ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍: രണ്ടാം ദിവസം

Posted By: Samuel P Mohan

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത് ജനുവരി 21 മുതല്‍ 24 വരെയാണ്. വില്‍പനയുടെ രണ്ടാം ദിവസമായ ഇന്ന് ആമസോണ്‍ ഇന്ത്യ മൊബൈല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, ഹോം എന്റര്‍ടെയ്‌മെന്റ് ഡിവൈസുകളും പുസ്തകങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍: രണ്ടാം ദിവസം

ഗ്രേറ്റ് ഇന്ത്യന്‍ സെയിലിന്റെ കീഴില്‍ ആമസോണ്‍ എച്ച്ഡിഎഫ്‌സിയുമായി ചേര്‍ന്ന് 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയ്ക്ക് നോകോസ്റ്റ് ഇഎംഐ ഓപ്ഷനും നല്‍കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോണല്‍ 7X

ഹോണര്‍ 7Xന്റെ യഥാര്‍ത്ഥ വില 12,999 രൂപയാണ്. എന്നാല്‍ ആമസോണ്‍ ഇന്ത്യയില്‍ 2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 10,206 രൂപയ്ക്കു വാങ്ങാം. 5.93 ഇഞ്ച് ഡിസ്‌പ്ലേ, 4ജിബി റാം, 32ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, കിരിന്‍ 659 ചിപ്‌സെറ്റ്, 16എംപി/ 2എംപി ക്യാമറ, 3,340എംഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രത്യേക സവിശേഷതകളള്‍. 1,048 രൂപയാണ് ഈ ഫോണിന്റെ ഇഎംഐ തുടങ്ങുന്നത്.

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോയുടെ വില 7,490 രൂപയാണ്. 2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 6,700 രൂപയ്ക്കു വാങ്ങാം.5.5 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 410 ചിപ്‌സെറ്റ്, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 13/5എംപി ക്യാമറ, 3000എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകളാണ്. ഈഎംഐ ഓഫറിലും ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം.

എല്‍ജി വി30+

5000 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫറാണ് ഈ ഫോണിന് നല്‍കുന്നത്. 44,990 രൂപയുടെ ഫ്‌ളാഗ്ഷിപ്പ് ഫോണായ എല്‍ജി വി30+ന് 2,450 രൂപ മുതലാണ് നോകോസ്റ്റ് ഇഎംഐ തുടങ്ങുന്നത്. 6 ഇഞ്ച് P-OLED ഡിസ്‌പ്ലേ, 4ജിബി റാം,128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 16എംപി/ 13എംപി ക്യാമറ, 3300എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകളാണ്.

വീണ്ടും ലോകം കീഴടക്കാന്‍ വ്യത്യസ്ഥ സവിശേഷതകളില്‍ നോക്കിയ ഫോണുകള്‍:എച്ച്എംഡി

10.or ജി

3000 രൂപ വരെ ഈ ഫോണിന് ഓഫര്‍ നല്‍കുന്നുണ്ട്. 500 രൂപ ക്‌സ്‌ച്ചേഞ്ച് ഓഫറും അധികമായി നല്‍കുന്നു. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, സ്‌നാപ്ഡ്രാഗണ്‍ 626 ചിപ്‌സെറ്റ്, 4000എംഎഎച്ച് ബാറ്ററി, 13എംപി/ 16എംപി ക്യാമറ എന്നിവ ഫോണിന്റെ സവിശേഷതകളാണ്.

ജെബിഎല്‍ ഗോ വയര്‍ലെസ് ബ്ലൂട്ടൂത്ത് സ്പീക്കര്‍

2,699 രൂപയുടെ ജെബിഎല്‍ ഗോ വയര്‍ലെസ് ബ്ലൂട്ടൂത്ത് സ്പീക്കര് ആമസോണില്‍ 1,599 രൂപയ്ക്കു വാങ്ങാം. ഏഴു വ്യത്യസ്ഥ നിറങ്ങളില്‍ നിങ്ങള്‍ക്കിതു വാങ്ങാം. ഒറ്റ ചാര്‍ജ്ജില്‍ അഞ്ച് മണിക്കൂര്‍ വരെ നിങ്ങള്‍ക്കിത് ഉപയോഗിക്കാം.

ഫയര്‍ ടിവി സ്റ്റിക്

3,999 രൂപയ്ക്ക് വിപണിയിലെത്തിയ ഫയര്‍ ടിവി സ്റ്റിക്കിന് 1000 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് നല്‍കിയിരിക്കുന്നത്.

ഇതു കൂടാതെ ടിവിക്ക് 10,000 രൂപയും, വണ്‍പ്ലസ് 5ടി ലാവ റെഡിന് 17,402 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Amazon Great Indian Sale, is being held from January 21 to January 24. As part of the Great Indian Sale, Amazon has partnered HDFC Bank to offer 10 percent additional cashback on payments done through HDFC Bank Debit or Credit cards.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot