Home
News

ഇപ്പൊ തീരും... വേഗം വായോ! ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഇന്ന് അവസാനിക്കും; മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ ഇതാ..

ആമസോൺ ഇന്ത്യയുടെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2024 ഇന്ന് (2024 ഓഗസ്റ്റ് 12ന്) സമാപിക്കുകയാണ്. സ്‌മാർട്ട്‌ഫോണുകളിലും ആക്‌സസറികളിലും ഉപഭോക്താക്കൾക്ക് കാര്യമായ കിഴിവുകൾ നേടാനുള്ള അവസാന അവസരമാണിത്. നിങ്ങളുടെ സ്മാർട്ട്ഫോൺ അപ്‌ഗ്രേഡ് ചെയ്യാനോ പുതിയ ഡിവൈസ് വാങ്ങാനോ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, വൺപ്ലസ് (OnePlus), ഐക്യൂ (iQOO), ഷവോമി (Xiaomi), റിയൽമി (realme), ഹോണർ (HONOR), മോട്ടറോള (Motorola), സാംസങ് (Samsung) തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള ജനപ്രിയ സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവ് ഈ വിൽപ്പന വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടാതെ, എക്‌സ്‌ചേഞ്ച് ഓഫറുകളോടൊപ്പം ആകർഷകമായ 50,000 രൂപ വരെ കിഴിവുമുണ്ട്. കൂടാതെ ഉപഭോക്താക്കൾക്ക് 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ആസ്വദിക്കാം. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോണിന് വേണ്ട തിരച്ചിലിൽ ആണെങ്കിൽ ആമസോണിൻ്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ ലഭ്യമായ പരിഗണിക്കേണ്ട മുൻനിര സ്മാർട്ട്‌ഫോണിന്റെ ചില മികച്ച ഡീലുകൾ ഏതൊക്കെ ആണെന്ന് നോക്കാം.

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഇന്ന് അവസാനിക്കും

എച്ച്എംഡി ക്രെസ്റ്റ് മാക്സ് (HMD Crest Max): ഈ സ്മാർട്ട്‌ഫോണിന് 64 എംപി പ്രൈമറി സോണി സെൻസർ, യുണിസോക്ക് T760 5ജി ഒക്ടാ-കോർ പ്രൊസസർ, 6.67" FHD+ OLED ഡിസ്‌പ്ലേ എന്നിവ ഉള്ള ട്രിപ്പിൾ റിയർ എഐ ക്യാമറ വാഗ്ദാനം ചെയ്യുന്നു. നിലവിൽ ബാങ്ക് ഓഫറും 1,000 രൂപയുടെ കൂപ്പണും ഉൾപ്പെടെ 14,249 രൂപക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ഹോണർ 200 5ജി (HONOR 200 5G): ട്രിപ്പിൾ 50 എംപി സ്റ്റുഡിയോ ലെവൽ പോർട്രെയിറ്റ് ക്യാമറ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ, 100W സൂപ്പർചാർജ് എന്നിവ ഫീച്ചർ ചെയ്യുന്ന ഹോണർ 200 5ജിയുടെ വില 3,000 രൂപയുടെ ബാങ്ക് ഓഫറും കൂപ്പണും ഉൾപ്പെടെ 29,999 രൂപയിൽ ആണ് ഇപ്പോൾ സെയിൽ ചെയ്യുന്നത്.

ഐക്യൂ Z9x 5ജി (iQOO Z9x 5G): 6.72 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 പ്രോസസർ, 50 എംപി എഐ ക്യാമറ, 6000 എംഎഎച്ച് ബാറ്ററി എന്നിവയ്ക്ക് പേര് കേട്ട ഐക്യൂ Z9x 5ജി 1,000 രൂപ ബാങ്ക് ഓഫർ ഉൾപ്പെടെ 11,999 രൂപക്ക് ലഭ്യമാണ്.

മോട്ടറോള റേസർ 40 അൾട്രാ (Motorola Razr 40 Ultra): 3.6 ഇഞ്ച് പോൾഇഡ് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസർ, 12 എംപി f/1.5 മെയിൻ ക്യാമറ എന്നിവ ഉള്ള ഈ ഉപകരണത്തിൻ്റെ വില ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 45,999 രൂപ ആണ്.

