Home
News

ആമസോണിൽ ഓണം സെയിൽ തുടങ്ങി...! 32 ഇഞ്ച് റെഡ്മി സ്മാർട്ട് ടിവി 10,999 രൂപയ്ക്ക്

പൂവിളി, പൂവിളി പൊ​ന്നോണമായി.... നീ വരൂ നീ വരൂ പൊ​ന്നോണത്തുമ്പീ... ഓണത്തുമ്പികൾ പാറിക്കളിക്കുന്ന നാട്ടിടവഴികളും, മാവിൻ കൊമ്പിലും പ്ലാവിൻ കൊമ്പിലുമൊക്കെ ഇടംപിടിച്ച ഊഞ്ഞാലുകളും തുമ്പപ്പൂവിന്റെ നേതൃത്വത്തിൽ വീട്ടുമുറ്റത്തിടംപിടിച്ചിരുന്ന അത്തപ്പൂക്കളങ്ങൾ. പോക്കറ്റിൽ ഉപ്പേരിയും നിറച്ച് പൂപറിക്കാനും, ഊഞ്ഞാലാടാനും കളിക്കാൻ ഇറങ്ങുന്ന കുട്ടികൾ. എന്തൊരു ചന്തമായിരുന്നു നമ്മുടെ ഓണത്തിന്!

നിറഞ്ഞ സന്തോഷത്തോടെ ഓണം ആഘോഷിച്ചിരുന്ന ഒരുകാലം പിന്നിട്ട് നാം ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. ''ഇപ്പോൾ എന്ത് ഓണം, ഇതൊക്കെ ഒരു ഓണമാണോ... അ‌തൊക്കെ പണ്ട്, ഞങ്ങടെ ചെറുപ്പത്തിൽ, അ‌തായിരുന്നു ഓണം'' എല്ലാ ഓണക്കാലത്തും മുതിർന്നവരുടെ വായിൽനിന്നും സ്ഥിരം കേട്ടുവരുന്ന ഒരു പല്ലവിയാണിത്.

ആമസോണിൽ ഓണം സെയിൽ തുടങ്ങി...! റെഡ്മി സ്മാർട്ട് ടിവി 10,999  രൂപയ്ക്ക്

കാലം മാറിയതിന് അ‌നുസരിച്ച് ഓണത്തെ വരവേൽക്കുന്ന രീതിയിലും ഏറെ മാറ്റം ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. എങ്കിലും ഓണം മലയാളിക്ക് പകരുന്ന ആ ആവേശവും സന്തോഷവും ഇപ്പോഴും പൊയ്പ്പോയിട്ടില്ല. പക്ഷേ, പലരുടെയും ഓണാഘോഷങ്ങൾ ടെലിവിഷൻ കാഴ്ചകളിലേക്ക് കുടിയേറിയിരിക്കുന്നു. അ‌തോടൊപ്പം ഓണം ഇന്ന് 'വാങ്ങിക്കൂട്ടലു'കളുടെയും ആഘോഷമാണ്. വസ്ത്രങ്ങൾ മാത്രമല്ല, വമ്പൻ പർച്ചേസ് തന്നെയാണ് ഓണക്കാലത്ത് മലയാളി നടത്താറുള്ളത്.

വമ്പൻ ഓഫറുകളുമായി എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണക്കാലത്ത് കളത്തിലിറങ്ങുന്നു. ഏതൊരു ആഘോഷവും വെറുതേ വിടാത്ത ആമസോണും മലയാളികളുടെ ദേശീയോത്സവം ആഘോഷമാക്കാൻ വമ്പൻ ഓഫറുകളുമായി ഗ്രാൻഡ് ഓണം സെയിൽ ആരംഭിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 29 വരെ നടക്കുന്ന ആമസോൺ ഓണം ഓഫർ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, സ്‌മാർട്ട് ടിവി പോലുള്ള മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.

വീട്ടിലേക്ക് ഒരു സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആമസോണിന്റെ ഗ്രാൻഡ് ഓണം സെയിൽ ഒരു സുവർണ്ണാവസരമാണ്. പതിവ് ഓഫർ സെയിലുകൾ പോലെ ആകർഷകമായ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ഇഎംഐ ഓഫറുകളുമൊക്കെ ആമസോൺ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. അ‌തിനാൽത്തന്നെ, ''ഓണത്തിന് വാങ്ങിക്കാം'' എന്നു പറഞ്ഞ് മാറ്റിവച്ചിരുന്ന സ്മാർട്ട് ടിവി ആമസോണിൽക്കൂടി പരതുന്നത് നന്നായിരിക്കും.

