Home
News

6999 രൂപയ്ക്ക് എൽഇഡി ടിവി, 24-55 ഇഞ്ച് വരെയുള്ള സ്മാർട്ട് ടിവികൾ; ആമസോണിൽ ഓഫർ സെയിൽ പൊടിപൊടിക്കുന്നു!

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ​പ്രൈം ഉപയോക്താക്കൾക്കായി ആരംഭിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 5 മുതൽ എല്ലാ ഉപയോക്താക്കൾക്കും ഈ ഓഫർ സെയിൽ ആനുകൂല്യം ലഭ്യമാകും. ​പ്രൈം ഉപയോക്താക്കൾക്കായുള്ള ഓഫർ സെയിൽ ആരംഭിച്ചതോടുകൂടി ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ വാഗ്ദാനംചെയ്യുന്ന ഡിസ്കൗണ്ടുകളെക്കുറിച്ചും ബാങ്ക് ഓഫറുകളെക്കുറിച്ചുമൊക്കെയുള്ള ചിത്രം തെളിഞ്ഞുകഴിഞ്ഞു.

സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, വീടിന് ഗാംഭീര്യം കൂട്ടുന്ന സ്മാർട്ട് ടിവികൾക്കും മികച്ച ഡീലുകൾ ആമസോൺ ഈ ഫ്രീഡം സെയിലിൽ മുന്നോട്ട് വയ്ക്കുന്നുണ്ട്. മിതമായ നിരക്കിൽ അതിശയിപ്പിക്കുന്ന ഫീച്ചറുകളുള്ള സ്മാർട്ട് ടിവികൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചിട്ടുള്ള കമ്പനിയാണ് വെസ്റ്റിംഗ്ഹൗസ്. അ‌തിനാൽത്തന്നെ വെസ്റ്റിംഗ്ഹൗസിന്റെ ടിവികൾക്ക് ഇന്ത്യയിൽ ഇന്ന് വൻ സ്വീകാര്യതയുണ്ട്.

6999 രൂപയ്ക്ക് എൽഇഡി ടിവി, ആമസോണിൽ ഓഫർ സെയിൽ പൊടിപൊടിക്കുന്നു!

ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ വെസ്റ്റിംഗ്ഹൗസിന്റെ സ്മാർട്ട്, നോൺ-സ്മാർട്ട് ടിവികൾക്ക് ആവേശകരമായ വിലക്കുറവും ഓഫറുകളുമാണ് ലഭ്യമാക്കിയിരിക്കുന്നത്. W2 സീരീസിന്റെ 32-ഇഞ്ച് HD റെഡി, 43-ഇഞ്ച്, 40-ഇഞ്ച് FHD, ക്വാണ്ടം സീരീസിന്റെ 50-ഇഞ്ച്, 55-ഇഞ്ച് 4K GTV എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകളിൽ 60% വരെ ഡിസ്കൗണ്ട് ലഭ്യമാണ്.

ആമസോൺ ഓഫർ സെയിലിൽ വെറും 6999 രൂപയ്ക്ക് മുതൽ വെസ്റ്റിംഗ്ഹൗസ് ടിവികൾ ലഭ്യമാണ്. വെസ്റ്റിംഗ്ഹൗസ് 24 ഇഞ്ച് HD റെഡി സ്മാർട്ട് ടിവിക്ക് (WH24PL01) മുമ്പ് 7,999 രൂപയായിരുന്നു വില. എന്നാൽ ഓഫർ സെയിലിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ഈ ടിവി 6,299 രൂപയ്ക്ക് വാങ്ങാം.

ഇത് കൂടാതെ, വെസ്റ്റിംഗ്ഹൗസ് 40 ഇഞ്ച് W2 സീരീസ് ഫുൾ എച്ച്ഡി സ്മാർട്ട് ടിവി (WH40FX51) മോഡൽ നിലവിൽ 44 ശതമാനം ഡിസ്കൗണ്ടിൽ 14,999 രൂപയ്ക്ക് ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി വെസ്റ്റിംഗ്ഹൗസിന്റ വിവിധ മോഡലുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിൽ ശ്രദ്ധേയമായ ചില ടിവികളും അ‌വയുടെ വിലയും പരിചയപ്പെടാം.

വെസ്റ്റിംഗ്‌ഹൗസ് 32 ഇഞ്ച് HD റെഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് LED ടിവി ( WH32SP12 ) - 9499 രൂപയ്ക്ക് ലഭ്യമാണ്. വെസ്റ്റിംഗ്ഹൗസ് 43 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി ( WH43SP99 ) - 16,499 രൂപയ്ക്ക് ലഭ്യമാണ്.

ഡിസ്കൗണ്ടുള്ള വെസ്റ്റിംഗ്ഹൗസ് പൈ സീരീസ് ടിവികൾ: വെസ്റ്റിംഗ്‌ഹൗസ് 32 ഇഞ്ച് പൈ സീരീസ് HD റെഡി സ്മാർട്ട് എൽഇഡി ടിവി (WH32SP17) - 7499 രൂപയ്ക്ക് ലഭ്യമാണ്. വെസ്റ്റിംഗ്ഹൗസ് 40 ഇഞ്ച് പൈ സീരീസ് ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി (WH40SP08BL) - 12,999 രൂപയ്ക്ക് ലഭ്യമാണ്.

ഓഫർ ലഭിക്കുന്ന വെസ്റ്റിംഗ്ഹൗസ് ക്വാണ്ടം സീരീസ് 4K അൾട്രാ HD ടിവികൾ: 55 ഇഞ്ച് 4K അൾട്രാ എച്ച്ഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി (WH55PU80)- 28,499 രൂപ. 50ഇഞ്ച് 4K അൾട്രാ എച്ച്ഡി എൽഇഡി ഗൂഗിൾ ടിവി(WH50GTX30) 26,999 രൂപ. 55ഇഞ്ച് അൾട്രാ എച്ച്ഡി എൽഇഡി ഗൂഗിൾ ടിവി(WH55GTX40) 29,999 രൂപ.

ഓഫർ ​ലഭിക്കുന്ന വെസ്റ്റിംഗ്ഹൗസ് 4K UHD ടിവികൾ: വെസ്റ്റിംഗ്ഹൗസ് 43 ഇഞ്ച് 4K അൾട്രാ എച്ച്‌ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി (WH43UD10) - 19,499 രൂപയ്ക്ക് ലഭ്യമാണ്. വെസ്റ്റിംഗ്‌ഹൗസ് 50 ഇഞ്ച് 4K അൾട്രാ എച്ച്‌ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി (WH50UD82) - 25,499 രൂപയ്ക്ക് ലഭ്യമാണ്.

6999 രൂപയ്ക്ക് എൽഇഡി ടിവി, ആമസോണിൽ ഓഫർ സെയിൽ പൊടിപൊടിക്കുന്നു!

ഓഫർ ലഭിക്കുന്ന വെസ്റ്റിംഗ്ഹൗസ് W2 സീരീസ് ടിവികൾ: 32ഇഞ്ച് W2 സീരീസ് HD റെഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് LED ടിവി(WH32HX41) 10,499 രൂപ. 40ഇഞ്ച് W2 സീരീസ് ഫുൾ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി(WH40FX51) 14,999 രൂപ. 43ഇഞ്ച് W2 സീരീസ് ഫുൾ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി(WH43FX71) 16,499 രൂപ.

സ്മാർട്ട്ഫോണുകൾക്ക് എന്നപോലെ സ്മാർട്ട് ടിവികൾക്കും ബാങ്ക് ഓഫറുകൾ ലഭ്യമാണ്. എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. വെസ്റ്റിംഗ്ഹൗസിന്റെ ആമസോൺ പ്രൈം ഡേ സെയിൽ ഓഫർ പേജ് സന്ദർശിച്ചാൽ ലഭ്യമാകുന്ന ഓഫറുകളുടെ വിശദവിവരങ്ങൾ ഉപയോക്താക്കൾക്ക് പരിശോധിക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Amazon's Great Freedom Festival offers exciting discounts and offers on Westinghouse's smart and non-smart TVs. Up to 60% discount is available on select models including W2 series 32-inch HD Ready, 43-inch and 40-inch FHD and Quantum series 50-inch and 55-inch 4K GTV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X