Home
News

ആമസോൺ പ്രീമിയം ടിവി ഡേയ്‌സ് സെയിൽ: 29,999 രൂപയുടെ സ്മാർട്ട്ടിവി 18,999 രൂപയ്ക്ക് വാങ്ങാം!

പ്രീമിയം സ്മാർട്ട് ടിവികൾക്ക് വൻ ഡിസ്കൗണ്ടും ഓഫറുകളും വാഗ്ദാനം ചെയ്തുകൊണ്ട് ആമസോണിൽ പ്രീമിസം ടിവി ഡേയ്സ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. ജൂ​ലൈ 19 ന് ആരംഭിച്ച ടിവി ഓഫർ സെയിൽ ജൂ​ലൈ 23 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസ്കൗണ്ടുകൾക്ക് പുറമേ ബാങ്ക് ഓഫർ ഡിസ്കൗണ്ടും സെയിലിൽ ലഭ്യമാക്കിയിട്ടുണ്ട്.

32 ഇഞ്ച്, 43 ഇഞ്ച്, 50-55 ഇഞ്ച്, 65 ഇഞ്ച് സ്മാർട്ട്ടിവികൾക്ക് ആണ് ആമസോൺ പ്രീമിയം ടിവി ഡേയ്‌സ് സെയിലിൽ ഓഫറുകൾ ലഭ്യമാകുക. പ്രമുഖ ബ്രാൻഡുകളുടെ കിടിലൻ സ്മാർട്ട്ടിവികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഓഫർ സെയിൽ അ‌വസരമൊരുക്കുന്നു. ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം വിനിയോഗിക്കാവുന്നതാണ്.

29,999 രൂപയുടെ സ്മാർട്ട്ടിവി 18,999 രൂപയ്ക്ക് വാങ്ങാം!

എൽജി, സോണി, സാംസങ്, ഏസർ, റെഡ്മി, ഷവോമി, ടിസിഎൽ, സാൻസുയി, ഹെസെൻസ്, വിയു തുടങ്ങിയ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട് ടിവികൾ പ്രീമിയം ടിവി ഡേയ്സ് സെയിലിനോട് അ‌നുബന്ധിച്ച് ഡിസ്കൗണ്ട് വിലയിൽ ആമസോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആമസോണിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാണ്.

നിരവധി സ്മാർട്ട് ടിവികൾ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നതിൽ, അ‌ത്യാവശ്യം താങ്ങാനാകുന്ന വിലയിൽ ആളുകൾക്ക് പരിഗണിക്കാൻ കഴിയുന്ന എംഐ ഹൊ​റൈസൻ എഡിഷനും ഉണ്ട്. 40ഇഞ്ച് എംഐ ഹൊ​റൈസൻ എഡിഷൻ ഫുൾ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവി 4എ( Mi Horizon Edition Full HD Android LED TV 4A) മോഡലിന് 29,999 രൂപയായിരുന്നു വില.

ഇപ്പോൾ ഓഫർ സെയിലിന്റെ ഭാഗമായി ഈ സ്മാർട്ട് ടിവി 37 ശതമാനം ഡിസ്കൗണ്ടോടെ 18,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഏറെ പേർ ​വാങ്ങാൻ കാത്തിരുന്ന ഈ മോഡൽ ഇപ്പോൾ ആമസോൺ വൻ വിലക്കുറവിൽ ലിസ്റ്റ് ചെയ്തത് നിരവധി പേർക്ക് ഏറെ സഹായകമാകും.

തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡ് ഉടമകൾക്ക് പ്രതേക ഓഫറുകളുടെ സഹായത്താൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ 40 ഇഞ്ച് എൽഇഡി ടിവി സ്വന്തമാക്കാൻ സാധിക്കും. ബെസൽ-ലെസ് ഡിസൈനിൽ അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി എത്തുന്ന ഈ സ്മാർട്ട് ടിവിയുടെ പ്രധാന സവിശേഷതകൾ വളരെ വിശദമായി ഇവിടെ പരിചയപ്പെടാം.

റെസല്യൂഷൻ : ഫുൾ HD (1920x1080), 60 ഹെർട്സ് റിഫ്ഷ്റേറ്റ്, 178 ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിൾ. കണക്റ്റിവിറ്റി: സെറ്റ് ടോപ്പ് ബോക്‌സ്, ബ്ലൂ-റേ പ്ലെയറുകൾ, ഗെയിമിംഗ് കൺസോൾ എന്നിവ ബന്ധിപ്പിക്കാൻ 3 HDMI പോർട്ടുകൾ. ഹാർഡ് ഡ്രൈവുകളും മറ്റ് യുഎസ്ബി ഡി​വൈസുകളും കണക്ട് ​ചെയ്യാൻ 2 യുഎസ്ബി പോർട്ടുകൾ.

29,999 രൂപയുടെ സ്മാർട്ട്ടിവി 18,999 രൂപയ്ക്ക് വാങ്ങാം!

ഹെഡ്‌ഫോണുകൾ കണക്ട് ചെയ്യാൻ 3.5mm പോർട്ട്. സ്പീക്കറുകൾക്ക് S/PDIF പോർട്ട്. സൗണ്ട്: 20 വാട്ട്സ് ഔട്ട്പുട്ട്, ശക്തമായ സ്റ്റീരിയോ സ്പീക്കറുകൾ, DTS-HD. ഡിസ്പ്ലേ: ബെസെൽ-ലെസ് ഡിസൈൻ, LED പാനൽ, വിവിഡ് പിക്ചർ എഞ്ചിൻ, ഡീറ്റെയിൽഡ് പിക്ചർ കൺട്രോൾ, അൾട്രാ ബ്രൈറ്റ് സ്ക്രീൻ, ഡൈനാമിക് കോൺട്രാസ്റ്റ്, ഡൈനാമിക് ബാക്ക്ലൈറ്റ്.

സ്മാർട്ട് ടിവി ഫീച്ചറുകൾ : ആൻഡ്രോയിഡ് ടിവി 9 ഒഎസ്, ക്രോംകാസ്റ്റ് ബിൽറ്റ്-ഇൻ, IMDb ഇന്റഗ്രേഷൻ സഹിതമുള്ള പാച്ച് വാൾ 4, യൂണിവേഴ്സൽ സെർച്ച്, മിറാകാസ്റ്റ്. പിന്തുണയ്ക്കുന്ന ആപ്പുകൾ: ​പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട് സ്റ്റാർ, യൂട്യൂബ്, ആപ്പിൾ ടിവി, പ്ലേസ്റ്റോറിൽനിന്നുള്ള 5000+ ആപ്പുകൾ.

മറ്റ് പ്രധാന ഫീച്ചറുകൾ: ക്വാഡ് കോർ പ്രൊസസർ, ബിൽറ്റ്-ഇൻ വൈ-ഫൈ, 1 ജിബി റാം + 8 ജിബി സ്റ്റോറേജ്, വാറന്റി ഡീറ്റെയിൽസ്: 1 വർഷത്തെ സമഗ്ര വാറന്റിയും പാനലിന് 1 വർഷം അധിക വാറന്റിയും ലഭിക്കും. കൂടുതൽ വിശദാംശങ്ങൾ ആമസോൺ പേജിൽ വിശദമായി ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Premium TV Days Sale has started on Amazon offering huge discounts and offers on premium smart TVs. The Amazon Premium TV Days Sale offers offers on 32-inch, 43-inch, 50-55-inch and 65-inch Smart TVs. Mi Horizon Edition Full HD Android LED TV is also available at a huge discount in this offer sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X