ആമസോണില്‍ ഇനി ആര്‍ട് ഗാലറിയും

Posted By:

ഓണ്‍ലൈന്‍ മാര്‍ക്കറ്റിലെ അതികായന്‍മാരായ ആമസോണ്‍ ഇനിമുതല്‍ പെയിന്റിംഗ് വില്‍പനയും തുടങ്ങുന്നു. ആമസോണ്‍ ആര്‍ട് എന്നു പേരിട്ടിരിക്കുന്ന വിഭാഗത്തിലൂടെ അമേരിക്കയിലെ നൂറ്റി അന്‍പതോളം ആര്‍ട് ഗാലറികളിലേയും ഡീലര്‍മാരുടെയും കൈവശമുള്ള 40000 ത്തോളം പെയിന്റിംഗുകളാണ് ലഭ്യമാവുക.

ആമസോണില്‍ ഇനി ആര്‍ട് ഗാലറിയും

44 ഡോളര്‍ വിലവരുന്ന സാധാരണ ചിത്രങ്ങള്‍ മുതല്‍ നോര്‍മാന്‍ റോക്ക്‌വെല്ലിന്റെ 48 ലക്ഷം ഡോളറിലധികം വിലവരുന്ന വില്ലി ഗില്ലിസ് വരെ ആമസോണ്‍ ആര്‍ടില്‍ ലഭ്യമാവും. ചിത്രത്തിന്റെ പഴക്കം, സ്വഭാവം, ആശയം, വരയ്ക്കാനുപയോഗിച്ച മാധ്യമം, രീതി, വലുപ്പം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും സ്‌റ്റോറിലുണ്ട്.

ഗാലറികള്‍ക്ക് തങ്ങളുടെ ചിത്രകാരന്‍മാരെകുറിച്ചും ചിത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വിവരിക്കാനും ആമസോണ്‍ ആര്‍ടിലൂടെ സാധിക്കും. നിലവില്‍ 99 ഡോളറിനു താഴെ വിലവരുന്ന 503 ചിത്രങ്ങളും 10000 ഡോളറോ അതിനു മുകളിലോ വിലവരുന്ന 2517 ചിത്രങ്ങളും ലഭ്യമാണ്.

ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആമസോണ്‍ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ ആമസോണ്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മോശം പ്രകടനമാണ് നടത്തിയത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot