നിങ്ങളുടെ പ്രിയപ്പെട്ട ഗാഡ്‌ജെറ്റുകൾക്ക് കിഴിവുകളുമായി ജനുവരി 20 ന് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ

|

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ (Amazon Great Republic Day Sale) ജനുവരി 20 ന് ആരംഭിക്കും. ഈ വിൽപനയിൽ സ്മാർട്ട്‌ഫോണുകൾ, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, ടിവികൾ തുടങ്ങിയവയ്ക്ക് ഡിസ്കൗണ്ടുകളും ഓഫറുകളും നിങ്ങൾക്ക് ലഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് ജനുവരി 19 ന് ഈ വിൽപ്പനയിലേക്ക് നേരത്തെ പ്രവേശനം ലഭിക്കുന്നതാണ്. ഉപയോക്താക്കൾക്ക് സ്മാർട്ട്‌ഫോണുകളിൽ 40 ശതമാനം വരെ കിഴിവും, ഇലക്ട്രോണിക്‌സ് ആക്‌സസറികൾക്ക് 60 ശതമാനം വരെ കിഴിവും, കൂടാതെ, ആമസോൺ എക്കോ, ഫയർ ടിവി തുടങ്ങിയ ഗാഡ്‌ജെറ്റുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കും. എസ്‌ബി‌ഐ, ബജാജ് ഫിൻ‌സെർവ്, ആമസോൺ പേ ഐസിഐസിഐ കാർഡ് ഉപയോക്താക്കൾക്കും കിഴിവുകൾ നേടാവുന്നതാണ്.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ: തീയതി, സമയം
 

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ: തീയതി, സമയം

സാധാരണ ഉപയോക്താക്കൾക്കായി ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 20 മുതലും, ആമസോൺ പ്രൈം അംഗങ്ങൾക്കായി ജനുവരി 19 അർദ്ധരാത്രി 12 മണി മുതലും ആരംഭിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. ഈ സെയിൽ ജനുവരി 23 വരെ നീണ്ടുനിൽക്കുകയും വിവിധ ഗാഡ്‌ജെറ്റുകളിലും ഡിവൈസുകളിലും ആവേശകരമായ ഓഫറുകളും ഡിസ്കൗണ്ടുകളും നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഓഫറുകൾ

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഓഫറുകൾ

സ്മാർട്ട്ഫോണുകളിലും മറ്റുള്ള ഡിവൈസുകളിലും ഉപയോക്താക്കൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കും. വൺപ്ലസ് 8 ടി, സാംസങ് ഗാലക്‌സി എം 51, റെഡ്മി നോട്ട് 9 പ്രോ മാക്‌സ്, സാംസങ് ഗാലക്‌സി എം 31 പ്രൈം, ഐഫോൺ 12 മിനി തുടങ്ങിയ ഹാൻഡ്സെറ്റുകളാണ് ഈ സെയിലിൽ ഉൾപ്പെടുന്നത്. പവർ ബാങ്കുകൾ, ഹെഡ്‌സെറ്റുകൾ, കേബിളുകൾ, കേസുകൾ, കവറുകൾ എന്നിവയും മൊബൈൽ ആക്‌സസറികളിൽ കിഴിവുകളുമായി വരുന്നു.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ കിഴിവ്

കമ്പ്യൂട്ടർ മൗസ്, ബ്ലൂടൂത്ത് സ്പീക്കറുകൾ, സ്മാർട്ട് വാച്ച് മോഡലുകൾ, ഫിറ്റ്നസ് ബാൻഡുകൾ, ലാപ്‌ടോപ്പുകൾ, ടിഡബ്ല്യുഎസ് ഇയർഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിലും ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ കിഴിവ് വാഗ്ദാനം ചെയ്യും. 199 രൂപ മുതൽ താഴെയാണ് ഇവയുടെ കിഴിവ് വില ആരംഭിക്കുന്നത്. വീഡിയോ ഗെയിമുകൾക്ക് 70 ശതമാനം വരെ കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 6,799 രൂപ മുതൽ ആരംഭിക്കുന്ന ടിവികൾ നിങ്ങൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും പ്രതിമാസം 3,300 രൂപ മുതൽ ആരംഭിക്കുന്നു.

എക്കോ സ്മാർട്ട് സ്പീക്കറുകൾ
 

നിങ്ങൾക്ക് എക്കോ സ്മാർട്ട് സ്പീക്കറുകൾക്ക് 40 ശതമാനം വരെ കിഴിവ്, ഫയർ ടിവി സ്റ്റിക്ക് 40 ശതമാനം വരെ കിഴിവ്, കിൻഡിൽ ഇ-ബുക്ക് റീഡറുകൾക്ക് 3,000 കിഴിവും ലഭിക്കുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകളും ക്രെഡിറ്റ് ഇ‌എം‌ഐകളും ഉപയോഗിച്ച് 10 ശതമാനം തൽക്ഷണ കിഴിവ്, ബജാജ് ഫിൻ‌സെർവ് ഇഎംഐ, ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
The Amazon Great Republic Day Sale starts on 20 January. It will carry smartphones, consumer electronics, TVs, and more with discounts and deals. On January 19, Prime members will get early access to the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X