വമ്പൻ ഓഫറുകളും ഡിസ്ക്കൗണ്ടുകളുമായി ആമസോൺ പ്രൈം ഡേ 2019 വിൽപ്പന ജൂലൈ 15 ന്

|

അടുത്ത ആഴ്ച പ്രൈം ഡേ 2019 വിൽപ്പന ആമസോൺ നടത്തുന്നു. ഇന്ത്യയിലെ മൂന്നാമത്തെ പ്രൈം ഡേ വിൽപ്പനയാണിത്, ആഗോളതലത്തിൽ ആമസോണിൻറെ അഞ്ചാമത്തെ വിൽപ്പനയും. 'ബ്ലാക്ക് ഫ്രൈഡേ' പോലെ, രണ്ട് ദിവസത്തെ ഗ്ലോബൽ ഷോപ്പിംഗ് ഇവന്റാണ് 48 മണിക്കൂർ നീണ്ടുനിൽക്കുന്നത്, ജൂലൈ 15 ന് ആരംഭിക്കും. ആമസോൺ പ്രൈം ഡേ എന്ന പേരിൽ വമ്പൻ ഓഫറുകളും ഡിസ്ക്കൗണ്ടുകളുമായി ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഒരുക്കാൻ ഒരുങ്ങുകയാണ് ആമസോൺ.

വമ്പൻ ഓഫറുകളും ഡിസ്ക്കൗണ്ടുകളുമായി ആമസോൺ പ്രൈം ഡേ 2019 വിൽപ്പന ജൂലൈ 15

 

ജൂലൈ 15, 16 തീയതികളിലായാണ് വമ്പൻ ഓൺലൈൻ സെയ്‌ൽ നടക്കുന്നത്. പ്രൈം ഡേ വിൽ‌പന മറ്റേതൊരു പ്രധാന വിൽ‌പന ഇവന്റിനെയും പോലെയാണ്, എടുത്തു പറയേണ്ടത്, ഇത് ആമസോണിൻറെ പ്രൈം വരിക്കാർ‌ക്ക് മാത്രമായി തുറന്നിരിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ടുതന്നെ പ്രൈം മെമ്പർമാരാകാനുള്ള തിരക്കിലാണ് ഇപ്പോൾ ഉപഭോക്താക്കൾ. 18 രാജ്യങ്ങളിലായി ഒരു ദശലക്ഷം ഡീലുകളാണ് ആമസോൺ ഈ വർഷം ഒരു വലിയ പ്രൈം ഡേ വിൽപ്പന പരിപാടി വഴി വാഗ്ദാനം ചെയ്യുന്നത്.

ആമസോൺ പ്രൈം ഡേ 2019

ആമസോൺ പ്രൈം ഡേ 2019

ഓഫറുകൾക്കും ഡിസ്ക്കൗണ്ടുകൾക്കും പുറമെ അഞ്ഞൂറിലധികം പുതിയ ഉൽപ്പന്നങ്ങളും ഈ ദിവസങ്ങളിൽ ആമസോണിൽ അവതരിപ്പിക്കും. രാജ്യത്തെ നിരവധി ചെറുകിട സംരഭകരുടെ വിൽപ്പനക്കാരുടെയും കരകൗശല വസ്തുക്കൾ ഉൾപ്പടെയുള്ള ഉൽപ്പന്നങ്ങളാണ് പ്രൈം ഡേ സെയ്‌ലിൽ കൊണ്ടുവരുന്നത്. ഈ വർഷം, ആമസോൺ ഇന്ത്യയിലെ പ്രൈം ഡേ വിൽപ്പനയിൽ എല്ലാ പ്രധാന ഉൽപ്പന്ന വിഭാഗങ്ങളിലും ആയിരക്കണക്കിന് ഡീലുകൾ കൊണ്ടുവരും.

ആയിരത്തിലധികം പുതിയ ഉൽപ്പന്നങ്ങൾ

ആയിരത്തിലധികം പുതിയ ഉൽപ്പന്നങ്ങൾ

വൺപ്ലസ്, സാംസങ്, ഇന്റൽ, എന്നിവയുൾപ്പെടെ പ്രമുഖ ബ്രാൻഡുകളിൽ നിന്ന് പ്രൈം ഡേ 2019 ഇന്ത്യയിൽ ആയിരത്തിലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. ആമസോൺ പ്രൈം ഡേ സെയ്‌ലിന്റെ ഭാഗമായി ലെഗോയും അവരുടെ ഐസിയൽ ഉൽപ്പന്നങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കും. പ്രൈം ഡേയിൽ വിർച്വൽ റിയലിറ്റിയുടെ അനുഭവവും ആമസോൺ ഇന്ത്യ ഉപഭോക്താക്കൾക്കായി ഒരുക്കും.

ആമസോൺ ഇന്ത്യ
 

ആമസോൺ ഇന്ത്യ

പ്രൈം ഡേ വിൽപ്പന ജൂലൈ 15 ന്, 12 മണിക്ക് (അർദ്ധരാത്രി) ആരംഭിച്ച് അടുത്ത 48 മണിക്കൂർ തുടരും. വിൽപ്പനയിൽ ആയിരക്കണക്കിന് ഡീലുകൾ ഉൾപ്പെടും, പ്രാഥമികമായി ഹ്രസ്വകാല ഡീലുകളായി വിഭജിക്കപ്പെടുത്തി സാധാരണ ഡിസ്കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും ഇതോടപ്പം ലഭ്യമാക്കും. ഈ വർഷത്തെ ഇന്ത്യയിലെ പ്രൈം ഡേ വിൽപ്പനയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നറിയാൻ ആമസോൺ ഇതിനകം ഒരു ടീസർ പേജ് തയ്യാറാക്കിയിട്ടുണ്ട്.

ആമസോണിൻറെ പ്രൈം ഡേ 2019 വിൽപ്പനയിൽ മികച്ച ഡീലുകൾ എങ്ങനെ കണ്ടെത്താം?

ആമസോണിൻറെ പ്രൈം ഡേ 2019 വിൽപ്പനയിൽ മികച്ച ഡീലുകൾ എങ്ങനെ കണ്ടെത്താം?

1. പ്രൈം ഡേ 2019 ന് മുമ്പായി നിങ്ങളുടെ ആമസോൺ ആഗ്രഹപ്പട്ടികയിലേക്ക് ഉൽപ്പന്നങ്ങൾ ചേർക്കുക നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾ ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ അത്തരം ​​ഉൽപ്പന്നങ്ങൾ നിങ്ങളുടെ ആമസോൺ അക്കൗണ്ടിൻറെ ആഗ്രഹപ്പട്ടികയിൽ ചേർക്കണം. നിങ്ങളുടെ ആഗ്രഹപ്പട്ടികയിൽ‌ എന്തെങ്കിലും ഒന്ന് വിപണയിൽ ലഭിക്കുമ്പോൾ‌ നിങ്ങൾ‌ക്ക് ആമസോണിൻറെ മൊബൈൽ‌ അപ്ലിക്കേഷനുകളിൽ‌ നിന്നും അറിയിപ്പുകൾ‌ ലഭിക്കും. എന്താണ് വാങ്ങേണ്ടതെന്ന് നിങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിൽ, ആമസോണിൻറെ ഏറ്റവും വലിയ വിൽപ്പനയ്ക്കായി നിങ്ങൾ ഉടൻ തന്നെ ആസൂത്രണം ആരംഭിക്കണം.

2. നേരത്തെ എത്തിച്ചേരുക

2. നേരത്തെ എത്തിച്ചേരുക

പ്രൈം ഡേ 2019 വിൽപ്പനയ്ക്കിടെ, ആയിരക്കണക്കിന് ഡീലുകൾ നടക്കുമെന്ന് കണക്കിലെടുത്ത് അവ എളുപ്പത്തിൽ മറ്റുപയോക്താക്കൾ വന്ന വാങ്ങി കൊണ്ടുപോകും. വിൽപ്പന തത്സമയമാകുമ്പോൾ തന്നെ ആമസോണിൻറെ വെബ്‌സൈറ്റിലേക്കോ മൊബൈൽ അപ്ലിക്കേഷനുകളിലേക്കോ ലോഗിൻ ചെയ്യുക എന്നതാണ് നിങ്ങൾക്ക് മികച്ച നേട്ടം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗം, അത് ജൂലൈ 15 ന് രാവിലെ 12 മണിക്ക് ചെയ്യുക. ചില മികച്ച ഡീലുകൾ ധാരാളം വാങ്ങുന്നവരെ പരിഗണിച്ച് കുറച്ച് മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കും.

3. നിങ്ങൾ വാങ്ങുന്നതിന് മുമ്പ് വിലകൾ താരതമ്യം ചെയ്യുക

3. നിങ്ങൾ വാങ്ങുന്നതിന് മുമ്പ് വിലകൾ താരതമ്യം ചെയ്യുക

നിങ്ങളുടെ ഷോപ്പിംഗ് കാർട്ടിലേക്ക് ഒരു ഉൽപ്പന്നം ചേർത്തുകഴിഞ്ഞാൽ, നിങ്ങൾക്ക് മികച്ച ഡീൽ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലളിതമായ ഒരു താരതമ്യം ചെയ്യുക. പ്രൈം ഡേ 2019 ൽ മറ്റ് ഓൺലൈൻ റീട്ടെയിലർമാർ സ്വന്തമായി പ്രമോഷണൽ വിൽപ്പന നടത്തുകയോ വിലകളുമായി പൊരുത്തപ്പെടുകയോ ചെയ്യാം. ഗൂഗിൾ സേർച്ച് ചെയ്താൽ നിങ്ങൾക്ക് നല്ലൊരു ഡീൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാം. വിലകൾ താരതമ്യപ്പെടുത്തുമ്പോൾ, അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ലഭ്യമായ ബണ്ടിൽഡ് ഓഫറുകളിൽ നിങ്ങൾ പങ്കുചേരുന്നുവെന്ന് ഉറപ്പാക്കുക.

4. ലഭ്യമായ ബണ്ടിൽഡ് ഓഫറുകൾ ഉപയോഗിക്കുക

4. ലഭ്യമായ ബണ്ടിൽഡ് ഓഫറുകൾ ഉപയോഗിക്കുക

മൊത്തത്തിലുള്ള ഒരു മികച്ച ഇടപാടിൽ നിങ്ങൾ പർച്ചേസ് അവസാനിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള മറ്റൊരു മാർഗ്ഗം, ബണ്ടിൽ ചെയ്ത എല്ലാ ഓഫറുകളും കണക്കിലെടുക്കുക എന്നതാണ്. ആമസോണിൻറെ ഉൽപ്പന്ന ലിസ്റ്റിംഗ് പേജിൻറെ വലതുഭാഗത്ത് ലഭ്യമായ ബണ്ടിൽഡ് ഓഫറുകൾ നിങ്ങൾക്ക് കാണുവാൻ സാധിക്കും, ഒപ്പം നിങ്ങൾ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ഉൽപ്പന്ന ചിത്രങ്ങൾക്ക് തൊട്ടുതാഴെയായി. ക്യാഷ്ബാക്ക് ഓഫറുകൾ, തിരഞ്ഞെടുത്ത പേയ്‌മെന്റ് രീതികളുള്ള അധിക കിഴിവുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവ കാണാം.

പ്രൈം ഡേ 2019 വിൽപ്പനയ്ക്കായി ആമസോൺ പ്രൈമിനായി സൈൻ-അപ്പ് ചെയ്യണോ?

പ്രൈം ഡേ 2019 വിൽപ്പനയ്ക്കായി ആമസോൺ പ്രൈമിനായി സൈൻ-അപ്പ് ചെയ്യണോ?

നിങ്ങൾ ഇതുവരെ ഒരു ആമസോൺ പ്രൈം അംഗമല്ലെങ്കിൽ, ഒരു വിൽപ്പന പ്രോഗ്രാമിന് മാത്രമായി സൈൻ അപ്പ് ചെയ്യുന്നതിൽ അർത്ഥമുണ്ടോ എന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുവെങ്കിൽ, നിങ്ങൾക്ക് പരിഗണിക്കാവുന്ന ചില കാര്യങ്ങളുണ്ട്. ആമസോൺ പ്രൈമിന് പ്രതിവർഷം 999 രൂപയും, പ്രതിമാസം 129 രൂപയാണ്, മാത്രമല്ല വളരെയധികം മൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഷോപ്പിംഗ് മൂല്യത്തിൽ കുറഞ്ഞ പരിധികളില്ലാതെ നിങ്ങൾക്ക് സൗജന്യ ഫാസ്റ്റ് ഡെലിവറി ഓപ്ഷനുകൾ ലഭിക്കും, പ്രൈം വീഡിയോയിലേക്കും പ്രൈം മ്യൂസിക്കിലേക്കും സൗജന്യ പ്രവേശനം, ആമസോണിൻറെ വിൽപ്പനയിലേക്കുള്ള ആദ്യകാല ആക്സസ്, കൂടാതെ മറ്റു പലതും.

Most Read Articles
Best Mobiles in India

Read more about:
English summary
Amazon is holding it Prime Day 2019 sale next week. This is the third Prime Day sale in India, and Amazon's fifth one globally. Like Black Friday, it is a two-day global shopping event will last 48 hours, kicking off on July 15. Amazon is promising a bigger Prime Day sale event this year with a million deals across 18 countries. Prime Day sale is just like any other major sale event except it's open exclusively to Amazon's Prime subscribers only.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more