ആമസോൺ ഫ്രീഡം സെയിൽ: ഏറ്റവും മികച്ച വമ്പൻ ഓഫറുകൾ!

By GizBot Bureau
|

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി മികച്ച ഓഫറുകളുമായി ആമസോണിന്റെ ഫ്രീഡം സെയിൽ ആരംഭിച്ചിരിക്കുകയാണല്ലോ. ഈയവസരത്തിൽ നിങ്ങൾക്ക് ഏറ്റവുമധികം ഓഫറുകൾ ലഭിക്കുന്ന ചില ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. ഓഗസ്റ്റ് 12 വരെയാണ് ആമസോണിന്റെ ഫ്രീഡം സെയിൽ നടക്കുന്നത്. അതിനാൽ തന്നെ ഓഫറുകൾ താഴെ നിന്നും മനസ്സിലാക്കി ആവശ്യമുള്ളവ ഉടൻ തന്നെ ഓർഡർ ചെയ്യാവുന്നതാണ്.

ഓണർ 7X 64 ജിബി

ഓണർ 7X 64 ജിബി

ഓണർ 7X 64 ജിബി മോഡൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമായ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. ആമസോണിന്റെ ഫ്രീഡം സെയിൽ പ്രകാരം 10,999 രൂപ ആണ് ഫോണിന് വില വരുന്നത്. എംആർപിപി 16,999 രൂപ വരുന്ന ഫോണാണ് ഇപ്പോൾ ഈ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത്. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്ത് വാങ്ങുകയാണെങ്കിൽ 9,000 രൂപ വരെ കിഴിവും ലഭിക്കും. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് ഈ മോഡലിന്റെ പ്രധാന സവിശേഷത. 18: 9 അനുപാതത്തിൽ 5.93 ഇഞ്ച് FHD + ഡിസ്പ്ലേ, കിരിൻ 659 ഒക്ട കോർ പ്രൊസസർ, 4 ജി.ബി. റാം എന്നിവയാണ് ഫോണിന്റെ മറ്റു സവിശേഷതകൾ

 ഓണർ വ്യൂ 10, 128 ജിബി

ഓണർ വ്യൂ 10, 128 ജിബി

128 ജി.ബിയുടെ ഓണർ വ്യൂ 10 ആമസോൺ ഫ്രീഡം സെയിൽ വിൽപ്പനയുടെ ഭാഗമായി 24,999 രൂപയ്ക്കാണ് നിങ്ങൾക്ക് ലഭ്യമാകുക. ഫോണിന്റെ യഥാർത്ഥ വില 35,999 രൂപ ആണെന്ന് ഓർക്കണം. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്ത് വാങ്ങുകയാണെങ്കിൽ 9,000 രൂപ വരെ കിഴിവും ലഭിക്കും. ഒപ്പം എല്ലാ പ്രധാനപ്പെട്ട ക്രെഡിറ്റ് കാർഡുകളിലുമായി ഇഎംഐ ഓപ്ഷൻ കൂടെ തിരഞ്ഞെടുക്കാം. ഇതിന് പുറമെ എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 10 ശതമാനം ഇളവ് ലഭിക്കും. പിറകിൽ ഡ്യുവൽ ക്യാമറ സെറ്റപ്പ്, 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 5.99 ഇഞ്ച് ഫുൾ വ്യൂ ഡിസ്പ്ലേ, ആൻഡ്രോയ്ഡ് 8.0 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഇഎംയുഐ 8.0 എന്നിവയാണ് പ്രധാന സവിശേഷതകൾ.

Sennheiser HD 4.50 SE ഹെഡ്‍ഫോൺ

Sennheiser HD 4.50 SE ഹെഡ്‍ഫോൺ

ആമസോൺ പ്രൈം ഡേ ഓഫർ സമയത്ത് ഏറെ ഓഫറുകൾ ലഭിച്ച ഒന്നായിരുന്നു Sennheiser HD 4.50 SE ഹെഡ്‍ഫോൺ. അന്ന് വാങ്ങാൻ സാധിക്കാത്തവർക്ക് ഇപ്പോൾ വീടിനും ആമസോൺ അവസരമൊരുക്കുകയാണ് ഈ ഫ്രീഡം ഡേ സെയിലിലൂടെ. 14,990 രൂപ വിലവരുന്ന ഈ ഹെഡ്‍ഫോൺ ഇപ്പോൾ വെറും 7,490 രൂപക്ക് നിങ്ങൾക്ക് സ്വന്തമാക്കാം.

 TCL 55 ഇഞ്ച് 4കെ എൽഇഡി സ്മാർട്ട് ടിവി

TCL 55 ഇഞ്ച് 4കെ എൽഇഡി സ്മാർട്ട് ടിവി

TCLന്റെ 55 ഇഞ്ച് 4കെ എൽഇഡി സ്മാർട്ട് ടിവി കുറഞ്ഞ വിലയിൽ വാങ്ങാനുള്ള ഒരു അവസരമൊരുക്കുകയാണ് ആമസോൺ ഫ്രീഡം സെയിൽ ഇപ്പോൾ. 59,990 രൂപയോളം വിലവരുന്ന ഈ ടിവി ഇപ്പോൾ ഓഫർ കാലയളവിൽ വെറും 39,990 രൂപയ്ക്കാണ് ലഭ്യമാകുക. ഈ വിലയിൽ മി ടിവിക്ക് കരുത്തുറ്റ ഒരു എതിരാളി കൂടെയാകുകയാണ് TCL.

സോണി 55 ഇഞ്ച് ബ്രാവിയ KD-55A1 4K OLED സ്മാർട്ട് ടിവി

സോണി 55 ഇഞ്ച് ബ്രാവിയ KD-55A1 4K OLED സ്മാർട്ട് ടിവി

സോണി 4K OLED സ്മാർട്ട് ടിവികൾക്കും ഈയവസരത്തിൽ മികച്ച ഓഫറുകൾ ആമസോൺ നൽകുന്നുണ്ട്. സോണിയുടെ 55 ഇഞ്ച് ബ്രാവിയ KD-55A1 4K OLED സ്മാർട്ട് ടിവി ആണ് ഈ നിരയിൽ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന ഒരു മോഡൽ. ഒരു ലക്ഷം രൂപയ്ക്കടുത്താണ് ആമസോൺ ഓഫർ നൽകുന്നത്. 304,900 രൂപയുടെ ടിവി വെറും 209,990 രൂപക്ക് നിങ്ങൾക്ക് ഇപ്പോൾ സ്വന്തമാക്കാം.

  Kindle Paperwhite വൈഫൈ

Kindle Paperwhite വൈഫൈ

ആമസോണിന്റെ Kindle ഉപകരണങ്ങൾക്കും ഈയവസരത്തിൽ കമ്പനി ഓഫറുകൾ നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് Kindle Paperwhite Wi-Fi മോഡലിന് ലഭ്യമാകുന്ന ഓഫർ. നിലവിൽ 10,999 രൂപ വിലയുള്ള ഈ മോഡൽ ഇപ്പോൾ 8,999 രൂപക്ക് നിങ്ങൾക്ക് സ്വന്തമാക്കാം.

 Boat Rockerz 400 ഹെഡ്സെറ്റ്

Boat Rockerz 400 ഹെഡ്സെറ്റ്

ഓഫറുകളുടെ കൂട്ടത്തിൽ കണ്ട ഏറ്റവും മികച്ച ഓഫറുകളിൽ ഒന്ന്. 2,990 രൂപ വിലയുള്ള Boat Rockerz 400 ഹെഡ്സെറ്റ് നിങ്ങൾക്കിപ്പോൾ വാങ്ങാൻ പറ്റുക വെറും 999 രൂപയ്ക്കാണ്. മികച്ച ഓഡിയോ സൗകര്യവും ഹാർഡ്‌വെയർ നിലവാരവുമുള്ള ഈ ഹെഡ്സെറ്റ് വാങ്ങുന്നത് കൊണ്ട് യാതൊരു നഷ്ടവും സംഭവിക്കാൻ പോകുന്നില്ല.

 ആമസോൺ ഫയർ ടിവി സ്റ്റിക്ക്

ആമസോൺ ഫയർ ടിവി സ്റ്റിക്ക്

ആമസോണിന്റെ തന്നെ ഫയർ ടിവി സ്റ്റിക്ക് ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന മികച്ച ഓഫറുമായാണ് എത്തുന്നത്. വലിയ തോതിലുള്ള ഒരു ഓഫർ പ്രതീക്ഷയൊന്നും വേണ്ട എങ്കിലും 3,999 രൂപയുടെ ഈ ഉൽപ്പന്നം 3,199 രൂപക്ക് നിങ്ങൾക്ക് ഇപ്പോൾ സ്വന്തമാക്കാം.

 GoPro ഹീറോ ആക്ഷൻ ക്യാമറ

GoPro ഹീറോ ആക്ഷൻ ക്യാമറ

GoPro വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും മികച്ച സൗകര്യങ്ങളൊരുക്കുകയാണ് ആമസോൺ ഈ ഫ്രീഡം ഓഫർ കാലയളവിൽ. 19,000 രൂപ വിലവരുന്ന GoPro ഹീറോ ആക്ഷൻ ക്യാമറ ഇപ്പോൾ 16,990 രൂപ മാത്രം അടച്ച് നിങ്ങൾക്ക് വാങ്ങാൻ കഴിയും. 30 ഫ്രയിമ്സിൽ 1080p വീഡിയോ റെക്കോർഡിങ് അടക്കം ഒരുപിടി സൗകര്യങ്ങളോടെയാണ് GoPro ഹീറോ ആക്ഷൻ ക്യാമറ എത്തുന്നത്.

Best Mobiles in India

Read more about:
English summary
Amazon Freedom Sale Big Offers

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X