ഇനി ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ തൊട്ടടുത്ത കടയില്‍ നിന്ന് വാങ്ങാം!!!

Posted By:

ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ഒന്നാണ് ആമസോണ്‍. യു.എസ്. ആസ്ഥാനമായ കമ്പനി ഇന്ത്യയില്‍ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ കൊറിയര്‍ വഴി ലഭ്യമാക്കുന്നതിനു പകരം തൊട്ടടുത്തുള്ള കടയില്‍ നിന്ന് ഉപഭോക്താവിന് നേരിട്ട് വാങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഇപ്പോള്‍ കമ്പനി പരീക്ഷിക്കുന്നത്.

അതായത് ഓരോ നഗരത്തിലും നിശ്ചിത സ്‌റ്റോറുകളുമായി ആമസോണ്‍ കരാറുണ്ടാക്കും. ആമസോണിലുടെ ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഈ സ്‌റ്റോറുകളില്‍ ചെന്ന് അത് കൈപ്പറ്റാം. ഏതാണ് സറ്റോര്‍ എന്നും എപ്പോഴാണ് ചെല്ലേണ്ടതെന്നും ഉപഭോക്താവിനെ ഇ മെയില്‍ വഴി അറിയിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള സ്‌റ്റോറുകളില്‍ പരിശീലനം ലഭിച്ച, ആമസോണ്‍ ചുമതലപ്പെടുത്തിയ ജീവനക്കാരെയും നിയമിക്കും.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബാംഗ്ലൂരിലാണ് ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ സ്‌റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. വിജയകരമാണെന്നു കണ്ടാല്‍ കൂടുതല്‍ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.

ഇന്ത്യയില്‍ വിപണനത്തിന് പുതിയ തന്ത്രവുമായി ആമസോണ്‍!!!

ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ കൊറിയര്‍ വഴി എത്താന്‍ താമസമെടുക്കുകയും പലപ്പോഴും കൃത്യമായി ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ആമസോണ്‍ ഇന്ത്യ മേധാവി അമിത് അഗര്‍വാള്‍ പറഞ്ഞു.

നിലവില്‍ ഇത്തരത്തില്‍ ആമസോണുമായി കരാറിലേര്‍പ്പെടുന്ന സ്‌റ്റോറുകള്‍ക്ക്, അവരുടെ സേവനത്തിനായി കമ്പനി നിശ്ചിത തുക നല്‍കും. തുക എത്രയാണെന്നോ കരാര്‍ ഏതുരീതിയിലായിരിക്കുമെന്നതോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പദ്ധതി വിജയിക്കുകയാണെങ്കില്‍ ആമസോണ്‍ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ വേണ്ടി മാത്രം സ്വകാര്യ വ്യക്തികള്‍ക്ക് സ്‌റ്റോറുകള്‍ തുറക്കാമെന്നും അമിത് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot