ഫ്‌ളിപ്കാര്‍ട്ടിനു പിന്നാലെ ഇതാ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എത്തുന്നു, അറിയേണ്ടതെല്ലാം..!
മികച്ച ആനുകൂല്യങ്ങളും വിഭിന്നമായ ഉല്‍പന്ന നിരയും അവതരിപ്പിച്ചു കൊണ്ട് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ എത്തുന്നു. ഫ്‌ളിപ്കാര്‍ട്ടിനു പിന്നാലെയാണ് ആമസോണും ഓഫര്‍ സെയിലിന്റെ തീയതി പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 10 മുതല്‍ 15 വരെയാണണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ഉത്പന്നങ്ങള്‍ക്ക് വന്‍ ഓഫറുകള്‍ ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡെയിസ് വിലല്‍പനയും ഒക്ടോബര്‍ പത്തിനാണ് ആരംഭിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയാണ് വില്‍പ്പനയ്ക്കുളളത്. ആകര്‍ഷകമായ വില കുറവിലും ഡീലുകളിലുമാണ് ഉത്പന്നങ്ങള്‍ ലഭ്യമാകുക. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുളളവരെക്കാളും നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ആമസോണ്‍ കൈകോര്‍ത്തു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ആമസോണ്‍ ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് നല്‍കാന്‍ തീരുമാനിച്ചു. കൂടാതെ ആമസോണ്‍ പേ ഉപയോക്താക്കള്‍ക്ക് വില്‍പനയില്‍ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. അതായത് ആമസോണ്‍ പേ ബാലന്‍സ് ടോപ്പ് അപ്പ് ചെയ്യുന്നവര്‍ക്ക് 300 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും. ഈ ഓഫര്‍ ഒക്ടോബര്‍ എട്ടു വരെയാണ്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ഇത്തവണ 60 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ എന്നിവയും ലഭ്യമാകും.

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഓഫറുകള്‍
ഇലക്ട്രോണിക് ഉത്പന്നങ്ങളായ ഫേണുകള്‍, ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍, സ്പീക്കറുകള്‍, എല്‍ഇഡി ടിവികള്‍ എന്നിവയ്ക്ക് 55 ശതമാനം വരെ ഓഫര്‍ ലഭിക്കുന്നു, എന്നാല്‍ വസ്ത്രങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ഈ ഉത്സവ സീസണ്‍ നന്നായി ആസ്വദിക്കാനായി മികച്ച രീതിയില്‍ തന്നെ കമ്പനി സജ്ജമാക്കിയിട്ടുണ്ട്. ഈ ഓണ്‍ലൈന്‍ വില്‍പനയില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ പട്ടികയും ഇവിടെ നല്‍കിയിട്ടുണ്ട്. ഇത് വിഷ് ലിസ്റ്റില്‍ ചേര്‍ത്തു കൊണ്ട് നിങ്ങള്‍ക്ക് പിന്നീട് ട്രാക്ക് ചെയ്യാന്‍ എളുപ്പമാക്കാം.

ടിവി, സ്പീക്കര്‍ എന്നിവയുടെ മറ്റു ഓഫറുകള്‍
ലാപ്‌ടോപ്പുകള്‍ക്ക് 17,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു. എന്നാല്‍ ചില ലാപ്‌ടോപ്പുകള്‍ക്ക് അഞ്ച് ശതമാനം അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു. ഈ വില്‍പനയില്‍ ഷവോമിയുടെ പുതിയ മീ ടിവി പ്രോ സീരീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് ഡിസ്‌ക്കൗണ്ട് ഇല്ല എന്നാല്‍ എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അധികം വാങ്ങിയാല്‍ കുറച്ചു ഡിസ്‌ക്കൗണ്ടു ലഭിക്കും. പ്രിന്ററുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. എല്‍ജി 32 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി ടിവി, JBL വയര്‍ലെസ് സ്പീക്കര്‍, കാനോണ്‍ 1500D DSLR, JBL സിനിമ സൗണ്ട്ബാര്‍, കാനോണ്‍ പിക്‌സ്മ G2012 ആള്‍-ഇന്‍-വണ്‍ പ്രിന്റര്‍ എന്നിവും ഈ വില്‍പനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൊബൈല്‍ ഫോണുകളുടോ ഓഫറുകള്‍
ഉത്സവ സമയങ്ങളില്‍ മാത്രമായി മൊബൈല്‍ ഫോണുകള്‍ വാങ്ങാന്‍ അനേകം ഉപയോക്താക്കള്‍ കാത്തിരിപ്പുണ്ട്. പുതിയ ഫോണുകള്‍ ഡിസ്‌ക്കൗണ്ടില്‍ മാത്രമല്ല നല്‍കുന്നത് കൂടാതെ പഴയ ഫോണുകള്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യുകയും ചെയ്യാം. ഓരോ തവണയും വാങ്ങുമ്പോള്‍ തല്‍ക്ഷണ കിഴിവാണ് ഫോണുകള്‍ക്ക് ലഭിക്കുന്നത്.
റെഡ്മി 6 പ്രോയ്ക്കും ഓപ്പോ F9 പ്രോയ്ക്കും ആകര്‍ഷകമായ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു. ഷവോമി മീ A2ന് ആദ്യമായാണ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്.


Click it and Unblock the Notifications








