Home
News

ആമസോണിൽ നാളെ മുതൽ ഓഫർ വിൽപന; ആപ്പിൾ, സാംസങ്, വൺപ്ലസ് എന്നീ കമ്പനികളുടെ മികച്ച ഓഫർ കണ്ടെത്താം

നാളെ മുതൽ ആമസോണിൽ റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചുള്ള പ്രത്യേക ഓഫർ വിൽപന ആരംഭിക്കുകയാണ്. എന്നാൽ നിങ്ങൾ ഒരു ആമസോൺ പ്രൈം ഉപയോക്താവ് ആണെങ്കിൽ ഒരു ദിവസം മുമ്പ് തന്നെ ഈ ഓഫർ വിൽപനയിൽ നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. സ്മാർട്ട് ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, ടിവികൾ, ​ഗൃഹോപകരണങ്ങൾ എന്നിവയ്ക്കും മികച്ച ഓഫർ ലഭിക്കുന്നതായിരിക്കും.

അതേ സമയം ഓഫർ വിൽപന ആരംഭിക്കും മുമ്പ് തന്നെ മികച്ച ഓഫറുകൾ ലഭ്യമാകുന്ന ഫോണുകൾ ഏതെല്ലാമാണെന്ന് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്ന വിവധ ഓഫറകുൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ആദ്യമായി ആമസോൺ ഐഫോൺ 13ന് പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ എന്താണെന്ന് വിശദമാക്കാം. നിലവിൽ 52,999 രൂപയുടെ ഐഫോൺ 13 49,999 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ നിരവധി ബാങ്ക് ഓഫറുകളും ലഭ്യമാകുന്നതാണ്.

ആമസോണിൽ നാളെ മുതൽ ഓഫർ വിൽപന

ആമസോൺ അറിയിച്ചിരിക്കുന്നത് എസ്ബിഐയുടെ ക്രെഡിറ്റ് കാർഡിനും ഇഎംഐ ഇടപാടിനും 1000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും എന്നാണ്. ഇതോടെ ഐഫോൺ 13ന്റെ വില 48,999 രൂപയായി കുറയും. ആമസോൺ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു ഓഫർ വൺപ്ലസ് സ്മാർട്ട് ഫോണുകൾക്ക് ആണ്. വൺപ്ലസിന്റെ ഫോണുകൾക്കെല്ലാം ഈ ഓഫർ വിൽപനയിൽ 5000 രൂപ ഡിസ്കൗണ്ട് ലഭിക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ബാങ്ക് ഓഫറിന്റെ പരുധിയിൽ ആയിരിക്കും ഈ കിഴിവ് ലഭിക്കുക.

മാത്രമല്ല ആമസോൺ 22,000 രൂപ വരെ വിലയുള്ള കൂപ്പൺ കിഴിവുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ബാങ്ക് ഓഫറും കൂപ്പൺ കിഴിവും കഴിഞ്ഞതിന് ശേഷം വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ വില വെറും 17,499 രൂപ മാത്രമായിരിക്കും എന്നും ആമസോൺ അറിയിച്ചു. സാംസങ് ആരാധകർക്കായി പ്രത്യേക ഓഫറും ആമസോൺ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ഓഫറകുൾ വഴി 10,000 രൂപ വരെ സാംസങ് ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.

ആമസോണിൽ നാളെ മുതൽ ഓഫർ വിൽപന

ഇതിന് പുറമെ നേരത്തെ സൂചിപ്പിച്ചത് പോലെ ആമസോണിന്റെ കൂപ്പൺ ഓഫറകുളും സാംസങ് ഫോണുകൾക്ക് ബാധകമാണ്. ഇത്തരത്തിൽ എല്ലാ കിഴിവുകളും കഴിഞ്ഞതിന് ശേഷം സാംസങ് എം14 9,649 രൂപയ്ക്ക് ലഭിക്കുന്നതായിരിക്കും. മാത്രമല്ല 8,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫറുകളും സാംസങ് ഫോണുകൾക്ക് വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. 18 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ സേവനം സാംസങ് ഫോണുകൾക്ക് ലഭിക്കുന്നതാണ്.

ഐക്യൂ ഫോണുകൾക്ക് 3000 രൂപയാണ് ബാങ്ക് ഓഫർ വഴി ലഭിക്കുന്നത്. ഇത്തരത്തിൽ കിഴിവുകൾ കഴിഞ്ഞ ശേഷം ഐക്യൂ 12 5ജി ഫോൺ 49,999 രൂപയ്ക്ക് ആമസോണിൽ നിന്ന് ലഭ്യമാണ്. ഐക്യൂ നിയോ 7 പ്രോ ആകട്ടെ എല്ലാ കിഴിവുകളും കഴിഞ്ഞതിന് ശേഷം 29,999 രൂപയ്ക്ക് ലഭ്യമാകുന്നതാണ്. ഐക്യൂ ഇസഡ് 6 ലൈറ്റ് 11,999 രൂപയ്ക്കും ലഭിക്കും. ഇവയ്ക്ക് 6 മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാകുന്നതായിരിക്കും.

റിയൽമിയുടെ നാർസോ 6എക്സിന് 2,740 രൂപ വരെയാണ് ബാങ്ക് ഓഫർ ലഭിക്കുക. ആമസോണിന്റെ കൂപ്പൺ ഓഫർ വഴി 2000 രൂപയും ഡിസ്കൗണ്ട് ലഭിക്കും. ഇത്തരത്തിൽ 12,499 രൂപയ്ക്ക് റിയൽമി നാർസോ 6എക്സ് ലഭിക്കുന്നതായിരിക്കും. ഈ ഓഫർ വിൽപനയിൽ റിയൽമി എൻ 55ന്റെ വില 9,499 രൂപയ്ക്ക് ലഭിക്കുന്നതായിരിക്കും. ഷവോമിയ്ക്കും സമാനമായ ഓഫർ ലഭിക്കുന്നതായിരിക്കും. റിയൽമി നോട്ട്13 വിവധ ഓഫറുകൾ കഴിഞ്ഞതിന് ശേഷം 16,999 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

റെഡ്മി എ2വിന് ആകട്ടെ 5,499 രൂപയാണ് ഓഫർ വില. റെഡ്മി നോട്ട് 12 എന്ന ഫോണിനും ആമസോൺ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ ടെക്നോ, പോക്കോ, ലാവ, നോക്കിയ തുടങ്ങിയ കമ്പനിയുടെ ഫോണുകൾക്കും ഈ വിൽപനയിൽ ആകർഷകമായ ഓഫറകുൾ ഉണ്ടായിരിക്കുന്നതാണ്. ഫോണുകൾക്ക് പുറമെ വിവധ മൊബൈൽ ആക്സസറികൾക്കും വിവധ ഓഫറുകൾ ഉണ്ടായിരിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Amazon is launching a special Republic Day sale tomorrow. But if you are an Amazon Prime user, you can participate in this offer sale even a day before. Apart from smartphones, laptops, TVs, and home appliances will also get great offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X