Home
News

ഇനി വീട്ടിൽ ഡെലിവറിയുടെ ബഹളമായിരിക്കൂല്ലോ! ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ അവസാനം ആരംഭിക്കും

ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2024ന്റെ തീയതി പ്രഖ്യാപിച്ചു. ഇ-കൊമേഴ്‌സ് ഭീമൻ്റെ ഈ വർഷത്തെ ഏറ്റവും വലിയ സെയിൽ 2024 സെപ്റ്റംബർ 27ന് നടക്കും എന്ന് ആമസോൺ ഔദോദ്യോഗികമായി അറിയിച്ചു. ഫ്ലിപ്പ്കാർട്ടിൻ്റെ സെയിൽ പ്രഖ്യാപനത്തിന് പിന്നാലെ, ആമസോൺ അതേ തീയതിയിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഷെഡ്യൂൾ ചെയ്‌തു എന്നത് ആണ് ശ്രദ്ധിക്കേണ്ട വിഷയം. പ്രൈം അംഗങ്ങൾക്ക് സെപ്തംബർ 26 മുതൽ, അതായത് 24 മണിക്കൂർ മുമ്പേ ആക്‌സസ്സ് ലഭിക്കും. പതിവ് പോലെ, ഈ ഉത്സവ സീസണിൽ ഉപയോക്താക്കൾക്ക് മികച്ച ഓഫറുകൾ സെയിൽ സമയത്ത് പ്രതീക്ഷിക്കാം.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2024ൽ എസ്ബിഐ കാർഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഓരോ പർച്ചേസിനും 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇനി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2024ൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ഡീലുകൾ എന്തൊക്കെ എന്ന് നോക്കാം.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ അവസാനം ആരംഭിക്കും

ഈ സെയിലിൽ ലഭ്യമായ ചില സ്മാർട്ട്‌ഫോൺ ഡീലുകൾ ആമസോൺ ഇതിനകം തന്നെ ടീസറിൽ പറഞ്ഞിട്ടുണ്ട്. സാംസങ്ങിൻ്റെ ഗാലക്‌സി എം 35 5ജി (Galaxy M35 5G), ഗാലക്‌സി എസ്24 അൾട്രാ (Galaxy S24 Ultra), ഗാലക്‌സി എ35 5ജി (Galaxy A35 5G), ഗാലക്‌സി എ55 5ജി (Galaxy A55 5G) എന്നിവ കൂടാതെ ഈ വർഷത്തെ സ്മാർട്ട്‌ഫോൺ റിലീസുകളിൽ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് എക്കാലത്തെയും വലിയ ഡിസ്കൗണ്ടുകൾ പ്രതീക്ഷിക്കാം.

കൂടാതെ, വൺപ്ലസ് 1 1ആർ (OnePlus 11R), വൺപ്ലസ് 12 (OnePlus 12), വൺപ്ലസ് 12 ആർ (OnePlus 12R), വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് (OnePlus Nord CE 4 Lite), നോർഡ് സിഇ 4 (Nord CE 4) എന്നീ സ്മാർട്ട്ഫോണുകൾക്കും പ്രത്യേക കിഴിവുകൾ സെയിൽ സമയത്ത് ഉണ്ടാകും.

ഐക്യൂവിന്റെ പുതുതായി ലോഞ്ച് ചെയ്ത Z9s സീരീസ്, റിയൽമി നർസോ 70 പ്രോ 5ജി (Realme Narzo 70 Pro 5G), റിയൽമി ജിടി 6ടി (Realme GT 6T), റിയൽമി നർസോ എൻ61 (Realme Narzo N61) എന്നിവ ഉൾപ്പെടെയുള്ള മറ്റ് സ്മാർട്ട്‌ഫോണുകളും മികച്ച ഡീലുകൾ അവതരിപ്പിക്കും.

ഷവോമിയുടെ 14 സിവി (14 Civi), റെഡ്മി 13 5ജി (Redmi 13 5G), റെഡ്മി നോട്ട് 13 5ജി (Redmi Note 13 5G), പോക്കോ എക്സ്6 നിയോ (POCO X6 Neo) എന്നീ സ്മാർട്ട്ഫോണുകളുടെ ഡീലുകൾ ഉടൻ പ്രഖ്യാപിക്കും. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഈ ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾക്കായി ആമസോൺ ഒരു മൈക്രോ പേജ് ഓപ്പൺ ആക്കിയിട്ടുണ്ട്.

എന്നിരുന്നാലും ഏറ്റവും കുറഞ്ഞ വില ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, കമ്പനി ടീസറിൽ സൂചിപ്പിച്ചത് പോലെ, ഈ സെയിലിൽ ഐഫോൺ 13ന് ആമസോൺ എക്കാലത്തെയും കുറഞ്ഞ വില വാഗ്ദാനം ചെയ്യും. അതേ സമയം, ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയും സെപ്റ്റംബർ 27ന് ആരംഭിക്കും.

ഈ സെയിൽ സമയത്ത്, അനുയോജ്യരായ ഷോപ്പർമാർക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കിഴിവുകൾ ലഭ്യമാകും. ഇതിന് പുറമെ ഫ്ലിപ്കാർട്ട് യുപിഐയിൽ 500 രൂപ ഡിസ്‌കൗണ്ടും ഉണ്ട്. ഫ്ലിപ്കാർട്ട് പ്ലസ്, വിഐപി അംഗങ്ങൾ എന്നിവർക്ക് ഫ്ലിപ്പ്കാർട്ട് നേരത്തേ ഉള്ള ആക്സസ് നൽകും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Amazon's Great Indian Festival Sale 2024 Dates Announced Amazon has officially announced that the e-commerce giant's biggest sale of the year will take place on September 27, 2024. It is worth noting that after Flipkart's sale announcement, Amazon has scheduled its Great Indian Festival sale on the same date. Prime members will get access starting September 26, which is 24 hours earlier. As usual, users can expect great offers during the sale this festive season.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X