Home
News

ഓണ്‍ലൈന്‍ ടിക്കറ്റിംഗില്‍ താരമായി ആമസോണ്‍

By Gizbot Bureau

ഡല്‍ഹിയില്‍ നിന്നും ഗുവഹത്തിയിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കരന്‍ മല്‍ഹോത്രയ്ക്ക് ട്രാവല്‍ ഏജന്റിന്റടുത്തേക്കോ എയര്‍ലൈന്‍ വെബ്‌സൈറ്റിലേക്കോ കയറേണ്ടി വന്നില്ല. പകരം സഹായിക്കാനെത്തിയത് ആമസോണാണ്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീടെയ്‌ലറായ ആമസോണ്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനവും ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുകയാണ്.

ഓണ്‍ലൈന്‍ ടിക്കറ്റിംഗില്‍ താരമായി ആമസോണ്‍

വളരെ ലളിതമായ രീതിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ് പുതിയ സംരംഭം. മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരവധി ക്യാഷ് ബാക്ക് ഓഫറുകളും ആമസോണ്‍ നല്‍കി വരുന്നുണ്ട്. വളരെ ലളിതമായി ബുക്ക് ചെയ്യാന്‍ സാധിച്ചു. 'ആമസോണ്‍ എന്ന ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ എനിക്ക് നിരവധി സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ട്'- കരണ്‍ മല്‍ഹോത്ര പറയുന്നു.

നിലവില്‍ പല ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാരും ടിക്കറ്റിംഗിലൂടെ കൊള്ള ലാഭം കൊയ്യുമ്പോള്‍ നിരവധി ക്യാഷ് ബാക്ക് ഓഫറുമായുള്ള ആമസോണിന്റെ വരവ് വിപണിയെ പിടിച്ചുകുലുക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ മാസമാണ് ഡൊമസ്റ്റിക് വിമാന ടിക്കറ്റുകള്‍ ആമസോണ്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചുതുടങ്ങിയത്.

എയര്‍ ഏഷ്യ, ഈസി ജെറ്റ് എന്നീ കമ്പനികള്‍ ഈ രംഗത്ത് ഏറെ കാലങ്ങളായി സേവനം നല്‍കിവരുന്നവരാണ്. സ്ഥലങ്ങള്‍ വില്‍ക്കുക, ഫ്‌ളൈറ്റ് ടിക്കറ്റ് വില്‍പ്പന, ഹോട്ടല്‍ ബുക്കിംഗ് അങ്ങിനെ നീളുന്നു ഈ കമ്പനികളുടെ സേവനങ്ങള്‍. പലപ്പോഴും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് നടത്തുമ്പോള്‍ വലിയൊരു ശതമാനം തുകയും ഏന്റുമാര്‍ കൈക്കലാക്കുകയാണ് ചെയ്യുന്നത്.അതിനാല്‍ത്തന്നെ സ്വന്തമായി ബുക്കിംഗ് നടത്തുകാണ് ഏ നല്ലത്.

സവിശേഷതകള്‍

എയര്‍ലൈന്‍ ബുക്കിംഗിനായി ലോക്കല്‍ ഓണ്‍ലൈന്‍ ഏജന്‍സിയായ ക്ലിയര്‍ ട്രിപ്പുമായി ചേര്‍ന്ന് ആമസോണ്‍ നിരവധി ക്യാഷ് ബാക്ക് ഓഫറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോയലിറ്റി ക്ലബ് പ്രൈമിനന്റെ ആസ്ഥാനമായാണ് ഇത് ആരംഭിച്ചിട്ടള്ളത്. മികച്ച ഫ്രീക്വന്‍സിയില്‍ ആമസോണില്‍ നിന്നും പ്രോഡക്ട് പര്‍ച്ചേസിംഗും സാധ്യമാണ്.

ആമസോണ്‍ വഴി ക്യാഷ് ബാക്ക് ലഭിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രത്യേക കാര്യമുണ്ട്. അതായത് ക്യാഷ് ബാക്ക് നിങ്ങളുടെ ആമസോണ്‍ അക്കൗണ്ടില്‍ തിരിച്ചെത്തുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ക്യാഷ് ബാക്കായി ലഭിച്ച പണമുപയോഗിച്ച് ആമസോണില്‍ നിന്നും മറ്റെന്തെങ്കിലുമൊരു സാധനം വാങ്ങണമെന്ന നിബന്ധനയുണ്ട്.

ആമസോണ്‍ അവതരിപ്പിച്ച ആമസോണ്‍ ഡെസ്റ്റിനേഷന്‍ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് ഹോട്ടല്‍ റൂം അടക്കമുള്ള സവിശേഷതകള്‍ ആസ്വദിക്കാന്‍ കഴിയും. 2016ല്‍ പുറത്തിറങ്ങിയ ഈ ഫീച്ചറിന് ഏറെ ആരാധകരാണുള്ളത്. യു.എസ്, നേപ്പാ വാലി, ഹാംപ്ടണ്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സജ്ജീകരിക്കാന്‍ ആമസോണിന് കഴിയും.

നിലവില്‍ ലോകത്തെതന്നെ ഏറ്റവും മികച്ച ടെക്ക് കമ്പനികളിലൊന്നാണ് ആമസോണ്‍. ടെക്ക് രംഗത്തും ഓണ്‍ലൈന്‍ രംഗത്തുമായി മികവുറ്റ നിരവധി ഫീച്ചറുകള്‍ ആമസോണിന്റേതായിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍, എയര്‍ കാര്‍ഗോ, ഹോളിവുഡ് അടക്കമുള്ള മേഖലകളില്‍ ആമസോണ്‍ കരുത്തു തെളിയിച്ചുകഴിഞ്ഞു.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വളരെ ലളിതമായാണ് ചെയ്യാന്‍ കഴിഞ്ഞത്. ആമസോണ്‍ പേ ഇതിനായി ഉപയോഗിച്ചു. ആമസോണില്‍ നിന്നും ടിക്കറ്റ് ബുക്കിംഗ് നടത്തിയ അദനു കട്വ പറയുന്നു. പശ്ചിമബംഗാളില്‍ നിന്നും ഡല്‍ഹിയിലേക്കാണ് കട്വ ടിക്കറ്റ് ബുക്ക് ചെയ്തത്.

ആമസോണിന്റെ അലക്‌സ സേവനവും ഓണ്‍ലൈന്‍ ടിക്കറ്റിംഗുമായി ബന്ധിപ്പിക്കുന്നുണ്ട്. അതായത് ആമസോണ്‍ ഇക്കോ സ്പീക്കര്‍ വഴി ശബ്ദം അനുസൃതമായി പ്രവര്‍ത്തിപ്പിക്കാനാകും. എന്നാല്‍ ഈ സേവനം ഇന്ത്യയില്‍ എപ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Best Mobiles in India

English summary
Amazon India sells flight tickets with cashback offers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X