സാംസങ്ങിന്റെ ഫോൾഡബിൾ ഫോണിന് 25,000 രൂപയിലധികം കിഴിവ്; ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപന തകർക്കുന്നു
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന ഓഫർ വിൽപന നടക്കുന്ന കാര്യം നിങ്ങൾ അറിഞ്ഞുകാണുമല്ലോ? വൻ ഓഫറുകളാണ് പ്ലാറ്റ്ഫോം വിവിധ ഉത്പന്നങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നത്. എല്ലാ തവണയും പോലെ ഇത്തവണയും ഓഫർ വിൽപനയിൽ സ്മാർട്ട് ഫോണുകൾ മുന്നിട്ട് നിൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാത്തരം സ്മാർട്ട് ഫോണുകൾക്കും പ്ലാറ്റ്ഫോം ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ഇന്ന് രാജ്യത്തെ വിപണിയിലുള്ള പ്രധാന ഫോൾഡബിൾ ഫോണുകൾക്ക് എന്തെല്ലാം ഓഫറുകളാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. സാംസങിന്റെ ഗാലക്സി ഇസഡ് ഫ്ലിപ് 4 എന്ന ഫോൾഡബിൾ ഫോണിന് 25,000 രൂപയിൽ അധികം കിഴിവ് ഉണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. 89,999 രൂപയ്ക്ക് ആണ് ഈ ഫോൺ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചത്. നിലവിൽ ഫോണിന് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്ന കിഴിവ് 25,500 രൂപയാണ്.

ഇതിന് പുറമെ എക്സ്ചേഞ്ച് ബോണസ് ആയി 50,000 രൂപ വരെ ലഭിക്കും എന്നും പ്ലാറ്റ്ഫോം വ്യക്തമാക്കുന്നു. നിങ്ങളുടെ പഴയ ഉപകരണത്തിന്റെ ഫിസിക്കൽ കണ്ടിഷനും പെർഫോമൻസ് ക്വാളിറ്റിയും പരിശോധിച്ചതിന് ശേഷമായിരിക്കും എക്സ്ചേഞ്ച് വില കണക്കാക്കാൻ സാധിക്കു. ഇതിന് പുറമെ മോട്ടറോളയുടെ ഫോൾഡബിൾ ഫോണായ മോട്ടോ റാസർ 40നും ആമസോൺ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 59,999 രൂപയ്ക്കാണ് മോട്ടറോള മോട്ടോ റാസർ 40 ഇന്ത്യയിൽ അവതരിപ്പിച്ചത്.
എന്നാൽ നിലവിൽ ആമസോണിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 49,999 രൂപയ്ക്കാണ്. അതേ സമയം നിങ്ങൾ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഈ ഫോൺ വാങ്ങുന്നത് എങ്കിൽ 4,250 രൂപയുടെ അധിക കിഴിവും ലഭിക്കുന്നതായിരിക്കും. ഇത്തരത്തിൽ കണക്ക് കൂട്ടുമ്പോൾ ഫോൺ രാജ്യത്ത് അവതരിപ്പിച്ച വിലയേക്കാളും ഏകദേശം 15,000 രൂപയോളം കുറവിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മോട്ടോ റാസർ 40 സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

പരമാവധി 47,499 രൂപ വരെ എക്സ്ചേഞ്ച് ഓഫറും മോട്ടറോളയുടെ ഈ ഫോൾഡബിൾ ഫോണിനായി ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം സാംസങ് അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ ഗാലക്സി എസഡ് ഫ്ലിപ് 5ന് ആമസൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലഭിക്കുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. കഴിഞ്ഞ ജൂലൈ മാസത്തിൽ ആയിരുന്നു ഈ ഫോൺ സാംസങ് വിപണിയിൽ എത്തിച്ചത്.
99,999 രൂപ പ്രാരംഭ വില മുതലായിരുന്നു ഗാലക്സി എസഡ് ഫ്ലിപ് 5 ഇന്ത്യയിലെ വിപണിയിൽ എത്തിയത്. എന്നാൽ ഇപ്പോൾ ആമസോണിൽ ഈ ഫോണിന് 7,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. ആതായത് 92,999 രൂപയ്ക്ക് നിങ്ങൾക്ക് ഇപ്പോൾ സാംസങ് ഗാലക്സി എസഡ് ഫ്ലിപ് 5 സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ എക്സ്ചേഞ്ച് വഴി ഗാലക്സി എസഡ് ഫ്ലിപ് 5 സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ പരമാവധി 60,000 രൂപ വരെ ലാഭിക്കാം.
ആമസോണിന് പുറമെ പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്കാർട്ടിലും ഇത്തരത്തിൽ ഓഫർ സെയിൽ നടക്കുന്നുണ്ട്. ബിഗ് ബില്യൺ ഡെ എന്നാണ് ഫ്ലിപ്കാർട്ടിൽ നടക്കുന്ന ഓഫർ വിൽപന അറിയപ്പെടുന്നത്. ഐഫോൺ 12, 13, 14 എന്നീ ഫോണുകൾക്ക് ഉൾപ്പെടെ മികച്ച ഓഫറുകളാണ് രണ്ട് പ്ലാറ്റ്ഫോമുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളായ ഗൂഗിൾ പിക്സൽ 7, ഐക്യൂ ഇസഡ് 7 പ്രോ, നത്തിങ് ഫോൺ 2 എന്നിവയ്ക്കും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫോണുകൾക്ക് പുറമെ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ, ഗൃഹോപകരണങ്ങൾ, ടിവികൾ, ഫ്രിഡ്ജ്, വാഷിങ് മിഷനുകൾ തുടങ്ങി എല്ലാ സാധനങ്ങൾക്കും വൻ വിലക്കുറവ് ആണ് രണ്ട് പ്ലാറ്റ്ഫോമുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയാൽ നിങ്ങൾക്ക് കൂടുതൽ ഓഫറുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കാരണം വിവിധ ബാങ്കുകളുമായി സഹകരിച്ചാണ് ഈ പ്ലാറ്റ്ഫോമുകൾ ഇത്തരം ഓഫർ സെയിലുകൾ നടത്തുന്നത്.


Click it and Unblock the Notifications








