ആമസോണില്‍ പാര്‍ട്ട്‌ടൈം ഡെലിവറി എക്‌സിക്യൂട്ടീവ് ആകാം; അധികവരുമാനമായി നേടാം ആയിരങ്ങള്‍

By Gizbot Bureau
|

വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യയില്‍ പുതിയ വിതരണ പദ്ധതി ആരംഭിക്കുന്നു. പാര്‍ട്ട്‌ടൈമായി അധികവരുമാനം നേടാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍, സുരക്ഷാജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് ഇതിന്റെ ഭാഗമാകാം. മണിക്കൂറില്‍ 120-140 രൂപ സമ്പാദിക്കാന്‍ കഴിയും.

 
ആമസോണില്‍ പാര്‍ട്ട്‌ടൈം ഡെലിവറി എക്‌സിക്യൂട്ടീവ് ആകാം

ആമസോണ്‍ ഫ്‌ളെക്‌സ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഏതാനും ആഴ്ചകളായി പരീക്ഷണാടിസ്ഥാനത്തില്‍ നടന്നുവരുകയാണ്. ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കുന്നത്. വടക്കേ അമേരിക്ക, ജര്‍മ്മനി, സ്‌പെയിന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ആമസോണ്‍ ഈ രീതിയില്‍ വിജയകരമായി വിതരണം നടത്തുന്നുണ്ട്.

 

ജോലി സമയം, ജോലി ചെയ്യുന്ന ദിവസങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാമെന്നതാണ് ആമസോണ്‍ ഫ്‌ളെക്‌സിന്റെ പ്രധാന ആകര്‍ഷണം. നിങ്ങളുടെ വരുമാനം ബുധനാഴ്ചകളില്‍ ബാങ്ക് അക്കൗണ്ടില്‍ വരും. അതുകൊണ്ട് തന്നെ എക്‌സിക്യൂട്ടീവുമാര്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും.

ആമസോണിന്റെ പാര്‍ട്ട്‌ടൈം ഡെലിവറി എക്‌സിക്യൂട്ടീവാകാന്‍ നിങ്ങള്‍ക്ക് വേണ്ടത് ആമസോണ്‍ ഫ്‌ളെക്‌സ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത ഒരു ആന്‍ഡ്രേയ്ഡ് ഫോണ്‍ ആണ്. ജോലി സ്ഥലവും സമയവും തിരഞ്ഞെടുത്ത് ആപ്പില്‍ രജ്‌സിറ്റര്‍ ചെയ്യുക. ആപ്പില്‍ ലഭിക്കുന്ന വീഡിയോകളിലൂടെ ആമസോണ്‍ ഫ്‌ളെക്‌സിനെ കുറിച്ച് കൂടുതല്‍ അറിയാനാകും. രേഖാപരിശോധനയ്ക്കായി ആമസോണ്‍ ഓഫീസില്‍ എത്തുമ്പോള്‍ ആവശ്യമായ പരിശീലനം കമ്പനി നല്‍കുകയും ചെയ്യും.

'ആയിരിക്കണക്കിന് ആളുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ തൊഴിലവസരം സൃഷ്ടിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ആമസോണ്‍ ഏഷ്യ കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് വൈസ് പ്രസിഡന്റ് അഖില്‍ സക്‌സേന പറഞ്ഞു. സ്വയംതീരുമാനിക്കാവുന്ന ജോലി സമയത്തിലൂടെ സ്വന്തം ബോസ് ആകാനുള്ള അവസരമാണ് ആമസോണ്‍ നല്‍കുന്നത്. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനും ഉത്പന്നങ്ങളുടെ വിതരണം വേഗത്തിലാക്കാനും ആമസോണ്‍ ഫ്‌ളെക്‌സ് കമ്പനിയെ സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

Best Mobiles in India

Read more about:
English summary
Amazon Flex Launched In India – How To Earn Money From Amazon Delivery Program

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X