ആമസോണ്‍ പുതിയ കിന്‍ഡില്‍ അവതരണത്തിന്?
oi
-Staff
By Super

ആമസോണില്‍ നിന്നും അടുത്ത മാസം പുതിയൊരു കിന്‍ഡില്‍ ടാബ്ലറ്റ് എത്താന്‍ സാധ്യത. സെപ്തംബര്‍ 6ന് ലോസ് ആഞ്ചലസില്‍ വെച്ച് ആമസോണ്‍ ഒരു പത്രസമ്മേളനം സംഘടിപ്പിക്കുന്നതാണ് ഇത്തരമൊരു സൂചന നല്‍കുന്നത്. കമ്പനിയുടെ കിന്‍ഡില്‍ ബിസിനസ് വിഭാഗമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും സെപ്തംബറിലാണ് ആമസോണ്‍ ആദ്യ ടാബ്ലറ്റായ 7 ഇഞ്ച് കിന്‍ഡില്‍ ഫയര്‍ അവതരിപ്പിച്ചത്. പിന്നീട് ടാബ്ലറ്റ് അപ്ഡേഷനുകള്‍ ആമസോണില്‍ നിന്ന് വന്നിട്ടില്ല. വില കുറഞ്ഞ ടാബ്ലറ്റുമായി ഗൂഗിളും മറ്റു കമ്പനികളും ഇപ്പോള്‍ വിപണിയില്‍ സജീവമായതിനാല്‍ പുതിയ അപ്ഡേറ്റുമായി എത്തിയാലേ കിന്‍ഡിലിന് വിപണിയില്‍ പിടിച്ചുനില്ക്കാന് സാധിക്കൂ.
അതിനിടെ ഐപാഡുമായി മത്സരിക്കാന്‍ ഒരു വലിയ ടാബ്ലറ്റ് ആമസോണില്‍ നിന്ന് വരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്. ഹോളിവുഡ് എന്ന കോഡ്നെയിമാണ് റിപ്പോര്‍ട്ടുകള്‍ ഇതിന് നല്‍കുന്നത്. 10.1 ഇഞ്ച് ആകും ഇതിന്റെ ഡിസ്പ്ലെയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications