Home
News

കാത്തിരുന്ന ആ ആമസോൺ ദിവസം എത്തുന്നു; 90% വരെ വിലക്കിഴിവ്.. ഓഫറുകൾ.. എല്ലാം അറിയാം!

By Gizbot Bureau

ആയിരക്കണക്കിന് ചെറുകിട ബിസിനസുകാരും സംരംഭകരും പങ്കെടുക്കുന്ന ആമസോണ്‍ പ്രൈം ഡേ തീയതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആമസോണ്‍ വില്‍പന തീയതി ജൂലൈ 16ന് ആണ്. ആമസോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രേജ് പ്രകാരം ജൂലൈ 16ന് 12 PMന് ആരംഭിക്കുകയും ജൂലൈ 18ന് 11.59PMന് അവസാനിക്കുകയും ചെയ്യും. അങ്ങനെ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രൈം ഡേ ഓഫറാണ് ഇത്തവണ ആമസോണ്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്.\

ജൂലൈ 16ന്

ജൂലൈ 16ന്

ഫീച്ചര്‍ ഉല്‍പ്പന്ന ഡീലുകള്‍, എക്‌സ്‌ക്ലൂസീവ് ലോഞ്ചുകള്‍, വീഡിയോ റിലീസുകള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 16ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന ആറു വ്യത്യസ്ഥ ഫ്‌ളാഷ് സെയില്‍ ആണ് പ്രൈം ഡേ സെയിലില്‍. കൂടാതെ 10% വരെ ക്യാഷ്ബാക്ക് ഓഫര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഡിസ്‌ക്കൗണ്ട്, EMI/ ആമസോണ്‍ പേ ട്രാന്‍സാക്ഷന്‍സ് എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഒപ്പം മറ്റു ആനുകൂല്യങ്ങളും

ഒപ്പം മറ്റു ആനുകൂല്യങ്ങളും

ആമസോണ്‍ പ്രൈം ഡേ 2018ന്റെ ഭാഗമായി 200 പുതിയ ഉത്പന്നങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. അതായത് വണ്‍പ്ലസ് 6, സെന്‍ഹിസര്‍, ഗോദ്‌റെജ്, ക്ലൗഡ്‌വാക്കര്‍, സീഗേറ്റ്, സാംസങ്ങ് മറ്റു ഉത്പന്നങ്ങളായ ഹോം, ഫാഷന്‍, ലൈഫ്‌സ്റ്റെയില്‍ എന്നിവയാണ്. ഇതു കൂടാതെ ഒരു ആപ്പുമായി ബന്ധപ്പെട്ട മത്സരം നടത്തുകയും അതില്‍ നിന്നുളള വിജയികള്‍ക്ക് വണ്‍പ്ലസ് 6 നേടാനും കഴിയും.

ക്യാഷ് ബാക്ക് ഓഫറുകളും

ക്യാഷ് ബാക്ക് ഓഫറുകളും

ജൂലൈ 3നും 15നും ഇടയില്‍ ഉപയോക്താക്കള്‍ക്ക് എക്കോ ഡോട്ട്‌സ് നേടാനുളള അവസരവും ലഭിക്കും. ആമസോണ്‍ ഉത്പന്നങ്ങളായ ഫയര്‍ ടിവി സ്റ്റിക്ക്, കമ്പനിയുടെ എക്കോ റേഞ്ച് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കും. എന്നാല്‍ അവ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ ചില ഓഫറുകള്‍ ലൈവായി തുടങ്ങിയിട്ടുമുണ്ട്. അതായത് പ്രൈം നൗ ആപ്ലിക്കേഷനിലെ 100 രൂപ ക്യാഷ്ബാക്ക് ഓഫര്‍, 40 ശതമാനം വരെ ഗ്ലോസറികള്‍ക്ക് ഓഫര്‍, കൂടാതെ കൂപ്പണുകള്‍ക്ക് അധിക കിഴിവും ലഭ്യമാണ്. ഇതു കൂടാതെ ആമസോണ്‍ പ്രൈം മെമ്പര്‍ക്ക് സൗജന്യമായി ഒറ്റ ദിവസത്തെ ഡലിവറി, പ്രൈം വീഡിയോ ആക്‌സസ്, എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ എന്നിവയും ലഭിക്കുമെന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു.

ഓഫറുകള്‍ ചുരുക്കത്തില്‍

ഓഫറുകള്‍ ചുരുക്കത്തില്‍

. ഹോണര്‍, IFB, ആമസോണ്‍ബേസിക്‌സ്, സെല്‍സി, പാരീസ്, ലിഗോ, GAP എന്നിവ നല്‍കിയിട്ടുളള ഏറ്റവും പുതിയ ലോഞ്ച് ഓഫറുകള്‍.

. ആകര്‍ഷണീയമായ ഡിസ്‌ക്കൗണ്ടുകള്‍ ലഭിക്കുന്നതിന് Amazon.in ലോഗിന്‍ ചെയ്യുക.

. നിങ്ങളുടെ ആമസോണ്‍ പേ ബാലന്‍സ് ലോഡ് ചെയ്യുകയും ജൂലൈ 16നും 17നും 10% ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും.

. എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്താല്‍ 2000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.

. ആമസോണ്‍ പ്രൈമില്‍ തല്‍ക്ഷമ വീഡിയോ സ്ട്രീമിംഗ് ആക്‌സസ് നേടാനാകും.

More from GizBot

Best Mobiles in India

English summary
Amazon Prime Day 2018 India Sale Starts July 16: Exclusive Offers, Deals Up To 90% Off
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X