സെര്‍ച്ചില്‍ ഗൂഗിളിനെ വെല്ലാന്‍ ആമസോണിന് ആകുമോ...!

Written By:

ഇന്റര്‍നെറ്റ് സെര്‍ച്ചിലെ വമ്പന്‍മാരായ ഗൂഗിളിന് സമീപകാലത്തൊന്നും ആരില്‍ നിന്നും വെല്ലുവിളി ഉണ്ടാകില്ലെന്നാണ് വിദഗ്ദര്‍ കരുതിയിരുന്നത്. ബിംഗ്, യാഹൂ എന്നിവരൊക്കെ ചെറിയ തോതില്‍ ഗൂഗിളുമായി മല്‍സരിക്കുന്നുണ്ടെങ്കിലും വളരെ വലിയ ഒരു വെല്ലുവിളിയായി ഇതിനെ ആരും കരുതിയിരുന്നില്ല. എന്നാല്‍ പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്ന് ഗൂഗിളിന് കടുത്ത മല്‍സരം നേരിടേണ്ടി വരുമെന്നാണ് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷ്വമിഡ്ത്തിന്റെ വിലയിരുത്തല്‍. പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ആമസോണില്‍ നിന്നാണ് ഗൂഗിള്‍ വരും നാളുകളില്‍ മാല്‍സര്യം നേരിടുക

സെര്‍ച്ചില്‍ ഗൂഗിളിനെ വെല്ലാന്‍ ആമസോണിന് ആകുമോ...!

ആമസോണ്‍ ഒരു സെര്‍ച്ച് എന്‍ജിനാണെന്ന് പറയാനാകില്ല. അതേസമയം അതിവേഗം വളരുന്ന ഓണ്‍ലൈന്‍ റീട്ടെയിലറാണ് ആമസോണ്‍. ഇനിയുള്ള കാലത്ത് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിക്കും. വിവിധ സാധനങ്ങള്‍ക്കായി ആമസോണില്‍ സെര്‍ച്ച് ചെയ്യാനും വാങ്ങാനുമായിരിക്കും ആളുകള്‍ കൂടുതല്‍ സമയം ചെലവിടുകയെന്ന് ഷ്വാമിഡ്ത്ത് വിലയിരുത്തുന്നു.

സ്വഭാവികമായും സാധനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അന്വേഷണത്തിന് വിശദമായ മറുപടിയും വിവരങ്ങളും നല്‍കാന്‍ ആമസോണ്‍ തയ്യാറെടുക്കും. അങ്ങനെ ആമസോണും ഒരു സെര്‍ച്ച് എന്‍ജിന്റെ സ്വഭാവം കൈവരിക്കുമെന്ന് ഷ്വമിഡ്ത്ത് കണക്കുകൂട്ടുന്നു.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot