Home
News

നിങ്ങൾ കാത്തിരുന്ന ആ സുദിനം വരാൻ പോകുന്നു! ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഓഫറുകൾ ഇതാ...

ആമസോണിന്റെ ഈ വർഷത്തെ ഏറ്റവും വലിയ സെയിൽ ആയ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനായി നിരവധി ആരാധകർ കാത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച, ആമസോൺ അവരുടെ ഏറ്റവും വലിയ സെയിൽ ആയ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ടീസർ പുറത്ത് ഇറക്കിയിരുന്നു. ടീസർ ഇ-കൊമേഴ്‌സ് സൈറ്റിൽലൈവ് ആണ്. എന്നിരുന്നാലും, സെയിൽ തീയതികൾ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ, ആമസോൺ വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ ഓഫറുകളും കിഴിവുകളും വെളിപ്പെടുത്തിയിട്ടുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024നെ കുറിച്ച് ഇത് വരെ പുറത്ത് വിട്ടിട്ടുള്ള വിവരങ്ങൾ ഇതാ...

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 ഓഫറുകളെ കുറിച്ച് ആദ്യം നോക്കാം. പ്രൈം അംഗത്വമുള്ള ഉപഭോക്താക്കൾക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 സെയിലേക്ക് നേരത്തേ പ്രവേശനം ലഭിക്കുമെന്ന് ആമസോൺ സ്ഥിരീകരിക്കുന്നു. സെയിൽ സമയത്ത്, ഉപഭോക്താക്കൾക്ക് എസ്ബിഐ ബാങ്ക് കാർഡ് ഇടപാടുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഓഫറുകൾ ഇതാ...

മൊബൈലിനും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ് സെയിൽ സമയത്ത് ഉണ്ട്. സ്മാർട്ട് ടിവികൾക്കും പ്രൊജക്‌ടറുകൾക്കും 65 ശതമാനം വരെ കിഴിവും, ഗെയിമിംഗിനും സ്മാർട്ട് ആക്‌സസറികൾക്കും 70 ശതമാനം വരെ കിഴിവും ലഭിക്കും. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024ൽ ആമസോണും ഫയർ ടിവിയും 55 ശതമാനം വരെ കിഴിവിൽ ലഭ്യമാകും. കൂടാതെ, യാത്രാ ബുക്കിംഗുകളിൽ (ഫ്ലൈറ്റ്, ട്രെയിൻ, ഹോട്ടൽ, ബസ്) ഉപഭോക്താക്കൾക്ക് 60 ശതമാനം കിഴിവ് ലഭിക്കും.

കൂടാതെ, ഐഫോണുകളോ മറ്റേതെങ്കിലും മുൻനിര ഫോണുകളോ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ മികച്ച സമയമായിരിക്കും. അതിനെ കുറിച്ചുള്ള വിശദമായത വിവരങ്ങളും ഡീലുകളും വരും ദിവസങ്ങളിൽ ആമസോൺ വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

മറുവശത്ത്, ആമസോൺ ഇന്ത്യ കമ്മീഷൻ ചെയ്ത ഒരു ഇപ്‌സോസ് പഠനം വെളിപ്പെടുത്തുന്നത് ആമസോൺ ഒരു ഇഷ്ടപ്പെട്ട ഓൺലൈൻ ഷോപ്പിംഗ് ഡെസ്റ്റിനേഷനാണ് എന്നാണ്. പ്രതികരിച്ചവരിൽ 73% പേരും അവരുടെ ഫെസ്റ്റിവൽ ആവശ്യങ്ങൾക്കായി ആമസോണിനെ വിശ്വസിക്കുന്നു. അതായത്, 75% ആളുകൾക്കും ആമസോൺ ഇന്ത്യ വിപുലമായ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു, അതേ സമയം 72% ആമസോണിലെ വിൽപ്പനക്കാർ ആകർഷകമായ ഡീലുകൾ നൽകുന്നുവെന്ന് മനസ്സിലാക്കി, 73% അതിനെ വിശ്വസനീയമായ ഓൺലൈൻ ഷോപ്പിംഗ് ലക്ഷ്യസ്ഥാനമായി കരുതി.

സെയിൽ ഈ മാസം തത്സമയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഫ്ലിപ്പ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ സമയത്ത് തന്നെ ആകാം നടക്കുന്നത്. ബിഗ് ബില്യൺ ഡേയ്‌സ് പ്ലസ് അംഗങ്ങൾക്ക് സെപ്റ്റംബർ 26ന് ലൈവ് ആകുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം സെപ്റ്റംബർ 27 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഇത് ലൈവ് ആകുമെന്ന് ഫ്ലിപ്പ്കാർട്ട് സ്ഥിരീകരിച്ചിരുന്നു.

ടീസറുകളിൽ തുടങ്ങി ഓഫറുകളും കിഴിവുകളും പോലെ ഉള്ള പ്രധാന പ്രഖ്യാപനങ്ങളും വിവരങ്ങളും ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടിരുന്നു. ബിഗ് ബില്യൺ ഡേയ്‌സ് 2024ൽ, ആപ്പിൾ ഐപാഡ് 9-ാം ജനറേഷന്റെ 64 ജിബി വൈ-ഫൈ വേരിയൻ്റിന് 20,000 രൂപയിൽ താഴെയാണ് വില. കൂടാതെ, ആപ്പിൾ ഐഫോൺ 15 സീരീസ്, വാച്ച് സീരീസ് 9, മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങൾ എന്നിവയും ഡിസ്കൗണ്ട് പ്രൈസ് ടാഗുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Amazon has revealed offers and discounts on various product categories for its biggest sale, the Great Indian Festival. Here is the information released so far about the Amazon Great Indian Festival 2024…
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X