Home
News

ഓഡറുകൾ ചറപറ കുമിയാൻ പോകുന്നു! ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ: ഡിസ്കൗണ്ട് ലഭിക്കുന്ന ഫോണുകൾ

2025ലേക്ക് കടന്ന ഉപയോക്താക്കൾക്ക് കിടിലൻ ഡിസ്കൗണ്ടുകളും മറ്റ് മികച്ച ഓഫറുകളും വാരിക്കോരി നൽകാൻ തയാറെടുത്ത് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025 (Amazon Great Republic Day Sale 2025) എത്തുന്നു. ഈ വർഷത്തെ റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 13ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുമെന്ന് ആമസോൺ ഔദ്യോഗികമായി വെളിപ്പെടുത്തി. മറ്റ് ഓഫർ സെയിലുകളിൽ ​കാണുന്നതു പോലെ തന്നെ ഈ പ്രത്യേക ഓഫർ സെയിലിലേക്കും ആമസോൺ ​പ്രൈം അ‌ംഗങ്ങൾക്ക് മുൻകൂർ ആക്സസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025 വിൽപ്പന ആരംഭിക്കുന്ന തീയതി സ്ഥിരീകരിച്ചെങ്കിലും ഇത് ​പ്രൈം അ‌ംഗങ്ങൾക്കുള്ള തിയതിയാണോയെന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല. സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ ഡിസ്കൗണ്ട് ഈ ഓഫർ സെയിലിൽ ലഭ്യമാകും എന്ന് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഡിസ്കൗണ്ടും ഡയറക്ട് ഡിസ്കൗണ്ടും സഹിതമായിരിക്കും ഡിസ്കൗണ്ട്. ഇത് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും പ്രതീക്ഷിക്കാം.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ: ഡിസ്കൗണ്ട് ലഭിക്കുന്ന ഫോണുകൾ

ജനപ്രിയ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ പ്രമുഖ മോഡലുകൾക്കെല്ലാം ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ആകർഷകമായ ബാങ്ക് ഓഫറുകൾ പ്രതീക്ഷിക്കാം. 2025ലേക്ക് കടന്ന ശേഷമുള്ള ആമസോണിന്റെ ആദ്യ പ്രധാന ഓഫർ സെയിൽ എന്ന നിലയിൽ വൻ പ്രതീക്ഷയോടെയാണ് ഉപയോക്താക്കൾ റിപ്പബ്ലിക് ഡേ സെയിലിനെ നോക്കിക്കാണുന്നത്.

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ സമയത്ത് 10 ശതമാനം ഡിസ്കൗണ്ട് ആസ്വദിക്കാൻ സാധിക്കും എന്ന് വ്യക്തമായിട്ടുണ്ട്. ബജറ്റ്, മിഡ് റേഞ്ച്, പ്രീമിയം എന്നിങ്ങനെ എല്ലാ സെഗ്മെന്റുകളിലുമുള്ള സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ടിൽ ലഭ്യമാകും. റിപ്പബ്ലിക് ഡേ സെയിലിന്റെ മൈക്രോ ​സൈറ്റ് ഇതിനകം ചില ഡീലുകളുടെ ടീസറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ: ഡിസ്കൗണ്ട് ലഭിക്കുന്ന ഫോണുകൾ

ലഭ്യമായ വിവരങ്ങൾ പ്രകാരം ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025ൽ മികച്ച ഡീലിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം. ഈ മോഡലുകൾ നോക്കി വയ്ക്കുന്നത് ഡീൽ സമയത്ത് അ‌തിവേഗം ഓഡർ ചെയ്ത് അ‌വ സ്വന്തമാക്കാൻ ഉപകാരപ്പെടും.

വൺപ്ലസ് ഫോണുകൾ: വൺപ്ലസ് നോർഡ് 4, നോർഡ് സിഇ4, നോർഡ് സിഇ4 ​ലൈറ്റ്, വൺപ്ലസ് 12, വൺപ്ലസ്13, വൺപ്ലസ് 13R എന്നീ മോഡലുകൾക്ക് മികച്ച ഡീലുകൾ പ്രതീക്ഷിക്കാം. ഐക്യൂ ഫോണുകൾ: ഏറ്റവും പുതിയ ഐക്യൂ 13, ഐക്യൂ Z9s, ഐക്യൂ Z9s പ്രോ, ഐക്യൂ Z9x, ഐക്യൂ Z9s, ഐക്യൂ നിയോ 9 പ്രോ, ഐക്യൂ 12 എന്നിവ ഡിസ്കൗണ്ട് വിലയിൽ ഈ സെയിലിൽ സ്വന്തമാക്കാം.

സാംസങ് ഫോണുകൾ: സാംസങ് ഗാലക്സി എസ്24 അ‌ൾട്ര, എസ്23 അ‌ൾട്ര, ഗാലക്സി M15, ഗാലക്സി M35, ഗാലക്സി M05 എന്നിവയ്ക്ക് മികച്ച ഡീലുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ടെക്നോ ഫോണുകൾ: ടെക്നോ പോവ 6 നിയോ, ടെക്നോ പോവ 9, ടെക്നോ ഫാന്റം V ഫോൾഡ് തുടങ്ങിയ 5ജി മോഡലുകൾക്കും ഡിസ്കൗണ്ട് പ്രതീക്ഷിക്കാം.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ: ഡിസ്കൗണ്ട് ലഭിക്കുന്ന ഫോണുകൾ

റെഡ്മി ഫോണുകൾ: റെഡ്മി നോട്ട് 14, റെഡ്മി ​A4, റെഡ്മി 13, റെഡ്മി 13C തുടങ്ങിയ റെഡ്മി 5ജി ഫോണുകൾക്കും ഷവോമി 14 ഉൾപ്പെടെയുള്ള ഫോണുകൾക്കും മികച്ച ഡിസ്കൗണ്ട് ഡീൽ ലഭിക്കും. റിയൽമി ഫോണുകൾ: റിയൽമി നാർസോ N61, നാർസോ 70x, നാർസോ N65, റിയൽമി ജിടി 6T, റിയൽമി നാർസോ 70 ടർബോ, റിയൽമി ജിടി 7 പ്രോ തുടങ്ങിയവയാണ് ഡിസ്കൗണ്ട് പ്രതീക്ഷിക്കുന്ന റിയൽമി മോഡലുകൾ.

ഈ പറഞ്ഞ ഫോണുകൾ കൂടാതെ, വിവിധ ഐഫോൺ മോഡലുകൾ, ഹോണർ 200 5G, മോട്ടറോള റേസർ 50 അ‌ൾട്ര, ഓപ്പോ F27 പ്രോ പ്ലസ്, പോക്കോ എം6, ലാവ അ‌ഗ്നി 3, വിവോ X200 സീരീസ്, എച്ച്എംഡി ഫ്യൂഷൻ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോൺ മോഡലുകൾക്കും മികച്ച ഡീൽ ​ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Amazon Great Republic Day Sale 2025 date has been officially revealed. This offer sale will start from 12 noon on January 13. SBI credit card users can enjoy 10 percent discount during Amazon Great Republic Day Sale. Smartphones will be available with discounts of up to 40 percent during this offer sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X