പ്രമുഖ ബ്രാൻഡുകളുടെ ഉൾപ്പെടെ സ്മാർട്ട് ടിവികൾ ഓണം സെയിലിൽ ആമസോൺ ഡിസ്കൗണ്ടോടെ അ‌ണിനിരത്തിയിട്ടുണ്ട്. 32 ഇഞ്ച് റെഡ്മി സ്മാർട്ട് ഫയർ ടിവി മോഡലിന് 56 ശതമാനം ഡിസ്കൗണ്ട് നൽകും എന്നാണ് ആമസോൺ തങ്ങളുടെ പേജിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ആമസോൺ ഗ്രാൻഡ് ഓണം സെയിലിൽ മികച്ച വിലയിൽ വാങ്ങാവുന്ന ചില സ്മാർട്ട് ടിവികൾ പരിചയപ്പെടാം.

32 ഇഞ്ച് റെഡ്മി സ്മാർട്ട് ടിവി: ഈ ഓണം സെയിലിൽ ആമസോണിൽനിന്ന് ഏറ്റവും വിലക്കുറവിൽ വാങ്ങാൻ പറ്റുന്ന സ്മാർട്ട് ടിവികളിൽ ഒന്നാണ് റെഡ്മി എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ഫയർ ടിവി. ആമസോണിൽ 10,999 രൂപയ്ക്ക് ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

വിവിഡ് പിക്ചർ എഞ്ചിൻ പിന്തുണയുള്ള സ്ക്രീൻ, ഡോൾബി അറ്റ്‌മോസുള്ള 20W സ്പീക്കർ, ആപ്പിൾ എയർപ്ലേ പിന്തുണ
സ്ലിം-ബെസൽ ഡിസൈൻ തുടങ്ങി നിരവധി മികച്ച ഫീച്ചറുകളുമായാണ് ഈ 32 ഇഞ്ച് റെഡ്മി എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ഫയർ ടിവി എത്തുന്നത്. FireOS 7 അ‌ടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തിക്കുന്നത്.

എംഐ എക്സ് സീരീസ് 4K ടിവി: ഷവോമിയുടെ ഈ 55 ഇഞ്ച് 4K ടിവി ഇപ്പോൾ 35,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്. 3,000 രൂപ കൂപ്പൺ ഓഫറും 2,000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ സ്മാർട്ട് ടിവിക്ക് ലഭിക്കും.

ആമസോണിൽ ഓണം സെയിൽ തുടങ്ങി...! റെഡ്മി സ്മാർട്ട് ടിവി 10,999  രൂപയ്ക്ക്

48ഇഞ്ച് എൽജി 4കെ അൾട്ര എച്ച്ഡി സ്മാർട്ട് ഒഎൽഇഡി ടിവി: ഈ എൽജി ടിവി ഇപ്പോൾ 3,000 രൂപയുടെ കൂപ്പൺ ഓഫർ സഹിതം 61,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. ബിൽറ്റ്-ഇൻ ആമസോൺ അലക്‌സ, ഗൂഗിൾ അസിസ്റ്റന്റ എന്നിവയ്ക്കൊപ്പം ഡോൾബി അറ്റ്‌മോസ്, ഡോൾബി വിഷൻ ഐക്യു തുടങ്ങി നിരവധി ഫീച്ചറുകളും ഇതിലുണ്ട്.

50 ഇഞ്ച് സോണി ബ്രാവിയ 4കെ അൾട്രാ എച്ച്ഡി: 1,000 രൂപയുടെ കൂപ്പൺ ഓഫറും 2,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ഉൾപ്പെടെ 51,990 രൂപയ്ക്ക് ഈ സ്മാർട്ട് ടിവി ആമസോണിൽ ലഭ്യമാണ്. ഗൂഗിൾ ടിവി പിന്തുണ, 3 HDMI പോർട്ടുകൾ, ഡോൾബി അറ്റ്‌മോസ് ഓഡിയോ, ആപ്പിൾ എയർപ്ലേ പിന്തുണ എന്നി​വയൊക്കെ ഇതിലുണ്ട്.

55 ഇഞ്ച് സാംസങ് ക്രിസ്റ്റൽ ഐസ്മാർട്ട് 4K ടിവി: ഡിസ്കൗണ്ട് കൂപ്പണുകളും മറ്റ് ഓഫറുകളും സഹിതം 40,000 രൂപയിൽ താഴെ വിലയിൽ ഈ സ്മാർട്ട് ടിവി ആമസോണിൽ ലഭ്യമാണ്. 12 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ​പ്രൈം വീഡിയോ എന്നിവയ്ക്കായി ഹോട്ട്‌കീകളുള്ള ഒരു സ്‌മാർട്ട് റിമോട്ടോടെയാണ് ഈ ടിവിയെത്തുന്നത്.

More from GizBot

Best Mobiles in India

English summary
Grand Onam Sale has started on Amazon. The Amazon Onam offer sale, which runs till August 29, has not only offered discounts on smartphones, but also on other electronic devices like smart TVs. A 56 percent discount has been announced for the 32-inch Redmi Smart Fire TV model. TVs including Sony Bravia 4K Ultra HD are also on offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X