Home
News

പ്രിയപ്പെട്ടവരുടെ ചിത്രം പതിച്ച ഉത്പന്നങ്ങളും ഇനി വാങ്ങാം; കസ്റ്റമൈസേഷൻ ഫീച്ചറുമായി ആമസോൺ

ഉപഭോക്താക്കൾക്ക് പുതിയ ഒരു ഫീച്ചർ അവതരിപ്പിച്ച് ആമസോൺ ഇന്ത്യ. ഉത്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് ആ ഇഷ്ടത്തിന് അനുസരിച്ച ഉത്പന്നം നൽകാൻ സഹായിക്കുന്ന കസ്റ്റമൈസേഷൻ ആണ് പുതിയ ഫീച്ചർ. പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാൻ ആ​ഗ്രഹിക്കുന്നവർക്കും സ്വന്തം താൽപര്യത്തിന് ഉത്പന്നങ്ങൾ വാങ്ങുന്നവർക്കും ഈ പുതിയ ഫീച്ചർ ഉപകാരപ്രദമാണ്.

കസ്റ്റമൈസേഷനിൽ പ്രധാനമായും ഉത്പന്നങ്ങളുടെ നിറം തിരഞ്ഞെടുക്കുന്നതും പ്രത്യേക എഴുത്തുകൾ, ചിത്രങ്ങൾ എന്നിവ ചേർക്കുന്നതുമാണ് പ്രധാന സവിശേഷതകൾ. ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ചിത്രങ്ങളും എഴുത്തുകളും ചേർക്കാൻ സാധിക്കും അതും ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന ഫോണ്ടിൽ. പുതിയ സർവ്വീസിനായി ആമസോൺ പ്രത്യേകം പണം ഈടാക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. 76 വ്യത്യസ്‌ത വിഭാഗങ്ങളിലായി 10,000-ലധികം ഉൽപ്പന്നങ്ങൾ ഈ ഓപ്ഷനിൽ ലഭ്യമാകും.

പ്രിയപ്പെട്ടവരുടെ ചിത്രം പതിച്ച ഉത്പന്നങ്ങളും ഇനി വാങ്ങാം

ജൂലൈ 15 ന് നടക്കുന്ന പ്രൈം ഡേ വിൽപ്പനയ്ക്ക് മുന്നോടിയായി പുതിയ ഫീച്ചർ അവതരിപ്പിക്കാനാണ് ആമസോൺ ശ്രമിക്കുന്നത്. പുതിയ ഫീച്ചറിനായി പ്രത്യേകം സെക്ഷൻ ആമസോൺ നൽകുന്നില്ല. ഉത്പന്നങ്ങളുടെ പേജിൽ ആയിരിക്കും ആ ഉത്പന്നം ഇഷ്ടാനുസൃതം സ്വന്തമാക്കാൻ സാധിക്കുമോ എന്നുള്ളതിന്റെ വിവരങ്ങൾ നൽകുക.

പ്രധാനമായും ഫോൺ കവറുകൾ, ചായക്കപ്പുകൾ, കുപ്പികൾ, കീ ചെയിനുകൾ, വാച്ചുകൾ എന്നിവയിൽ ആയിരിക്കും ഈ ഫീച്ചർ ആദ്യം പ്രത്യക്ഷപ്പെടുക. ഇവ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാവുന്ന ഉത്പന്നങ്ങൾ ആണ്. വ്യതി​ഗതമായി സ്വന്തമാക്കാവുന്ന കർട്ടനുകൾ, ഫർണിച്ചറുകൾ, കിച്ചൺ ഉത്പന്നങ്ങൾ തുടങ്ങി നിരവധി വീട്ടുപകരണങ്ങൾക്കും ഈ ഫീച്ചർ ലഭ്യമാകുന്നതാണ്.

ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന ഫോട്ടോ ഉത്പന്നങ്ങളിൽ പതിപ്പിക്കാനായി സൈറ്റിൽ അല്ലെങ്കിൽ ആപ്പിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഉപഭോക്താക്കൾ വലുപ്പവും റെസല്യൂഷനും ശ്രദ്ധിക്കേണ്ടതായി ഉണ്ട്. സാംസങ് ​ഗാലക്സി എസ്22, റെഡ്മി നോട്ട് 9 സീരീസ്, സാംസങ് എ31, വിവോ എസ്1 എന്നിവയുടെ ഫോൺ കവറുകളിൽ ഇതിനോടകം തന്നെ ഈ ഫീച്ചർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

'ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് എന്നും ഓർമ്മിക്കാനാ​ഗ്രഹിക്കുന്ന പതിനായിരത്തിൽ അധികം ഉത്പന്നങ്ങൾ ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. കസ്റ്റമൈസ്ഡ് ഓപ്ഷൻ കൂടുതൽ ഉത്പന്നങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ട് ഇരിക്കുകയാണ്' ആമസോൺ ഇന്ത്യയുടെ ബിസിനസ് വൈസ് പ്രസിഡന്റും മാനേജറുമായ മനീഷ് തിവാരി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

അതേ സമയം ആമസോൺ പ്രൈം അംഗങ്ങൾക്കായുള്ള പ്രൈം ഡേ വിൽപ്പന ജൂലൈ 15-ന് ആരംഭിക്കും. വിൽപന രണ്ട് ദിവസം നീണ്ടുനിൽക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിരവധി ഗാഡ്‌ജെറ്റുകളും ആക്‌സസറികളും മറ്റ് ഉത്പന്നങ്ങളും ഈ ദിവസങ്ങളിൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് പ്രത്യേകം കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

പ്രൈം ഡേ വിൽപ്പന ആരംഭിക്കുന്നതിന് മുന്നേ ആമസോൺ അതിന്റെ പ്രൈം സബ്‌സ്‌ക്രിപ്‌ഷനിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 18 നും 24 നും ഇടയിൽ പ്രായമുള്ള ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ബാധകമാകുക. യുവാക്കളെ കൂടുതലായി പ്ലാറ്റ്ഫോമിൽ എത്തിക്കാനാണ് ഈ പ്രത്യേക ഓഫറിലൂടെ ആമസോൺ ശ്രമിക്കുന്നത്.

പ്രധാനമായും മൊബൈല്‍ ഫോണുകള്‍, ലാപ്പ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ബഡുകള്‍, സ്മാര്‍ട്ട് ടിവികള്‍ എന്നീ ഉത്പന്നങ്ങൾക്കാണ് പ്രൈം ഡേ വിൽപ്പനയിൽ മികച്ച ഓഫറുകൾ ലഭിക്കുക. ഐസിഐസിഐ, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോ​ഗിച്ച് ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം വരെ സേവിങ്ങ്‌സ് ഓപ്പ്ഷനുമുണ്ടായിരിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Amazon has introduced a customization feature that helps identify the preferences of customers before purchasing products and provides products according to those preferences. The main features of customization are choosing the color of the products and adding special texts and images. Amazon will not charge separately for the new service.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X