ആമസോണ്‍ ഫ്രീഡം സെയില്‍: ആപ്പിള്‍, സാംസങ്, ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉള്‍പ്പെടെ ആകര്‍ഷകമായ ഡീലുകള്‍
ആമസോണ്‍ ഫ്രീഡം സെയില്‍ ഓഗസ്റ്റ് 8-ന് അര്‍ദ്ധരാത്രി ആരംഭിച്ച് ഓഗസ്റ്റ് 11-ന് അവസാനിക്കും. സ്മാര്‍ട്ട്‌ഫോണുകള്‍, മൊബൈല്‍ ആക്‌സസറികള്‍, പവര്‍ ബാങ്കുകള്‍, സ്പീക്കറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതലായവ വന്‍വിലക്കിഴിവില്‍ സെയിലില്‍ ലഭിക്കും.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം വിലക്കിഴിവ് ഉടനടി സ്വന്തമാക്കാം. ഇഎംഐ ആയി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ബജാജ് ഫിന്‍സെര്‍വ് ഇഎംഐ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നോകോസ്റ്റ് ഇഎംഐ-യും നല്‍കും.

ആമസോണ്‍
ആമസോണ്‍ ഫ്രീഡം സെയില്‍ ഓഗസ്റ്റ് 8-ന് രാത്രിയാണ് ആരംഭിക്കുന്നതെങ്കിലും പ്രൈം ഉപഭോക്താക്കള്‍ക്ക് ഏഴാം തീയതി ഉച്ചയ്ക്ക് 12 മണി മുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40% വരെ വിലക്കിഴിവ്
ഇത്തരം സെയിലുകളില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് സ്മാര്‍ട്ട്‌ഫോണുകളാണ്. ഇത് മുന്നില്‍ കണ്ട് ആമസോണ്‍ 6000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും പ്രതിമാസം 1499 രൂപ മുതല്‍ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ-യും പ്രഖ്യാപിച്ചു കഴിഞ്ഞു.

എക്‌സ്‌ചേഞ്ച് ഓഫറുകള്‍
വണ്‍പ്ലസ് 7 ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ 3000 രൂപ എക്‌സ്‌ചേഞ്ച് ഓഫറില്‍ വാങ്ങാനാകും. ഹുവായിയുടെ Y9 പ്രൈം ക്യാഷ്ബാക്ക്, എക്‌സ്‌ചേഞ്ച് ഓഫറുകളോടെ സ്വന്തമാക്കാനും സെയിലില്‍ അവസരമുണ്ടാകും. ഓണര്‍, വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 20000 രൂപ വരെ ഓഫറാണ് സെയിലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് ഫോണുകള്‍ക്ക് 18000 രൂപ വരെയും വിവോ മൊബൈലുകള്‍ക്ക് 9000 രൂപ വരെയും വിലക്കിഴിവ് ലഭിക്കും.

ആമസോൺ പ്രൈം ഉപയോക്താക്കൾ
ഷവോമി റെഡ്മി 7, റെഡ്മി Y3 എന്നിവയ്ക്ക് 7500 രൂപ വരെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ഏറ്റവും വലിയ വിലക്കിഴിവ് ഹുവായ് ഫോണുകള്‍ക്കാണ്, 23,000 രൂപ വരെ. സെയിലില്‍ മൊബൈല്‍ ആക്‌സസറീസുകളുടെ വില ആരംഭിക്കുന്നത് 69 രൂപ മുതലാണ്. 499 രൂപ മുതല്‍ പവര്‍ ബാങ്കുകളുടെ വില ആരംഭിക്കുന്നു. ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 75% വരെ വിലക്കിഴിവും സ്വന്തമാക്കാം.


Click it and Unblock the Notifications








