ആമസോൺ ഗ്രേറ്റ് സമ്മർ സെയ്ൽ; ഐഫോൺ 14 ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ അവസരം | Amazon
Amazon Great Summer Sale 2023 മെയ് 4 മുതൽ ആരംഭിക്കും. ആമസോണിലെയും ഫ്ലിപ്പ്കാർട്ടിലെയും സെയ്ൽ മേളകൾ ടെക് പ്രേമികൾക്ക് ഉത്സകാലമാണെന്ന് അറിയാമല്ലോ. iPhone 14 പോലെയുള്ള ഏറെ പ്രിയപ്പെട്ട ഗാഡ്ജറ്റുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഈ സെയ്ൽ ദിനങ്ങളുടെ സവിശേഷത.
ആമസോണിൽ അടിപൊളി ഓഫറുകളും ഡീലുകളുമെല്ലാം സെയ്ൽ സമയങ്ങളിൽ യൂസേഴ്സിന് ലഭ്യമാകും. അക്കൂട്ടത്തിൽ ഏറ്റവും നല്ല ഓഫറുകൾ ലഭിക്കുന്ന സെയ്ൽ ഫെസ്റ്റുകളിൽ ഒന്നാണ് ആമസോൺ ഗ്രേറ്റ് സമ്മർ സെയ്ൽ. ഈ വർഷത്തെ സമ്മർ സെയ്ൽ ദിനങ്ങളിൽ ഐഫോണുകൾക്കാണ് ഏറ്റവും ആകർഷകമായ ഓഫറുകൾ ലഭിക്കുന്നത്. ആമസോൺ വെബ്സൈറ്റിലെ ഡിസ്കൌണ്ട് ബാനറിൽ പറയുന്നത് അനുസരിച്ച് ഐഫോൺ 14 വെറും 39,293 രൂപ വരെ വിലയിൽ സ്വന്തമാക്കാൻ യൂസേഴ്സിന് കഴിയും.

ചിലർക്കെങ്കിലും അവിശ്വസനീമായി തോന്നാമെങ്കിലും ഇത് ഒരു പക്ഷെ സാധ്യമായേക്കാനും സാധ്യതയുണ്ട്. അത് എങ്ങനെയാണെന്ന് വിശദമായി തന്നെ നോക്കാം. ആമസോൺ ഗ്രേറ്റ് സമ്മർ സെയ്ൽ സമയത്ത് ഐഫോൺ 14 സ്മാർട്ട്ഫോണിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റ് (ബേസ് മോഡൽ) 66,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്യപ്പെടുക. ഡിവൈസിന്റെ ലോഞ്ച് പ്രൈസ് 79,900 രൂപയായിരുന്നുവെന്ന് ഓർക്കണം. ഇതിന് പുറമെ സെലക്റ്റഡ് ആയിട്ടുള്ള പഴയ ഡിവൈസുകൾക്ക് പരമാവധി 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് മൂല്യവും ആമസോൺ ഓഫർ ചെയ്യുന്നുണ്ട്.
ആമസോൺ പേ റിവാർഡ്സ് എന്ന പേരിൽ 5,000 രൂപ ക്യാഷ്ബാക്കും ഐഫോൺ 14 വാങ്ങുന്നവർക്ക് ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് കൈവശമുള്ള യൂസേഴ്സിന് 2,331 രൂപയുടെ അധിക ക്യാഷ്ബാക്ക് ഓഫറും ലഭ്യമാകും. ഐസിഐസിഐ, കോട്ടക് ബാങ്കുകൾ ലഭ്യമാക്കുന്ന 375 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് കൂടിയാകുമ്പോൾ ഐഫോൺ 14 -ന്റെ വില 39,293 രൂപയായി കുറയും. 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ പ്ലാനുകളും ഡീലുകൾക്കൊപ്പം യൂസേഴ്സിന് ലഭിക്കും.

ലോഞ്ച് വിലയായ 79,900 രൂപ കണക്കിലെടുക്കുമ്പോൾ വളരെ വലിയ ഡിസ്കൌണ്ട് തന്നെയാണ് ഐഫോൺ 14 -ന് ആമസോൺ ഗ്രേറ്റ് സമ്മർ സെയ്ൽ ഓഫർ ചെയ്യുന്നത്. വിവിധ ഐഫോൺ 14 കോൺഫിഗറേഷനുകളിലും ഈ ഡിസ്കൌണ്ടുകൾ ലഭ്യമാകും. പഴയ ഐഫോൺ 11, ഐഫോൺ 12 എന്നിവയിൽ നിന്ന് അപഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂസേഴ്സിനും ഓഫറുകളുണ്ട്. പരമാവധി 17,000 രൂപയാണ് പഴയ ഐഫോൺ 11, 12 മോഡലുകൾക്ക് ലഭിക്കുന്ന എക്സ്ചേഞ്ച് മൂല്യമെന്നും യൂസേഴ്സ് അറിഞ്ഞിരിക്കുക.
ഐഫോൺ 14 പ്ലസിനും സമാനമായ ഓഫറുകൾ ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തയില്ല. അതേ സമയത്ത് സെയ്ൽ ദിനങ്ങളിൽ പ്രൈസ് കട്ട് ലഭിക്കുന്ന ഫോണുകളുടെ പട്ടികയിൽ ഐഫോൺ 14 പ്ലസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 14 പ്ലസിന്റെ 128 ജിബി മോഡലിന് ഇന്ത്യയിൽ 89,900 രൂപയായിരുന്നു ലോഞ്ച് പ്രൈസ്. നിലവിൽ ആമസോണിൽ 75,999 രൂപയ്ക്കാണ് ഐഫോൺ 14 പ്ലസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ചെറിയ മാറ്റങ്ങളും സംഭവിക്കാവുന്നതാണ്.
ആമസോൺ ഗ്രേറ്റ് സമ്മർ സെയ്ൽ മെയ് 4 -ന് ഉച്ചയ്ക്ക് 12:00 മണിക്ക് ആരംഭിക്കും. എന്നാൽ പ്രൈം യൂസേഴ്സിന് സെയ്ൽ ഓഫറുകളിലേക്ക് നേരത്ത തന്നെ ആക്സസ് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫർ ഇല്ലാതെ ഫോൺ വാങ്ങണമെന്നുള്ളവർക്ക് ഓഫറുകൾ ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 60,000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാൻ കഴിയും. ഫ്ലിപ്പ്കാർട്ടും ബിഗ് സേവിങ്സ് ഡേ സെയിലിന്റെ ഭാഗമായി സമാന ഓഫറുകൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








