Just In
- 1 hr ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 2 hrs ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 3 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 5 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
Don't Miss
- News
ഖത്തര്‍ തിരിച്ചുവിളിക്കുന്നു!! ഒരു വര്‍ഷം വമ്പന്‍ ഇളവ് പ്രഖ്യാപിച്ചു... നിബന്ധനകള്‍ ഇങ്ങനെ
- Movies
ഞങ്ങള്‍ ദുബായിലും എന്റെ വീട്ടിലും ഒന്നിച്ച് താമസിച്ചു; കൂട്ടുകാരിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞില്ലെന്ന് ആര്യ
- Sports
സഞ്ജു കരിയറില്‍ ഇതിനകം എന്തൊക്കെ നേടി? അഭിമാനിക്കാന്‍ ഈ നേട്ടങ്ങള്‍
- Finance
ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി
- Lifestyle
സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍
- Automobiles
ആക്ടിവ 'പടമാകും'? അങ്കത്തട്ടിലേക്ക് ഹീറോയുടെ 'സൂം'
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
ആമസോണ്‍ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണത്തില്‍

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ആപ്പിളിന്റെ ഐഫോണിനും ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ ആമസോണ്‍ സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളായ ഫോക്സ്കോണുമായി ചേര്‍ന്നാണ് ആമസോണ്‍ സ്മാര്‍ട്ഫോണ്‍ നിര്‍മ്മിക്കുന്നതെന്ന് ഇതുമായി ബന്ധമുള്ള ചില വ്യക്തികളെ കേന്ദ്രീകരിച്ച് ബ്ലൂംബെര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്തത്. ആപ്പിള്‍ ഐഫോണും നിര്‍മ്മിക്കാറുള്ളത് ഫോക്സ്കോണാണ്.
സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആവശ്യമായ ചില വയര്‍ലസ് ടെക്നോളജി പേറ്റന്റുകള്‍ വാങ്ങാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടത്രെ. ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തും ഇബുക്ക് റീഡര്‍ രംഗത്തും പരിചയമുണ്ടായിരുന്ന ആമസോണ്‍ കഴിഞ്ഞ വര്‍ഷമാണ് ടാബ്ലറ്റ് വിപണിയിലേക്ക് കിന്‍ഡില്‍ ഫയര്‍ എന്ന ഉത്പന്നത്തിലൂടെ കാലെടുത്തുവെച്ചത്. വില കുറഞ്ഞ ടാബ്ലറ്റ് എന്ന ആശയവുമായെത്തിയ കിന്‍ഡില്‍ ഫയറിന്റെ പുതിയ വേര്‍ഷനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടിയുണ്ട്.
എന്നാല്‍ സ്മാര്‍ട്ഫോണ്‍ നിര്‍മ്മിക്കുന്നു എന്ന റിപ്പോര്‍ട്ട് ആമസോണ്‍ നിരാകരിക്കുകയാണുണ്ടായത്. നവംബറിലാണ് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണം സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്റര്‍ഡിജിറ്റല്‍ ഇന്‍കോര്‍പറേഷനില്‍ നിന്നാകും വയര്‍ലസ് പേറ്റന്റ് വാങ്ങുക.
ഈ സ്മാര്‍ട്ഫോണില്‍ ഏത് ഓപറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുകയെന്ന് വ്യക്തമല്ല. എങ്കിലും കിന്‍ഡില്‍ ഫയറില്‍ ആന്‍ഡ്രോയിഡ് ഉപയോഗിച്ചതിനാല്‍ ഇതിലും ഗൂഗിള്‍ ഒഎസ് വേര്‍ഷനാകും ഉപയോഗിക്കുകയെന്ന് അനുമാനിക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470