Home
News

ഇനി വിലക്കുറവിന്റെ ഉത്സവകാലം; ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ മെയ് നാലിനാരംഭിക്കും

Amazon Great Summer Sale മെയ് നാലിന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ടീസറുകളിലൂടെ സെയിലിൽ ലഭിക്കുന്ന ഓഫറുകളെക്കുറിച്ചും മറ്റും ആമസോൺ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. വിവിധ സ്മാർട്ട്ഫോണുകൾക്കും മറ്റും വൻ ഡിസ്കൌണ്ടുകളാണ് ലഭിക്കുന്നത്. ആമോസൺ ഗ്രേറ്റ് സമ്മർ സെയിലിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ആമസോൺ പ്രൈം മെമ്പേഴ്സിന് സെയിലിലേക്കും ഓഫറുകളിലേക്കും 12 മണിക്കൂർ മുമ്പ് തന്നെ ആക്സസ് ലഭിക്കുമെന്ന കാര്യം കമ്പനി അറിയിച്ചിട്ടുമുണ്ട്. ഐസിഐസിഐ, കോട്ടക് തുടങ്ങിയ ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് / ഡെബിറ്റ് ഓഫറുകളും സെയിൽ ദിനങ്ങളിൽ ലഭ്യമാണ്. 10 ശതമാനം സേവിങ്സ് ആണ് ഈ ഓഫറുകളിലൂടെ വാഗ്ദാനം ചെയ്യപ്പെടുന്നത്. മൊബൈലുകൾ, ആക്സസറികൾ, ലാപ്ടോപ്പുകൾ, വീട്ടുപകരണങ്ങൾ തുടങ്ങി പല തരം ഉത്പന്നങ്ങൾക്ക് ഡിസ്കൌണ്ടുകളും ഡീലുകളും ലഭ്യമാണ്. യൂസേഴ്സിന് ലഭിക്കുന്ന ഓഫറുകളെക്കുറിച്ചും ഡിസ്കൌണ്ടുകളെക്കുറിച്ചും കൂടുതൽ വിശദമായി നോക്കാം.

ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ മെയ് നാലിനാരംഭിക്കും

സമ്മർ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ ഡിസ്കൌണ്ടാണ് ഓഫർ ചെയ്യുന്നത്. എക്സ്ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും കൂപ്പണുകളും എല്ലാം ടീസർ പോസ്റ്ററുകളിൽ എടുത്ത് കാണിക്കുന്നുണ്ട്. വൺപ്ലസ് (OnePlus), സാംസങ് (Samsung), ഷവോമി (Xiaomi), റിയൽമി (Realme) എന്നീ ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകളാണ് സെയിൽ പോസ്റ്ററിൽ ഹൈലൈറ്റ് ചെയ്യുന്നതെന്നും അറിഞ്ഞിരിക്കണം. സാംസങ് ഗാലക്സി എ04, റെഡ്മി 12സി തുടങ്ങിയ ഫോണുകളും ഓഫർ പ്രൈസിൽ ലഭിക്കും.

ലാപ്ടോപ്പും ടാബ്‌ലെറ്റുകളും പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ആക്സസറീസിനും 75 ശതമാനം വരെയാണ് ഓഫറുകൾ ഉള്ളത്. നേരത്തെ പറഞ്ഞത് പോലെയുള്ള എക്സ്ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും കൂപ്പണുകളും എല്ലാം ഈ ഉപകരണങ്ങൾക്കും ലഭിക്കും. 71,990 രൂപ വിലയുള്ള അസൂസ് ടിയുഎഫ് ഗെയിമിങ് ലാപ്ടോപ്പുകൾ 49,990 രൂപയ്ക്ക് സ്വന്തമാക്കാം. അത് പോലെ തന്നെ സാംസങ് ഗാലക്സി വാച്ച് 4 -ും ഡിസ്കൌണ്ടഡ് പ്രൈസിൽ ലഭ്യമാണ്. സാംസങ് ഗാലക്സി ടാബ് 8 -നും ഡിസ്കൌണ്ടുകൾ ലഭിക്കും.

ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ മെയ് നാലിനാരംഭിക്കും

ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ടിവി, എസി, റഫ്രിജറേറ്റർ എന്നിങ്ങനെയുള്ള വീട്ടുപകരണങ്ങൾക്ക് 60 ശതമാനം വരെയാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്. എക്സ്ചേഞ്ച് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ഈസി ഇൻസ്റ്റാളേഷൻ എന്നിങ്ങനെയുള്ള ഓഫറുകളും ഒപ്പമുണ്ട്. 64,990 രൂപ വിലയുള്ള എൽജിയുടെ 1.5 ടൺ ഡ്യുവൽ ഇൻവർട്ടർ സ്പ്ലിറ്റ് എസി 38,990 രൂപയ്ക്ക് യൂസേഴ്സിന് ലഭ്യമാകും. സാംസങിന്റ സ്മാർട്ട് ടിവികൾ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്കും കിടിലൻ ഓഫറുകൾ ആമസോണിലുണ്ട്.

പുസ്കകങ്ങൾക്കും കുട്ടികൾക്കുള്ള ടോയ്സിനും സോണി പിഎസ്5 പ്ലേസ്റ്റേഷൻ കൺസോളിനുമൊക്കെ ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ഓഫറുകളുണ്ട്. 70 ശതമാനം വരെയാണ് ഈ കാറ്റഗറിയിലെ ഉപകരണങ്ങൾക്ക് ലഭ്യമാകുന്ന ഡിസ്കൌണ്ട് ഓഫറുകൾ. എഡ്യൂകാർട്ട്, ലീഗോ, ഫിലിപ്സ്, പ്ലേ സ്റ്റേഷൻ എന്നീ ബ്രാൻഡുകൾക്കാണ് ഈ സെഗ്മെന്റിലെ പ്രധാന ഡീലുകൾ ലഭിക്കുന്നത്. സ്മാർട്ട് ഗാഡ്ജറ്റുകൾ വാങ്ങാനും ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ അനുയോജ്യമാണ്.

ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ മെയ് നാലിനാരംഭിക്കും

അലക്സ ഡിവൈസുകൾ അടക്കമുള്ളവയ്ക്ക് 40 ശതമാനം വരെയാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്. 3,999 രൂപ വിലയുള്ള ഫയർ ടിവി സ്റ്റിക്കുകൾ 2,399 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. 12,999 രൂപയുടെ ഫയർ ടിവി ക്യൂബ് 7,999 രൂപയ്ക്കും സ്വന്തമാക്കാം. 8,999 രൂപ വില വരുന്ന എക്കോ ഷോ 5 വെറും 6,499 രൂപയ്ക്കാണ് സെയിൽ ദിനങ്ങളിൽ ലഭ്യമാകുന്നത്. എക്കോഡോട്ട് - സ്മാർട്ട് ബൾബ് കോംബോയും വൻ വിലക്കുറവിൽ യൂസേഴ്സിന് വാങ്ങാൻ കഴിയും.

Best Mobiles in India

English summary
Amazon Great Summer Sale will begin on May 4 at noon. Amazon has already disclosed the offers available in the sale through teasers. Huge discounts are available on smartphones and other products from various companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X