'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍' നിങ്ങളുടെ ഇഷ്ട ഫോണുകള്‍ വാങ്ങാന്‍ മികച്ച അവസരം!
രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ വിപണന സ്ഥാപനമായ ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍ 23 വരെയാണ് നടക്കുന്നത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് നേരത്തെ ഓഫറുകള്‍ ലഭ്യമാകും.

ഫാഷന്‍ ഉത്പന്നങ്ങള്‍, പുസ്തകങ്ങള്‍, ഇലക്ട്രോണിക്‌സ്, മൊബൈലുകള്‍ എന്നിവയില്‍ വന്‍ ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നത്. ആരാധകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഈ ഫോണുകളാണ് ഡിസ്‌ക്കൗണ്ടില്‍ മുന്നില്‍.

OnePlus 6T
വണ്‍പ്ലസ് 6Tയുടെ അധിക ഡിസ്‌ക്കൗണ്ടാണ് എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ നല്‍കുന്നത്. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വില 37,999 രൂപ, 8ജിബി റാം, 128ജിബി സ്റ്റോറേജ് വില 41,999 രൂപ, 8ജിബി റാം, 256ജിബി സ്റ്റോറോജ് വില 45,999 രൂപ എന്നിവയാണ് ഡിസ്‌ക്കൗണ്ട് വില. സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 6.41 ഇഞ്ച് ഒപ്ടിക് അമോലെഡ് സ്‌ക്രീന്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 3700എംഎഎച്ച് ബാറ്ററി, 16+20എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 16എംപി മുന്‍ ക്യാമറ എന്നിവയാണ്.

Xiaomi Redmi Y2
ഷവോമിയുടെ സെല്‍ഫി സെന്‍ട്രിക് സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി Y2. ഈ ഫോണിനും മികച്ച എക്‌സ്‌ച്ചേഞ്ച് ഓഫറാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. 3ജിബി റാം, 32ജിബി വേരിയന്റിന് 8999 രൂപയും 4ജിബി റാം, 64ജിബി വേരിയന്റിന് 10,999 രൂപയുമാണ്. ഗ്രേ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ മൂന്നു നിറങ്ങളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. 5.99 ഇഞ്ച് ഡിസ്‌പ്ലേ, 12എംപി 5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 16എംപി മുന്‍ ക്യാമറ, 3080എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍.

Realme U1
ഈ ഫോണിന്റെ രണ്ടു വേരിയന്റുകള്‍ക്കും ഡിസ്‌ക്കൗണ്ട് നല്‍കിയിട്ടുണ്ട്. 3ജിബി റാം 32ജിബി സ്റ്റോറേജിന് 11,999 രൂപയും 4ജിബി റാം, 64ജിബി സ്റ്റോറേജിന് 14,499 രൂപയുമാണ്. 6.3 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഹീലിയോ P70 AI പ്രോസസര്‍, 25എംപി ക്യാമറ, 13എംപി 2എംപി AI ഡ്യുവല്‍ റിയര്‍ ക്യാമറ, 3500എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.


Click it and Unblock the Notifications








