വെറും 48,000 രൂപയ്ക്ക് ഐഫോൺ വേണോ? ദീപാവലി കാത്തിരിക്കാൻ ആമസോൺ
48,000 രൂപയ്ക്ക് ഐഫോൺ 13 വാഗ്ദാനം നൽകി പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റ് ആയ ആമസോൺ. ദീപാവലി ഓഫറിന്റെ ഭാഗമായാണ് ആമസോൺ ഇത്തരത്തിൽ ഒരു ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിൽ 59,900 രൂപ വില വരുന്ന ഫോൺ ആണ് 47,999 രൂപയ്ക്ക് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേ സമയം വൈകിയുള്ള ഡെലിവറി ആയിരിക്കും ഈ ഓഫറിന് ലഭിക്കുക.
ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകളിൽ നിലവിൽ ഐഫോൺ 13ന്റെ വില 59,900യാണ് ഈ ഫോൺ ആണ് 47,999യ്ക്ക് ആമസോൺ ജനങ്ങളിലേക്ക് എത്തിക്കുന്നത്. അതായത് 11,901 രൂപയോളം കിഴിവിൽ ഉപഭോക്താക്കൾക്ക് ഈ ഫോൺ ലഭിക്കുന്നതാണ്. ദീപാവലിയുടെ പ്രത്യേക കിഴിവിന്റെ ഭാഗമായാണ് ഈ ഓഫർ ആമസോൺ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന് പുറമെ എസ്‌ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വീണ്ടും കിഴിവ് ലഭിക്കുന്നതാണ്. 3,500 രൂപയോളം ഇത്തരത്തിൽ ലാഭിക്കാൻ സാധിക്കും

ഇതിന് പുറമെ ഇഎംഐ ഓപ്‌ഷനുകളും ആമസോൺ അവതരിപ്പിക്കുന്നതായിരിക്കും. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ 2,250 രൂപയും ഡെബിറ്റ് കാർഡിന് 1,000 രൂപയും കിഴിവ് ഓഫറുണ്ട്. ഇത് ഒരു നിശ്ചിത മാർജിനിൽ വില കുറയ്ക്കും. ഐഫോൺ 13ന് പുറമെ ഐഫോൺ 14, 15 എന്നീ സീരീസ് ഫോണുകളും ആപ്പിൾ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു ആപ്പിൾ ഐഫോൺ 15 സീരീസ് ഫോണുകൾ പുറത്തിറക്കിയത്.
പുതിയ ഫോണുകൾ പുറത്തിറക്കുമ്പോൾ വിപണിയിൽ ഉള്ള പഴയ ഫോണുകൾക്ക് വില കുറയ്ക്കുന്ന ശീലം ആപ്പിളിന് ഉണ്ട്. ഇതിന്റെ ഭാഗം ആയിട്ടായിരിക്കും ഫോണിന് ഉത്തരത്തിൽ വിലക്കുറവ് സംഭവിച്ചിരിക്കുന്നത്. അതേ സമയം ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന ഐഫോൺ 13 മോഡൽ ഫോണുകളുടെ ഡെലിവറി വൈകി മാത്രമേ ലഭിക്കു എന്നും സൂചന ഉണ്ട്. ഈ മോഡൽ ഫോണുകൾ പരിമിതമായ സ്റ്റോക്കുകൾ മാത്രമാണ് ഉള്ളത് എന്നും പ്ലാറ്റ് ഫോം അറിയിക്കുന്നു.

ബെംഗളൂരു, ലഖ്‌നൗ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ ഒക്ടോബർ 28 മുതൽ നവംബർ 4 വരെയുള്ള തിയതികളാണ് ഡെലിവലറി ദിവസമായി ആമസോൺ കാണിക്കുന്നത്. എന്നാൽ മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ എളുപ്പത്തിൽ ഡെലിവറി ലഭിക്കുമെന്നും ഇവർ പറയുന്നു. അതിനിടെ ഇന്ന് (ഒക്ടോബർ 8) ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുകയാണ്. നിരവധി ഉത്പന്നങ്ങളാണ് മികച്ച ഓഫറിൽ ആമസോൺ ഇപ്പോൾ വിൽക്കുന്നത്.
പ്രൈം അംഗങ്ങൾക്ക് ഇന്നലെ മുതലെ വിൽപന ആരംഭിച്ചിരുന്നു. ഈ വിൽപനയിലും ഐഫോണുകൾക്ക് മികച്ച ഓഫർ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും മികച്ച ഓഫറാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ആമസോണിന് പുറമെ സമാനമായ ഓഫറുകൾ ഫ്ലിപ്കാർട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രൈം മെമ്പേഴ്സിന് ഫാസ്റ്റ് ഡെലിവറി ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി സാംസങ്ങിന്റെ പ്രീമിയം ഫോണായ ഗാലക്സി എസ് 23 അൾട്രയ്ക്ക് 6,000 രൂപയാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 8,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ്ങിന്റെ തന്നെ പുതിയ ഫോൾഡബിൾ ഫോണായ ഗാലക്സ് എസഡ് ഫ്ലിപ് 5, എസഡ് ഫോൾഡ് 5 എന്നിവ നോ കോസ്റ്റ് ഇഎംഐ ഓപ്‌ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 7,749 രൂപയായിരിക്കും ഈ ഫോണുളുടെ ഇഎംഐ.
ഹോണറിന്റെ പുതിയ ഫോണായ ഹോണർ 90ന് 11,000 രൂപയോളം വിലക്കുറവും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. നോക്കിയ അടുത്തിടെ പുറത്തിറക്കയ ജി 42 5ജി ഫോൺ എല്ലാ ഓഫറും ഉൾപ്പെടെ വെറും 10,799 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. ജനപ്രിയ സ്മാർട്ട് ഫോണുകളായ വൺപ്ലസ് നോർഡ് സി ഇ3 ലൈറ്റ്, ഷവോമി 13 പ്രോ, മോട്ടറോള 40 അൾട്രാ, ഐക്യൂ എസഡ് 7 പ്രോ എന്നിവയ്ക്കും മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications








