സൗജന്യ സ്മാര്‍ട്ട്‌ഫോണുമായി ആമസോണ്‍?

Posted By:

സൗജന്യമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ കിട്ടിയാലോ, അതും പുത്തന്‍ ഹാന്‍ഡ്‌സെറ്റ് ഒരെണ്ണം?. കേള്‍ക്കുന്നതു ശരിയാണെങ്കില്‍ പ്രശസ്ത ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണ്‍ താമസിയാതെ സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തിറക്കും. കിന്‍ഡല്‍ ഇ-ബുക്ക് റീഡറും ടാബ്ലറ്റും നിര്‍മിച്ച ആമസോണ്‍ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണിന്റെ പണിപ്പുരയിലാണ്.

സൗജന്യ സ്മാര്‍ട്ട്‌ഫോണുമായി ആമസോണ്‍?

സേവന ദാദാക്കളുടെ സഹായമില്ലാതെതന്നെ ആമസോണ്‍ സ്‌റ്റോറുകളിലൂടെ ഫോണ്‍ സൗജന്യമായി നല്‍കാനാണ് കമ്പനി ആലോചിക്കുന്നത്. ഇതിനായി ചില വയര്‍ലെസ് കാരിയര്‍മാരുമായി കമ്പനി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്തുകൊണ്ട് ആമസോണ്‍ സൗജന്യമായി സ്മാര്‍ട്ട്‌ഫോണ്‍ വിലക്കാന്‍ ആലോചിക്കുന്നു എന്നാണ് ടെക്‌ലോകത്തെ വിദഗ്ധര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. തങ്ങളുടെ സര്‍വീസുകള്‍ക്ക കൂടുതല്‍ പ്രചാരം ലഭിക്കാനാണ് ഇതെന്ന് ചിലര്‍ വിലയിരുത്തുന്നുണ്ട്. അതായത് ആമസോണ്‍ സ്‌റ്റോറുകളില്‍ ലഭ്യമായ സിനിമ, സംഗീതം, വീഡിയോ എന്നിവയ്ക്കും ഇ ബുക്ക് സ്‌റ്റോറിനും സ്മാര്‍ട്ട്‌ഫോണിലൂടെ കൂടുതല്‍ പ്രചാരം ലഭിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതേസമയം യു.എസ്. പോലുള്ള രാജ്യങ്ങളില്‍ ഇത്തരം പെയ്ഡ് സര്‍വീസുകള്‍ക്ക് ആവശ്യക്കാരുണ്ടാവുമെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ ഇതിന് എത്രത്തോളം പ്രചാരം ലഭിക്കുമെന്നത് കണ്ടറിയണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വിലയരുത്തലുകള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍, ആമസോണ്‍ രണ്ട് മോഡലുകളിലുള്ള ഹാന്‍ഡ്‌സെറ്റുകളാണ് ഇറക്കുന്നതെന്നും അഭ്യൂഹം ഉയരുന്നുണ്ട്. ഒന്ന് എന്‍ട്രിലെവല്‍ ഹാന്‍ഡ്‌സെറ്റും മറ്റൊന്ന് 3 ഡി ഡിസ്‌പ്ലെയുള്ള ഹാന്‍ഡ്‌സെറ്റുമാണെന്നാണ് പറയപ്പെടുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot