Home
News

ജനുവരി 19ന് മുൻപ് ഈ വൺപ്ലസ് ഫോൺ വാങ്ങിയാൽ വമ്പൻ ലാഭം! മോഡൽ ഏതാണെന്നറിഞ്ഞാൽ സന്തോഷം കൊണ്ട് തുള്ളിച്ചാടും

ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ പൊടിപൊടിക്കുകയാണ്. നിരവധി സ്മാർട്ട്ഫോണുകൾ ഈ സെയിലിന്റെ ഭാഗമായി കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ജനുവരി 19 വരെയാണ് ഈ ഓഫർ സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാകുക. ജനുവരി 19ന് മുൻപ് വമ്പൻ ലാഭത്തിൽ ഒരു കിടിലൻ വൺപ്ലസ് സ്മാർട്ട്ഫോൺ വാങ്ങാനുള്ള അ‌വസരം ഉപയോക്താക്കൾക്കായി തുറന്ന് കിടക്കുന്നു. അ‌തായത് ഒരു ജനപ്രിയ വൺപ്ലസ് സ്മാർട്ട്ഫോൺ കുറഞ്ഞത് 6500 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. ആ മോഡൽ എതാണ് എന്നറിഞ്ഞാൽ വൺപ്ലസ് ആരാധകർ സന്തോഷം കൊണ്ട് തുള്ളിച്ചാടും.

കഴിഞ്ഞ വർഷം അ‌തായത് 2024 ജൂ​ലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസ് നോർഡ് 4 5ജി (OnePlus Nord 4 5G) ആണ് ആ സ്മാർട്ട്ഫോൺ. ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് വൺപ്ലസ് നോർഡ് 4ന്റെ 8GB + 128GB മോഡലിന് 29,999 രൂപയും 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ആയിരുന്നു വില.

ജനുവരി 19ന് മുൻപ് ഈ വൺപ്ലസ് ഫോൺ വാങ്ങിയാൽ വമ്പൻ ലാഭം!

ഇപ്പോൾ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ ഓഫർ സെയിലിന്റെ ഭാഗമായി വൺപ്ലസ് നോർഡ് 4ന്റെ 8GB + 256GB, 12GB + 256GB മോഡലുകൾക്ക് വൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. നോർഡ് 4 5ജിയുടെ 8GB + 256GB മോഡൽ 4000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 28,999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തേപോലെ നോർഡ് 4 5ജിയുടെ 12GB + 256GB വേരിയന്റ് 4000 രൂപ ഡിസ്കൗണ്ടിന് ശേഷം 31,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇരു മോഡലുകൾക്കും 2500 രൂപ വീതം ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 8GB + 256GB വേരിയന്റ് 26,499 രൂപ വിലയിലും 12GB + 256GB വേരിയന്റ് 29,499 രൂപ വിലയിലും വാങ്ങാൻ ലഭ്യമാണ്.

ജനുവരി 19ന് മുൻപ് ഈ വൺപ്ലസ് ഫോൺ വാങ്ങിയാൽ വമ്പൻ ലാഭം!

വൺപ്ലസ് നോർഡ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വൻ ഡിസ്കൗണ്ട് ആണ്. സ്‌നാപ്ഡ്രാഗൺ 7+ Gen 3 ചിപ്സെറ്റ് ആണ് ഈ വൺപ്ലസ് ഫോണിന്റെ ശക്തികേന്ദ്രം. 6.74 ഇഞ്ച് 1.5K 2.8D കർവ്ഡ് അമോലെഡ് സ്‌ക്രീനും 120Hz വേരിയബിൾ റിഫ്രഷ് റേറ്റും വൺപ്ലസ് 12 സീരീസിൽ നിന്നുള്ള പ്രോക്‌സ്‌ഡിആർ ഡിസ്‌പ്ലേ ഫീച്ചറും സഹിതം മികച്ച നിലയിൽ തന്നെയാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

12GB വരെ LPDDR5X റാമും 256GB വരെ UFS 4.0 സ്റ്റോറേജും വൺപ്ലസ് നോർഡ് 4 വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 14-ൽ ആണ് ഈ വൺപ്ലസ് ഫോണിന്റെ പ്രവർത്തനം. 4 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വൺപ്ലസ് നോർഡ് 4ൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ എന്നിവയോടു കൂടിയ 50MP മെയിൻ ക്യാമറ, സോണി IMX355 സെൻസർ, f/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 120° അൾട്രാ വൈഡ് ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി Samsung S5K3P9 സെൻസറോട് കൂടിയ 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ജനുവരി 19ന് മുൻപ് ഈ വൺപ്ലസ് ഫോൺ വാങ്ങിയാൽ വമ്പൻ ലാഭം!

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/ NSA, യുഎസ്ബി ​ടൈപ്പ് സി, 100W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5500mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. മെർക്കുറിയൽ സിൽവർ, ഒബ്‌സിഡിയൻ മിഡ്‌നൈറ്റ്, ഒയാസിസ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The OnePlus Nord 4 5G is available at a huge discount during the Amazon Great Republic Day Sale. The Nord 4 5G 8GB + 256GB variant is listed at Rs 28,999 after a direct discount of Rs 4,000. The 12GB + 256GB variant is listed at Rs 31,999 after a discount of Rs 4,000. There is also a bank discount of Rs 2,500 each on both the models.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X