ആമസോൺ ഗ്രേറ്റ് സമ്മർ സെയ്ൽ; ഐക്കൂ ഫ്ലാഗ്ഷിപ്പ് സ്വന്തമാക്കാൻ അടിപൊളി ഓഫറുകൾ | Amazon Great Summer Sale
Amazon Great Summer Sale മെയ് നാലിന് ആരംഭിക്കും. ഈ സെയ്ൽ ദിനങ്ങളിൽ നിരവധി പ്രീമിയം - ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ ലഭ്യമാണ്. ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കുന്ന ഫോണുകളിൽ ഒന്നാണ് iQOO 11. പ്രീമിയം സെഗ്മെന്റിലെ ഒരു എലഗന്റ് മൾട്ടിടാസ്കർ എന്ന വിശേഷണവും ഈ ഡിവൈസിനുണ്ട്.
വെറുതേ ഒരു വിശേഷണം നൽകുന്നതല്ലെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം. ഇന്ത്യൻ വിപണിയിൽ വൺപ്ലസ് 11 സ്മാർട്ട്ഫോണിന്റെ ഒത്ത എതിരാളിയാണ് ഐക്കൂ 11. ആമസോൺ ഗ്രേറ്റ് സമ്മർ സെയ്ൽ ദിനങ്ങളിൽ 50,000 രൂപയിൽ താഴെ വിലയിൽ ഐക്കൂ 11 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറുമായി വരുന്ന ഡിവൈസ് യൂസേഴ്സിന്റെ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യവുമാണ്.

ഐക്കൂ 11 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 59,999 രൂപ നിരക്കിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഡിവൈസിന്റെ 16 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 64,999 രൂപയ്ക്കുമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ 50,000 രൂപയിൽ താഴെ വിലയിൽ ഐക്കൂ 11 സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് യൂസേഴ്സിന് ലഭിക്കുന്നത്.
ഐക്കൂ 11 ഫീച്ചറുകൾ : 6.78 ഇഞ്ച് സൈസ് വരുന്ന അമോലെഡ് ഡിസ്‌പ്ലെയാണ് ഐക്കൂ 11 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 2കെ ഇ6 പാനൽ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളിൽ ഒന്നാണ്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റ് വിപണിയിലെ ഏറ്റവും മികച്ച എസ്ഒസികളിൽ ഒന്നാണെന്ന് ആർക്കും പറഞ്ഞ് തരേണ്ടതില്ലല്ലോ.

16 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഐക്കൂ 11 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. 8 ജിബി വരെയുള്ള വെർച്വൽ റാം സപ്പോർട്ടും ഫോണിലുണ്ട്. ഗെയിമിങിനും ഡെയിലി യൂസേജിനും എല്ലാം അനുയോജ്യമായ സ്മാർട്ട്ഫോണാണ് ഐക്കൂ 11. ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസിന്റെ ക്യാമറ, ബാറ്ററി തുടങ്ങിയ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഐക്കൂ 11 സ്മാർട്ട്ഫോൺ വരുന്നത്. 50 എംപിയുടെ സാംസങ് ജിഎൻ5 ലെൻസാണ് പ്രൈമറി ക്യാമറയായി നൽകിയിരിക്കുന്നത്. 13 എംപി ടെലിഫോട്ടോ ലെൻസും 8 എംപി അൾട്ര വൈഡ് സെൻസറും ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുണ്ട്. ഉൾപ്പെടുന്നു. മനോഹരമായ സെൽഫികൾ പകർത്താൻ 16 എംപി സെൽഫി സ്നാപ്പറും ഐക്കൂ 11 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നുണ്ട്.
കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകളെടുക്കാൻ ഡിവൈസിലെ പ്രൈമറി സെൻസറിന് സാധിക്കും. മറ്റ് ലെൻസുകളും മികച്ച പെർഫോമൻസ് ഉറപ്പ് നൽകുന്നു. അൾട്ര വൈഡ് സെൻസർ മനോഹരമായ ലാൻഡ്സ്കേപ്പ് ചിത്രങ്ങളും ഗ്രൂപ്പ് ഫോട്ടോകളും പകർത്തുന്നു. ഡെപ്ത് സെൻസറും സെൽഫി ക്യാമറയും മികച്ച രീതിയിൽ തന്നെയാണ് പെർഫോം ചെയ്യുന്നത്. ഐക്കൂ 11 സ്മാർട്ട്ഫോണിലെ ഡെഡിക്കേറ്റഡ് വി2 ഇമേജിങ് ചിപ്പ് ഡിവൈസിന്റെ ലോ ലൈറ്റ് ഫോട്ടോഗ്രാഫി കൂടുതൽ മെച്ചപ്പെടുത്തുന്നു.
സ്മാർട്ട്ഫോണിലെ ഡ്യുവൽ എക്സ് ലീനിയർ മോട്ടോർ ഡിവൈസിന്റെ ഗെയിമിങ് പെർഫോമൻസ് ഏറെ മെച്ചപ്പെടുത്തുന്നു. 5000 mAh ബാറ്ററിയാണ് ഐക്കൂ 11 ഫീച്ചർ ചെയ്യുന്നത്. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. സെയ്ൽ ആരംഭിക്കുന്നതിന് മുന്നോടിയായി മറ്റ് നിരവധി ഓഫറുകളും ഡീലുകളും കമ്പനി വെളിപ്പെടുത്തിയിട്ടുമുണ്ട്. ആമസോൺ വെബ്സൈറ്റിൽ ഈ ഡീലുകളെക്കുറിച്ച് വിശദമായി നൽകിയിരിക്കുന്നു.


Click it and Unblock the Notifications