ഐപാഡിനായി ആമസോണിന്റെ ഇന്‍സ്റ്റന്റ് വീഡിയോ ആപ്ലിക്കേഷന്‍

Posted By: Super

ഐപാഡിനായി ആമസോണിന്റെ ഇന്‍സ്റ്റന്റ് വീഡിയോ ആപ്ലിക്കേഷന്‍

ആപ്പിള്‍ ഐപാഡ് ടാബ്‌ലറ്റിനിണങ്ങുന്ന ഒരു പുതിയ ഇന്‍സ്റ്റന്റ് വീഡിയോ ആപ്ലിക്കേഷന്‍ ആമസോണ്‍ ഡോട്ട് കോം പുറത്തിറക്കി. ആമസോണില്‍ നിന്ന്  വാങ്ങിയതോ വാടകക്കെടുത്തതോ ആയ സിനിമകളും ടിവി ഷോകളും പ്ലേ ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും ഐപാഡ് ഉടമകള്‍ക്ക് അവസരം ഒരുക്കുകയാണ് ഈ ഇന്‍സ്റ്റന്റ് വീഡിയോ ആപ്ലിക്കേഷന്റെ ലക്ഷ്യം.

ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണിന് 1.2 ലക്ഷം വീഡിയോ ശേഖരമുണ്ട്. ഇവ വാങ്ങാനും വാടകയ്‌ക്കെടുക്കാനുമുള്ള സൗകര്യവും ലഭ്യമാണ്.  ആമസോണിന്റെ സൗജന്യ ഷിപ്പിംഗ് പ്രോഗ്രാമായ ആമസോണ്‍ പ്രൈമില്‍ അംഗങ്ങളായവര്‍ക്കും 20,000 വീഡിയോകള്‍ സൗജന്യമായി ആക്‌സസ് ചെയ്യാനാകും.

ഐഒഎസ് 4.3നോ അതിന് മുകളിലോ ഉള്ള ഒഎസ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡുകളിലാണ് ഈ ആപ്ലിക്കേഷന്‍ ലഭിക്കുക. വാച്ച്‌ലിസ്റ്റ്  സൗകര്യമാണ് ഈ ആപ്ലിക്കേഷനിലെ ഒരു പ്രധാന സവിശേഷത. കാണാനാഗ്രഹിക്കുന്ന സിനിമകള്‍, ടിവി ഷോകള്‍ എന്നിവയെ ക്രമീകരിച്ച് വെക്കാന്‍ ഈ സംവിധാനം സഹായിക്കും.

ഏതെങ്കിലും വീഡിയോ വാങ്ങുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആപ്ലിക്കേഷന്റെ ലൈബ്രറി സെക്ഷനില്‍ അത് കാണാം. അവിടെ നിന്ന് ഈ വീഡിയോയുടെ ട്രെയിലര്‍ കാണാനും സാധിക്കുന്നതാണ്. കൂടാതെ വൈഫൈ വഴി കാണാനുള്ള സൗകര്യം, ഓഫ്‌ലൈനായി കാണുന്നതിന് ഡൗണ്‍ലോഡ് ചെയ്യുക, വാച്ച്‌ലിസ്റ്റില്‍ ചേര്‍ക്കുക എന്നീ ഓപ്ഷനുകളും ഈ ലൈബ്രറി സെക്ഷനില്‍ ഉണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot