TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
നോ കോസ്റ്റ് EMI എന്നത് പുതുമയുള്ള കാര്യയമല്ലെങ്കിലും ഇന്ത്യയിലെ പ്രമുഖ ഓണ്ലൈൻ വ്യാപാര സ്ഥാപനങ്ങളായ ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയുടെ ഓഫറുകളിലൂടെയും മറ്റും ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് നോ കോസ്റ്റ് EMI. നമുക്ക് ഒരു സാധനം തവണകളായി പണമടയ്ക്കാവുന്ന രീതിയിൽ വാങ്ങാവുന്ന സൗകര്യമാണ് EMI എന്ന് നമുക്കറിയാം.
എന്നാൽ ഇവിടെ നോ കോസ്റ്റ് EMI എന്ന് പറയുമ്പോൾ നമ്മൾ തവണകളായി ആണ് അടയ്ക്കുക എങ്കിലും കൂടെ അധികമായി യാതൊരു ചാർജ്ജും നൽകേണ്ടതില്ല എന്നതാണ് പ്രത്യേകത. ഇത്തരത്തിൽ നോ കോസ്റ്റ് EMI ഫെസ്റ്റ് എന്ന രീതിയിൽ ആമസോണിന്റെ പുതിയൊരു ഓഫർ എത്തിയിരിക്കുകയാണ്. ജൂലായ് 18 മുതൽ 24 വരെയാണ് ഓഫർ കാലാവധി. ഈ ഓഫർ പ്രകാരം ലഭ്യയമാകുന്ന പ്രധാനപ്പെട്ട ഫോണുകൾ വിവരിക്കുകയാണ് ഇവിടെ.
വൺപ്ലസ് 6
6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒപ്ടിക് അമോലെഡ് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഫോണിനുളളത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. അതു പോലെ ഡ്യുവല്‍ സിം സൗകര്യമുളള ഈ ഫോണില്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുളള ഓക്‌സിജന്‍ ഓഎസ് ആണ് ഉള്ളത്. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും 3300എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.
എഫ് 1.7 അപ്പാര്‍ച്ചര്‍ സൗകര്യമുളള 16എംപി സെന്‍സറും എഫ് 1.7 അപ്പാര്‍ച്ചറുളള 20 എംപി സെന്‍സറുമാണ് ഫോണിന്റെ പിന്‍ ഭാഗത്ത്. കുത്തനെ സ്ഥാപിച്ചിട്ടുളള ഡ്യുവല്‍ ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. സെല്‍ഫി ക്യാമറ 16എംപി ആണ്. മുന്‍ ക്യാമറയിലും പിന്‍ ക്യാമറയിലും പോര്‍ട്രേറ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. 34,990 രൂപ മുതലാണ് ഫോണിന് വില വരുന്നത്. ആമസോണിന്റെ നോ കോസ്റ്റ് EMI ഓഫർ പ്രകാരം 1,664 രൂപ അടവിന് ഫോൺ വാങ്ങിത്തുടങ്ങാം.
ഓപ്പോ റിയൽമീ 1
ഒക്റ്റാ കോർ MediaTek Helio P60 SoC പ്രൊസസറിൽ എത്തുന്ന ഓപ്പോ റിയൽമീ 1 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡൽ, 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡൽ, 3 ജിബിയുടെ 32ജിബി മെമ്മറിയുള്ള മോഡൽ എന്നിങ്ങനെ മൂന്ന് വേർഷനുകളായാണ് എത്തുന്നത്. കളർ ഒഎസ് 5.0 അധിഷ്ഠിത ആൻഡ്രോയ്ഡ് 8.1 ഓറിയോ ആണ് ഫോണിന്റെ സോഫ്റ്റ്‌വെയർ.
പിറകിലും മുൻഭാഗത്തും ഓരോ ക്യാമറകൾ വീതമാണ് ഓപ്പോ Realme 1ന് ഉള്ളത്. പിറകിൽ 13 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിനുള്ളത്. ഡയമണ്ട് ബ്ലാക്ക്, സോളാർ റെഡ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകുന്ന ഫോണിലെ ബാറ്ററി 3410 mAh ആണ് വരുന്നത്. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലിന് 13,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡലിന് 10,990 രൂപയും 3 ജിബി റാമുള്ള 32 ജിബി മെമ്മറിയുള്ള മോഡലിന് 8,990 രൂപയുമാണ് വില. 522 രൂപ എന്ന കുറഞ്ഞ തവണയിൽ EMI പ്രകാരം ഫോൺ വാങ്ങാം.
ഗാലക്‌സി ഓണ്‍7 പ്രൈം
ഗാലക്‌സി ഓണ്‍7 പ്രൈമിന് 5.5 ഇഞ്ച് 1080 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേയാണ്. ഫുള്‍ മെറ്റല്‍ യൂണിബോഡിയില്‍ മുന്‍ വശത്തായി വിരലടയാള സ്‌കാനറുമായ 2.5ഡി ഗ്ലാസും ഉണ്ട്. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്ന 256ജിബി മെമ്മറി, 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍ എന്നിവയും ഫോണിലുണ്ട്.
ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടാണ് ഫോണില്‍. 13എംപി പ്രൈമറി ക്യാമറയും 13എംപി സെല്‍ഫി ക്യാമറയും ക്യാമറ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. 3300എംഎഎച്ച് ബാറ്ററി ശേഷിയും ഫോണിലുണ്ട്. 13,990 രൂപ മുതലാണ് വില. ആമസോൺ EMI ഓഫർ പ്രകാരം മാസം 665 രൂപ മുതൽ അടച്ച് ഫോൺ വാങ്ങാം.
മോട്ടോ ജി6
സ്റ്റോക്ക് ആൻഡ്രോയ്ഡ് 8.0 ഒറെോ, 5.7 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2160 പിക്സൽ), 18: 9 അനുപാത അനുപാതമുള്ള മാക്സ് വിഷൻ ഐപിഎസ് ഡിസ്പ്ലെ, 1.8GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 450 SoC, അഡ്രിനോ 506 ജിപിയു, 3 ജിബി / 4 ജിബി റാം ഓപ്ഷനുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.
12 മെഗാപിക്സൽ പ്രൈമറി സെൻസറിലും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറിലും പ്രവർത്തിക്കുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്. 32 ജിബി, 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ, മൈക്രോഎസ്ഡി കാർഡ് വഴി 128 ജിബി വരെ അധികരിപ്പിക്കാം. 13,999 രൂപ മുതലാണ് ഫോണിന്റെ വില വരുന്നത്. ഓഫർ പ്രകാരം മാസം 666 രൂപ അടച്ചുകൊണ്ട് ഫോൺ നേടാം.
ഓണർ 7c
ഡ്യുവൽ സിം, ആൻഡ്രോയിഡ് ഓറിയോ, ഗ്ലാസ് പ്രൊട്ടക്ഷനോടുകൂടിയ 5.99 ഇഞ്ച് HD + 720x1440 പിക്സൽ ഐപിഎസ് ഡിസ്പ്ലേ, ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 450പ്രൊസസർ, 3 ജിബി റാം എന്നിവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആണ് ഈ സ്മാർട്ട്ഫോണിന് ഉള്ളത്.
3000 mAh ബാറ്ററിയോടെയാണ് ഫോൺ എത്തുന്നത്. ഒപ്പം ഈ ബാറ്ററി SmartPower 5.0 സാങ്കേതികവിദ്യയോട് കൂടിയാണ് എത്തുന്നത്. വ്യത്യസ്തങ്ങളായ പവർ സേവിങ് മോഡുകൾ ഈ സൗകര്യം വഴി നിങ്ങൾക്ക് ലഭ്യമാകും. 9,999 രൂപയാണ് ഫോണിന് വില. ഓഫർ പ്രകാരം മാസം 475 രൂപ എന്ന തവണ വ്യവസ്ഥയിൽ ഫോൺ വാങ്ങാം. ജിയോ ഉപഭോക്താക്കൾക്ക് 100 ജിബി 4ജി ഡാറ്റ, 2200 രൂപയോളം ക്യാഷ്ബാക്ക് എന്നിവയും ഒപ്പം മറ്റു ബാങ്ക് ഓഫറുകളും ലഭ്യമാകും.
നോക്കിയ 7 പ്ലസ്
6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് നോക്കിയ 7 പ്ലസിന്. സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട്. 12എംപി 13എംപി ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിലുളളത്. ആന്‍ഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. 3800എംഎഎച്ച് ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുണ്ട്.
25,999 രൂപ വില വരുന്ന ഈ മോഡൽ 1,236 രൂപയുടെ തവണകളായി അടച്ചു വാങ്ങാൻ സാധിക്കും. എയർട്ടൽ ഉപഭോക്താക്കൾക്ക് 2000 രൂപയോളം ക്യാഷ്ബാക്കും ഒപ്പം മറ്റു ഡാറ്റാ ഓഫറുകളും ലഭ്യമാകും.
ഐഫോൺ X
നോ കോസ്റ്റ് EMI പ്രകാരം ലഭ്യമാകുന്ന മറ്റൊരു പ്രധാന മോഡലാണ് ആപ്പിൾ ഐഫോൺ X. രാജ്യത്ത് ലഭ്യമായ ഏറ്റവും വില കൂടിയ ഫോണുകളിൽ ഒന്നായ ഈ മോഡലിന് വിലവരുന്നത് 90,949 രൂപയാണ്. മാസം 4,324 രൂപ എന്ന തവണ വ്യവസ്ഥയിൽ ഈ ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനം കിഴിവും ലഭ്യമാകും.
നിങ്ങളുടെ പഴയ ചെറിയ ഫോൺ ഒഴിവാക്കല്ലേ.. അതും 501 രൂപയും കൊടുത്ത് ജിയോഫോൺ എങ്ങനെ വാങ്ങാം?