Just In
- 10 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 15 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 16 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 18 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
കളയാൻ സമയമില്ല, ആഗ്രഹിച്ചതു നേടാൻ ഇതാ ഓഫറുകളുടെ ഉത്സവമെത്തി
ഇന്ത്യൻ ഓൺലൈൻ വിപണിയും ഉപഭോക്താക്കളും കാത്തിരുന്ന ആ ഉത്സവ ദിനങ്ങൾ എത്തിയിരിക്കുകയാണ്. പ്രമുഖ ഓൺലൈൻ വിൽപ്പനക്കാരായ ആമസോണും ഫ്ലിപ്കാർട്ടും തങ്ങളുടെ പ്രിയപ്പെട്ടെ ഉപഭോക്താക്കൾക്കായി ഓഫറുകളുടെ വാതിൽ തുറന്നു നൽകിക്കഴിഞ്ഞു. സെപ്റ്റംബർ 23 മുതൽ ആണ് സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന വിധത്തിൽ യഥാർഥ ഓഫർ കച്ചവടം ആരംഭിക്കുന്നത് എങ്കിലും ആമസോൺ പ്രൈം മെമ്പേഴ്സിനും ഫ്ലിപ്കാർട്ട് പ്ലസ് മെമ്പേഴ്സിനും ഇന്നു മുതൽ തന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരം ലഭ്യമായിട്ടുണ്ട്.

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയും സെപ്റ്റംബർ 23 ന് ആരംഭിക്കാനിരിക്കെ വൻ പ്രതികരണമാണ് ഉപഭോക്താക്കളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം സജ്ജമാക്കി ഓഫർ ഉത്സവത്തിലേക്ക് ഇരു കമ്പനികളും യഥാർഥത്തിൽ കടന്നുകഴിഞ്ഞു. ഒരു രൂപ നൽകി ഇഷ്ടമുള്ള ഉൽപ്പന്നം ബുക്ക് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെ ഒരുക്കി നൽകിക്കൊണ്ടായിരുന്നു വിൽപ്പനയെ വരവേൽക്കാൻ ആമേസോൺ ഇന്ത്യ അവസരമൊരുക്കിയത്. ഇതുവഴി ഓഫർ വിൽപ്പന ആരംഭിച്ച ഘട്ടത്തിൽ തന്നെ അതിവേഗം ഡീൽ ഉറപ്പിച്ച് സാധനം സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് വഴിയൊരുങ്ങിയിരുന്നു. നിരവധി പേരാണ് പ്രീ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി ഉൽപ്പന്നങ്ങൾ സ്വന്തമാക്കിയത്.

ലക്ഷക്കണക്കിന് പേർ ഒരേ സമയം വാങ്ങാൻ എത്തുന്നതോടെ ഉൽപ്പന്നം ചൂടപ്പം പോലെ വിറ്റഴിയാൻ ഉള്ള സാധ്യത മുൻനിർത്തിയാണ് പ്രീ ബുക്കിങ് സൗകര്യം ഒരുക്കിയിരുന്നത്. ഓഫർ തുടങ്ങി മണിക്കൂർുകൾക്കകം നമ്മൾ വാങ്ങാൻ ആഗ്രഹിക്കുന്ന സാധനത്തിന്റെ സ്റ്റോക്ക് ചിലപ്പോൾ തീർന്നുപോയേക്കാം. വാങ്ങിയാലും ഇല്ലെങ്കിലും ബുക്ക് ചെയത് വയ്ക്കുന്നത് നല്ലതാണ് എന്നതു കണക്കിലെടുത്തും കാത്തിരുന്നു കിട്ടിയ ഓഫർ കൈവിട്ട് പോകാതിരിക്കാൻ മുൻകരുതൽ എന്ന നിലയിലും പ്രീ ബുക്കിങ്ങിന് നല്ല പ്രതികരണമാണ് ലഭിച്ചത്.

ഉപഭോക്താക്കളുടെ സൗകര്യത്തിനായി ആമസോൺ ഇന്ത്യ എസ്ബിഐയുമായി കൈകോർത്ത് 10 ശതമാനം ഡിസ്കൗണ്ട് ഉറപ്പുവരുത്തിയിട്ടുണ്ട്. എസ്ബിഐയുടെ കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്ന ഉപഭോക്താക്കൾക്കാണ് വിലയിൽ ഈ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കുക. ഇതു കൂടാതെ ആമസോണിന്റെ ഓഫർ സെയിലിന്റെ ഭാഗമായി 10 ശതമാനം ഡിസ്കൗണ്ടും ഉറപ്പ് നൽകിയിട്ടുണ്ട്.

ഒരു രൂപ അഡ്വാൻസ് നൽകി ഒരു ഉൽപ്പന്നമോ ഒന്നിലധികം ഉൽപ്പന്നങ്ങളോ ബുക്ക് ചെയ്യാൻ പ്രീ ബുക്കിങ്ങിൽ അവസരം ഉണ്ടായിരുന്നു. ഇത് വിൽപ്പനയെ ഏറെ ജനകീയമാക്കാൻ സഹായിച്ചു. എന്നാൽ പ്രീ ബുക്കിങ് സൗകര്യം ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾ മാത്രമാണ് ബുക്ക് ചെയ്യാൻ അവസരമുണ്ടായിരുന്നത്.

ഒരു രൂപയ്ക്ക് ഉൽപ്പന്നങ്ങൾ ബുക്ക് ചെയ്തവർക്ക് ഉൽപ്പന്നം വാങ്ങിയശേഷം ഈ തുക അക്കൗണ്ടിലേക്ക് തിരിച്ചു നൽകുകയാണ് ചെയ്യുക. താൽപര്യം അനുസരിച്ച് ക്യാഷ് ഓൺ ഡെലിവറിയായോ ഓൺലൈനിൽ പണം അടച്ചോ ഉൽപ്പന്നം സ്വന്തമാക്കാം. ഫൈനൽ പേയ്മെന്റ് നടത്തുന്നതിന് മുമ്പ് ബുക്കിങ് തുക ആമസോൺ പേ ബാലൻസ് അക്കൗണ്ടിലേക്ക് തിരിച്ചെത്തും വിധമാണ് സംവിധാനം ഒരുക്കിയിരുന്നത്.

ബുക്ക് ചെയ്തു എന്നു കരുതി വാങ്ങണമെന്ന നിർബന്ധം ആമസോണിന് ഉണ്ടായിരുന്നില്ല. ഏതു സമയത്തും ഉൽപ്പന്നം വേണ്ടെന്ന് വയ്ക്കാൻ സൗകര്യം ഉണ്ടായിരുന്നതും പ്രീ ബുക്കിങ്ങിന് ആളുകളെ പ്രേരിപ്പിച്ചു. അതേസമയം എല്ലാ ഉൽപ്പന്നങ്ങളും പ്രീ ബുക്കിങ്ങിനായി ലിസ്റ്റ് ചെയ്തിരുന്നില്ല. എല്ലാ ഉൽപ്പന്നങ്ങളുടെയും പ്രീ ബുക്കിങ് തുക 1 രൂപ ആയിരുന്നുമില്ല.

ഓഫറും ഡിമാൻഡും അനുസരിച്ചാണ് പ്രീ ബുക്കിങ് തുകയുടെ പരിധി നിശ്ചയിച്ചിരുന്നത്. വൺപ്ലസ് 10 ആർ പ്രൈം ബ്ലൂ എഡിഷൻ 999 രൂപയ്ക്ക് പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതേ പോലെ മറ്റ് നിരവധി സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്, ആക്സസറികൾ എന്നിവയും പ്രീ ബുക്ക് ചെയ്യാൻ സൗകര്യം ലഭ്യമായിരുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470