ആമസോണ്‍ 3,335 രൂപയ്ക്ക് ടാബ്ലറ്റുകള്‍ വില്‍ക്കാനൊരുങ്ങുന്നു..!

ആമസോണ്‍ എന്‍ട്രി ലെവല്‍ ടാബ്ലറ്റുകളുടെ വില വീണ്ടും കുറയ്ക്കാന്‍ ഒരുങ്ങുന്നു. 3,335 രൂപയ്ക്ക് ടാബ്ലറ്റുകള്‍ ലഭ്യമാക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.

ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനെ കടത്തി വെട്ടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇതാ...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

"മരിച്ചവര്‍ക്കൊപ്പമുളള" സെല്‍ഫികള്‍ വിവാദത്തിലേക്ക്...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആമസോണ്‍

6ഇഞ്ച് ടാബ്ലറ്റുകള്‍ 3,335 രൂപയ്ക്ക് വില്‍പ്പനയ്‌ക്കൊരുക്കാന്‍ ആമസോണ്‍ ഉദ്ദേശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

ആമസോണ്‍

റീട്ടെയില്‍ വില്‍പ്പനയില്‍ 6ഇഞ്ചിന്റെ ടാബ്ലറ്റ് വില്‍പ്പനയ്ക്ക് നിലവില്‍ ലഭ്യമാക്കുന്നത് ഇതിന്റെ ഇരട്ടിയിലധികം വിലയിലാണ്.

 

ആമസോണ്‍

ആമസോണിനും, ആപ്പിളിനും ടാബ്ലറ്റ് വിപണിയില്‍ വളരെ വ്യത്യസ്തമായ മുന്‍ഗണനകളാണ് ഉളളത്.

 

ആമസോണ്‍

ബിസിനസ്സ് ഉപഭോക്താക്കളുടെ വിപണിയില്‍ ടാബ്ലറ്റുകളും, ലാപ്‌ടോപുകളും തമ്മിലുളള രേഖ പരമാവധി കുറയ്ക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്.

 

ആമസോണ്‍

13ഇഞ്ചിന്റെ ഐപാഡ് പ്രൊ സെപ്റ്റംബര്‍ 9-ന് ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ആമസോണ്‍

പുതിയ ഐപാഡ് പ്രോ 1,000 ഡോളറില്‍ കൂടുതല്‍ വിലയ്ക്കാകും വില്‍പ്പനയ്ക്ക് എത്തിക്കുക എന്ന് കരുതുന്നു.

 

ആമസോണ്‍

വിലയില്‍ ആപ്പിളിന്റെ ഐപാഡിനെ നിക്ഷ്പ്രഭമാക്കുന്ന പ്രകടനമാണ് ആമസോണ്‍ എന്നും നടത്തിയിട്ടുളളത്. ഇതിന്റെ തുടര്‍ച്ചയായാണ് 50 ഡോളറിന് ടാബ്ലറ്റുകള്‍ എത്തിക്കാനുളള നീക്കമെന്ന് കരുതുന്നു.

 

ആമസോണ്‍

ഐപാഡ് അവതരിപ്പിച്ച 2010 മുതല്‍ സ്റ്റാന്‍ഡേര്‍ഡ് ടാബ്ലറ്റുകള്‍ക്ക് 499 ഡോളറാണ് ആപ്പിള്‍ വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ആമസോണ്‍

ടാബ്ലറ്റ് വിപണി നിരാശാജനകമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ആമസോണും, ആപ്പിളും വ്യത്യസ്തങ്ങളായ വിപണന തന്ത്രങ്ങള്‍ പരീക്ഷിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

 

ആമസോണ്‍

രണ്ടാം പാദത്തില്‍ 45 മില്ല്യണ്‍ ടാബ്ലറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Amazon is reportedly going to sell a $50 tablet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot