Home
News

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ നിങ്ങൾക്ക് സ്മാർട്ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാം

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഇന്ന് മുതൽ പ്രൈം അംഗങ്ങൾക്ക് ലഭ്യമായി തുടങ്ങും. മറ്റെല്ലാവർക്കും റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 20 ന് ആരംഭിച്ച് ജനുവരി 24 വരെ തുടരും. വിൽപ്പന സമയത്ത്, സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് പ്രോഡക്റ്റുകൾക്ക് ആമസോൺ വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ന് മുതൽ ആമസോൺ പ്ലസ് അംഗങ്ങൾക്ക് ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ പ്രവേശനം ലഭിക്കുന്നതാണ്. മറ്റെല്ലാവർക്കും ജനുവരി 20 മുതൽ കിഴിവുകൾ ലഭ്യമായി തുടങ്ങും. ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗിൽ ഉപയോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭ്യമാക്കുന്നതിനായി ആമസോൺ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) ചേർന്ന് പ്രവർത്തിക്കുന്നു. ഇന്ന് നിങ്ങൾക്ക് ആമസോണിൽ നിന്നും ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ ഇവിടെ പരിചയപ്പെടാം.

ഐഫോൺ 12 മിനി

ഐഫോൺ 12 മിനി

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് റിപ്പബ്ലിക് ഡേ സെയിലിൽ ഐഫോൺ 12 മിനിക്ക് കിഴിവ് ലഭിക്കുന്നു. ഏറ്റവും പുതിയ ആപ്പിൾ ഐഫോൺ വിലകുറച്ച് 59,990 രൂപയ്ക്ക് വിൽപ്പന നടത്തുന്നു. ഈ ഓഫർ ഒരു എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡിനൊപ്പം 4,500 രൂപ കിഴിവ് ലഭിക്കുന്നു. അതിനാൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഓഫർ നേടാവുന്നതാണ്.

റെഡ്മി 9 പവർ

റെഡ്മി 9 പവർ

റെഡ്മി 9 പവർ സ്മാർട്ഫോൺ ഇപ്പോൾ നിങ്ങൾക്ക് 9,999 രൂപയ്ക്ക് സ്വന്തമാക്കാം.10,999 രൂപ വിലയിലാണ് ഈ സ്മാർട്ട്ഫോൺ അടുത്തിടെ പുറത്തിറക്കിയത്. ആമസോൺ പേയ്ക്കൊപ്പം ഷോപ്പിംഗിൽ 1,000 രൂപ അധിക ക്യാഷ്ബാക്ക് ഉൾപ്പെടുന്നതാണ് ഈ കിഴിവ് ഓഫർ. കൂടാതെ, ഒരു എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗിൽ 10 ശതമാനം ക്യാഷ്ബാക്ക് നേടാനുള്ള ഓപ്ഷനുമുണ്ട്.

സാംസങ് ഗാലക്‌സി എം 31 എസ്

സാംസങ് ഗാലക്‌സി എം 31 എസ്

അടുത്തിടെ പുറത്തിറക്കിയ സാംസങ് ഗാലക്‌സി എം 31 എസ് കുറഞ്ഞ നിരക്കിൽ ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്. 17,999 രൂപയ്ക്കാണ് ഇപ്പോൾ ഈ സ്മാർട്ട്‌ഫോൺ വിൽപന നടത്തുന്നത്. കൂടാതെ, ഒരു എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഹാൻഡ്സെറ്റ് വാങ്ങുന്നവർക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും.

റെഡ്മി നോട്ട് 9 പ്രോ

റെഡ്മി നോട്ട് 9 പ്രോ

റെഡ്മി നോട്ട് 9 പ്രോയും ആമസോൺ വിൽപ്പന സമയത്ത് വില കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം. ഈ റെഡ്മി ഫോൺ 12,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. കൂടാതെ, ഒരു എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇത് വാങ്ങുന്നവർക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. റെഡ്മി ഫോണിൽ എക്സ്ചേഞ്ചിന് 2,000 രൂപ വരെ അധിക ഇളവും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐഫോൺ 7

ഐഫോൺ 7

ഐഫോൺ 7 സ്മാർട്ഫോൺ ഇപ്പോൾ ആമസോണിൽ 23,990 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ, ഇത് ഒരു എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും.

More from GizBot

Best Mobiles in India

English summary
The Republic Day sale for everyone else starts on January 20 and lasts until January 24. Amazon provides major discounts on items across categories such as smartphones, laptops, and other consumer goods during the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X