Home
News

ഫേസ്ബുക്കിനും വാട്സാപ്പിനും ഗൂഗിളിനുമെല്ലാം ഇനി മുതൽ രാജ്യത്ത് ടാക്സ്?!

By Gizbot Bureau

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികള്‍ക്ക് തിരിച്ചടിയായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നികുതി. ആമസോണ്‍, ഗൂഗിള്‍, നെറ്റ്ഫ്‌ളിക്‌സ്, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ വിദേശ കമ്പനികളെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് സൂചന.

 വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പുതിയ നികുതി

വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പുതിയ നികുതി

2018-ലെ പുതിയ ധനകാര്യ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സിഗ്നിഫിക്കന്റ് ഇക്കണോമിക് പ്രസന്‍സ് (SEP) അനുസരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതുമായ വിദേശ കമ്പനികളുടെ മേല്‍ പുതിയ നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും.

നെറ്റ്ഫ്‌ളിക്‌സ് ഒഴികെയുള്ള മേല്‍സൂചിപ്പിച്ച കമ്പനികളൊന്നും അവയുടെ സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് തുക ഈടാക്കുന്നില്ല. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

പുതിയ നികുതി വരുന്നത്

പുതിയ നികുതി വരുന്നത്

ആദായനികുതി വകുപ്പ് 9(1)(i)-ന്റെ പരിധിയിലാണ് പുതിയ നികുതി വരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദേശ കമ്പനികളെയും ഇത് ബാധിക്കും. പുതിയ നികുതി ഉടന്‍ നിലവില്‍ വരുകയില്ലെന്നാണ് സൂചന. കമ്പനികള്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്.

കമ്പനികളുടെ വരുമാനം

കമ്പനികളുടെ വരുമാനം

സാധനങ്ങളും സേവനങ്ങളും വില്‍ക്കുന്ന വിദേശ കമ്പനികളുടെ വരുമാനം, സോഫ്റ്റ്‌വെയറുകള്‍ പോലെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളുടെ വരുമാനം എന്നിവ അദായനികുതി വകുപ്പ് പരിശോധിച്ചതിന് ശേഷമാകും നികുതി ഈടാക്കുക. ഐടി അടിസ്ഥാന കമ്പനികളെയും ടെക് സ്റ്റാര്‍ട്ട്അപ്പുകളെയും തീരുമാനം ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.

സൗജന്യ ആപ്പുകള്‍

സൗജന്യ ആപ്പുകള്‍

ഇവയ്ക്ക് പുറമെ ഉപയോക്താക്കളുടെ എണ്ണവും നികുതി ചുമത്തുന്നതിന് മുമ്പ് പരിഗണിക്കും. ഇതോടെ സൗജന്യ ആപ്പുകള്‍ പോലും നികുതിയുടെ പരിധിയില്‍ വരും. വരുമാനം മാത്രം അടിസ്ഥാനമാക്കിയായിരിക്കില്ല നികുതി ചുമത്തുന്നതെന്ന് സാരം.

പുതിയ നികുതിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഓഗസ്റ്റ് 10 വരെ ആദായനികുതി വകുപ്പിനെ അറിയാക്കാം.

Best Mobiles in India

English summary
Amazon, Google, Netflix, Facebook, Whatsapp Can Be Forced To Pay This New Tax In India!
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X