വൺപ്ലസ് നോർഡ് സിഇ 4 (OnePlus Nord CE 4): ഈ ഉപകരണം ഒരു Qualcomm Snapdragon 7 Gen പ്രൊസസർ, 100W SuperVOOC ചാർജിംഗ്, ഒരു SONY LYT-600 50 എംപി ക്യാമറ എന്നിവ വാഗ്ദാനം ചെയ്യുന്നു. 3,000 രൂപ ബാങ്ക് ഓഫർ ഉൾപ്പെടെ 21,999 രൂപയ്ക്ക് ഇത് ലഭ്യമാണ്.

പോകോ X6 നിയോ (POCO X6 Neo): 120Hz AMOLED ഡിസ്‌പ്ലേ, MediaTek Dimensity 6080 പ്രൊസസർ, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം എന്നിവ ഉള്ള പോകോ X6 നിയോ 1,000 രൂപ ബാങ്ക് ഓഫർ ഉൾപ്പെടെ രൂപക്ക്ഇപ്പോൾ ആമസോണിൽ 13,499 ലഭ്യമാണ്.

റിയൽമി നർസോ N61 (Realme Narzo N61): 6.74 ഇഞ്ച് 90Hz ഡിസ്‌പ്ലേയും Unisoc T612 പ്രോസസറും ഫീച്ചർ ചെയ്യുന്ന ഈ സ്മാർട്ട്‌ഫോണിൻ്റെ വില 6,999 രൂപ ആണ്. ഇതിൽ 500 രൂപ കൂപ്പണും 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ഉൾപ്പെടുന്നു.

റിയൽമി നർസോ 70 5ജി (realme Narzo 70 5G): 45W SUPERVOOC ചാർജ്, 120Hz AMOLED ഡിസ്‌പ്ലേ, 50 എംപി എഐ ക്യാമറ എന്നിവ ഉള്ള ഈ ഉപകരണം 1,000 രൂപ കൂപ്പണും 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ഉൾപ്പെടെ 13,999 രൂപയ്ക്ക് ലഭ്യമാണ്.

റെഡ്മി 13 5ജി (Redmi 13 5G): 120Hz അഡാപ്റ്റീവ് സിങ്ക് റീഫ്രഷ് റേറ്റ്, 108 എംപി പ്രോ ഗ്രേഡ് ക്യാമറ, Snapdragon 4 Gen 2 AE എന്നിവയ്ക്ക് പേര് കേട്ട റെഡ്മി 13 5ജിയുടെ വില 1,000 രൂപ കൂപ്പണും 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ഉൾപ്പെടെ 12,999 രൂപ ആണ്.

സാംസങ് ഗാലക്‌സി എം35 5ജി (Samsung Galaxy M35 5G): 120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും വേപ്പർ കൂളിംഗ് ചേമ്പറും ഉള്ള ഈ സ്മാർട്ട്‌ഫോൺ 2,000 രൂപ ബാങ്ക് ഓഫറും കൂപ്പണും ഉൾപ്പെടെ 16,999 രൂപയ്ക്ക് ഈ സെയിൽ സമയത്ത് ലഭ്യമാണ്.

സാംസങ് ഗാലക്‌സി S21 എഫ്ഇ 5ജി (Samsung Galaxy S21 FE 5G): പ്രോ-ഗ്രേഡ് ക്യാമറയും 4500 mAh ബാറ്ററിയും ഫീച്ചർ ചെയ്യുന്ന സാംസങ് ഗാലക്‌സി S21 എഫ്ഇ 5ജി 1,000 രൂപ ബാങ്ക് ഓഫർ ഉൾപ്പെടെ 24,999 രൂപയ്ക്ക് ആണ് ആമസോൺ സെയിൽ സമയത്ത് വിൽക്കുന്നത്.

ആമസോൺ ഇന്ത്യയുടെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2024 ഡിസ്കൗണ്ട് വിലയിൽ സ്‌മാർട്ട്‌ഫോണുകളുടെ വിശാലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ ഉപകരണം അപ്‌ഗ്രേഡ് ചെയ്യാനുള്ള നല്ല അവസരമാക്കി മാറ്റുന്നു. വിൽപ്പന ഇന്ന് അവസാനിക്കുമ്പോൾ, ഈ ഡീലുകളുടെ കാലാവധി അവസാന നിമിഷങ്ങളിലേക്ക് കടക്കുയാണ് എന്നത് മറക്കാതെ ഇരിക്കുക.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Amazon India's Great Freedom Festival 2024 concludes today (August 12, 2024). This is the last chance for customers to avail significant discounts on smartphones and accessories. If you want to upgrade your smartphone or buy a new device, popular brands from leading brands like OnePlus, iQOO, Xiaomi, realme, HONOR, Motorola, Samsung The sale offers up to 40% off on smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X