ഹെഡ്സെറ്റുകൾ വാങ്ങാൻ പറ്റിയ സമയം; ഒന്നും രണ്ടുമല്ല 70 ശതമാനത്തോളം ഓഫർ പ്രഖ്യാപിച്ച് ആമസോൺ
പുതിയ ഹെഡ്സെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അസവരം ഒരുക്കി പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. ഏകദേശം 70 ശതമാനത്തോളം ഓഫറാണ് ഗെയിമിങ് ഹെഡ്സെറ്റുകൾ ഉൾപ്പെയുള്ളവയ്ക്ക് ആമസോൺ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പാട്ടുകൾ നല്ല രീതിയിൽ കേൾക്കാനും നിങ്ങളുടെ ഗെയിമിങ് ആസ്വാദനം ഉയർത്താനും ഈ ഓഫർ വിൽപന ഉപഭോക്താക്കളെ വളരെയധികം സഹായിക്കും.
2023ലെ സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായാണ് ഈ ഓഫർ വിൽപന. പ്രമുഖ കമ്പനികളുടെ അടക്കമുള്ള ഹെഡ്സെറ്റുകൾക്കും ഈ ഓഫർ ബാധകമാണെന്ന് ആമസോൺ പറയുന്നു. നിങ്ങൾ ഗെയിമിങ് ആസ്വദിക്കുന്ന ആളാണെങ്കിൽ ഈ അവസരം വലിയ രീതിയിൽ പ്രയോചനപ്പെടുത്താവുന്നതാണ്. നിങ്ങളുടെ ബജറ്റിന് അനുസരിച്ചുള്ള ഉത്പന്നങ്ങളും ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്ന മികച്ച ഹെഡ്സെറ്റുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

കിഴിവ് വിൽപനയ്ക്ക് എത്തിയിരിക്കുന്ന പ്രമുഖ ഹെഡ്സെറ്റുകളിൽ ഒന്നാണ് റേസർ ക്രാക്കൻ എക്സ് ഓവർ ഇയർ അൾട്രാലൈറ്റ് ഗെയിമിംഗ് ഹെഡ്‌സെറ്റ്. 55 ശതമാനം ആണ് ഈ ഹെഡ്സെറ്റിന് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്ന കിഴിവ്. അതായത് 5199 രൂപ വിലയുള്ള ഈ ഹെഡ്സെറ്റ് ഇപ്പോൾ നിങ്ങൾക്ക് വെറും 2299 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. വളരെ ലൈറ്റ് വെയ്റ്റഡ് ആയിട്ടുള്ള ഈ ഹെഡ്സെറ്റിന്റെ ഭാരം വെറും 250 ഗ്രാം മാത്രമാണ്.
40mm ഡ്രൈവറുകളും റേസർ ക്രാക്കൻ എക്സ് ഓവർ ഇയർ അൾട്രാലൈറ്റ് ഗെയിമിംഗ് ഹെഡ്സെറ്റ് വാഗ്ദാനം ചെയ്യുന്നു. ഇമ്മേഴ്‌സീവ് 7.1 സറൗണ്ട് ശബ്‌ദവും ഇതിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്. സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, പ്ലേ സ്റ്റേഷൻ, പിസി എന്നിവയില്ലെല്ലാം തന്നെ ഈ ഹെഡ്സെറ്റ് പ്രവർത്തിക്കുന്നതായിരിക്കും. ആമസോണിന്റെ ഓഫർ വിൽപനയ്ക്ക് എത്തിയിരിക്കുന്ന മറ്റൊരു പ്രമുഖ ഹെഡ്സെറ്റാണ് കോസ്മിക് ബൈറ്റ് GS430 ഗെയിമിങ് വയർഡ് ഹെഡ്‌ഫോൺ.

ഗെയിമർമാരുടെ ഇടയിൽ പേരുകേട്ട ഹെഡ്സെറ്റാണ് കോസ്മിക് ബൈറ്റ് GS430. മികച്ച ഗെയിമിങ് ആസ്വാദനം തന്നെ ഈ ഹെഡ്സെറ്റ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. മാഗ്നെറ്റിക് നിയോഡൈമിയം ഡ്രൈവറുകളുടെ സഹായത്താൽ 360-ഡിഗ്രി സൗണ്ട്‌സ്‌കേപ്പ് ഉപയോഗിച്ച് വ്യക്തതയാർന്ന ശബ്ദം ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കാനുള്ള നോയിസ് ക്യാൻസലേഷൻ സവിശേഷതയും ഇവയ്ക്ക് ഉണ്ട്. 1499 രൂപ വില വരുന്ന ഈ ഹെഡ്സെറ്റ് ഇപ്പോൾ ആമസോണിലൂടെ 699 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
ജെബിഎൽ ക്വാണ്ടം 100 ആണ് ആമസോണിലെ ഓഫർ വിൽപനയ്ക്ക് എത്തിയിരിക്കുന്ന മറ്റൊരു പ്രമുഖ ഹെഡ്സെറ്റ്. 7.1 സറൗണ്ട് ശബ്‌ദമാണ് ഈ ഹെഡ്സെറ്റുകൾക്ക് അവകാശപ്പെടാനുള്ളത്. 40mm ഡൈനാമിക് ഡ്രൈവറുകളും ഇവയുടെ സവിശേഷതയാണ്. പ്രത്യേകം മൈക്കും ഈ ഹെഡ്സെറ്റിനൊപ്പം നൽകിയിരിക്കുന്നതിനാൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താനും ജെബിഎൽ ക്വാണ്ടം 100 ഗെയിമർമാരെ സഹായിക്കുന്നതായിരിക്കും. 3999 രൂപ വില വരുന്ന ഈ ഹെഡ്സെറ്റ് 1788 രൂപയ്ക്കാണ് ആമസോൺ ഇപ്പോൾ വിൽക്കുന്നത്.
ആമസോൺ ബേസിക്‌സ് വയർഡ് ഓവർ ഇയർ ആണ് മികച്ച ഓഫറിൽ സ്വന്തമാക്കാൻ സാധിക്കുന്ന മറ്റൊരു ഹെഡ്സെറ്റ്. പിസിക്കും പിഎസിനുമായി പ്രത്യേകം ഹെഡ്സെറ്റുകളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ പിഎസിന് അനുയോജ്യമായ ഹെഡ്സെറ്റിന് 2499 രൂപയാണ് വില. എന്നാൽ പ്രത്യേക ഓഫറിന്റെ ഭാഗമായി ഇത് 759 രൂപയ്ക്ക് ലഭിക്കും. പിസിയ്ക്കും ലാപുകൾക്കും അനുയോജ്യമായ ഹെഡ്സെറ്റിന് 2499യാണ് വില എങ്കിലും ഇതിന്റെ ഓഫർ വില 1389 രൂപയായിരിക്കും.
ഇവയ്ക്ക് പുറമെ സെബ്രോണിക്സിന്റെ ജെറ്റ് പ്രോ, റാസർ ബ്ലാക്ക് ഷാർക്ക് വി 2 എക്സ്, ഹൈപ്പർ എക്സ് ക്ലൗഡ് എക്സ് സ്ട്രിങ്കർ കോർ എന്നീ ഹെഡ്സെറ്റുകളും മികച്ച ഓഫറിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇവയുടെ യഥാർത്ഥ വിലകൾ യഥാക്രമം 1899, 7999, 4927 എന്നിങ്ങനെയാണ് എന്നാൽ ഈ ഓഫർ പ്രമാണിച്ച് ഇവ 699, 2999, 759 എന്നീ വിലകൾക്ക് സ്വന്തമാക്കാവുന്നതാണ്.


Click it and Unblock the Notifications








