Home
News

പീതാംബരൻ സാറേ... ഇറങ്ങിവാ... ആമസോണിൽ ഓഫർ വന്നിട്ടുണ്ടേ...! വേണ്ടതെല്ലാം വാങ്ങാം, ​പ്രൈം ഡേ സെയിൽ എത്തി

മറ്റൊരു ഷോപ്പിങ് ഉത്സവത്തിനായി ഇന്ത്യക്കാർക്ക് ഇനി തയാറെടുക്കാം. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോൺ തങ്ങളുടെ ​​പ്രശസ്തമായ പ്രൈം ഡേ സെയിലിന് തയാറെടുത്തിരിക്കുന്നു. ആമസോൺ ഇന്ത്യ പ്രൈം ഡേ ഇവൻ്റിൻ്റെ എട്ടാമത് എഡിഷൻ 2024 (Amazon Prime Day 2024 sale ) ജൂലൈ 20, 21 തീയതികളിൽ നടക്കുമെന്ന് കമ്പനി പത്രക്കുറിപ്പിലൂടെയും ടീസറിലൂടെയും അ‌റിയിച്ചു. ഈ പ്രത്യേക ഓഫർ സെയിൽ സമയത്ത് പ്രൈം അംഗങ്ങൾക്ക് മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും ആമസോൺ ലഭ്യമാക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ വൻ ലാഭത്തോടെ സ്വന്തമാക്കാൻ ആമസോൺ ​പ്രൈം ഡേ സെയിൽ അ‌വസരം ഒരുക്കുന്നു.

അ‌തിനാൽത്തന്നെ എല്ലാ വർഷവും ആമസോൺ ​പ്രൈം ഡേ സെയിൽ പ്രഖ്യാപിക്കുന്നതിനായി നിരവധി പേർ കാത്തിരിക്കാറുണ്ട്. ഷോപ്പിങ്ങിനൊപ്പം എന്റർടെയ്ൻമെന്റിന്റെ വിശാലമായ ലോകത്തേക്കും ആമസോൺ ​പ്രൈം ഡേ 2024 വാതിൽ തുറക്കുന്നു. ഇന്റൽ, സാംസങ്, വൺപ്ലസ് തുടങ്ങി 450-ലധികം ബ്രാൻഡുകളിൽ നിന്നുള്ള പുതിയ ലോഞ്ചുകളിലേക്കുള്ള ആക്‌സസും മികച്ച ഡീലുകളും ഈ സെയിലിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.

പീതാംബരൻ സാറേ... ഇറങ്ങിവാ... ആമസോണിൽ ഓഫർ വന്നിട്ടുണ്ടേ...!

പ്രൈം ഡേയിലെ അവിശ്വസനീയമായ ഡീലുകളും പുതിയ ലോഞ്ചുകളും എന്റർടെയ്ൻമെന്റ് ഓഫറുകളും പ്രൈം അംഗങ്ങൾക്ക് മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അ‌നവധി ഓഫറുകളും പ്രത്യേക ആനുകൂല്യങ്ങളുമാണ് ഈ ഓഫർ സെയിലിൽ അ‌ംഗങ്ങൾക്കായി ആമസോൺ കാത്തുവച്ചിരിക്കുന്നത്. ഓഫറിന്റെ ഭാഗമായി നൽകുന്ന ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകൾ ഉപയോഗിച്ചും ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാനാകും.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ എന്നിവയിൽ 10% സേവിംഗുകളും ഇഎംഐ ഇടപാടുകളിൽ അധിക ഡിസ്കൗണ്ടും ഉൾപ്പെടെയുള്ള പ്രത്യേക ഓഫറുകൾക്കൊപ്പം പ്രൈം അംഗങ്ങൾക്ക് കാര്യമായ ലാഭം പ്രതീക്ഷിക്കാം. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിനായി സൈൻ അപ്പ് ചെയ്യുന്ന പുതിയ പ്രൈം അംഗങ്ങൾക്ക് 2,500 രൂപ വരെ വെൽക്കം റിവാർഡുകൾ ലഭിക്കും.

ഇത്തവണത്തെ ആമസോൺ ​പ്രൈം ഡേ സെയിൽ 2024 ജൂലൈ 20-ന് 12:00 AM-ന് ആരംഭിച്ച് 2024 ജൂലൈ 21-ന് രാത്രി 11:59-ന് അവസാനിക്കും. ഈ സെയിലിൽ മൊബൈലുകൾ, സ്മാർട്ട് ടിവികൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെല്ലാം ഞെട്ടിക്കുന്ന ഡിസ്കൗണ്ടിൽ ലഭ്യമാകും. എന്നാൽ, കൃത്യമായ ഡീലുകളും വിലകളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഏറ്റവും വേഗത്തിൽ ഓഡറുകൾ വീട്ടിലെത്തും എന്നതാണ് ​​പ്രൈം ഡേ സെയിലിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്. ഉപയോക്താക്കൾക്ക് അവരുടെ ഓർഡറുകൾ അതേ ദിവസം തന്നെയോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ ലഭ്യമാകും. എന്നാൽ ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. 5 ശതമാനം ക്യാഷ്ബാക്ക് അ‌ടക്കമുള്ള ആനുകൂല്യങ്ങളും ഈ ദിവസങ്ങളിൽ ലഭ്യമാകും.

സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ളവ ഡിസ്കൗണ്ടിൽ വാങ്ങാൻ മാത്രമല്ല, ​പ്രൈം വീഡിയോ, പ്രൈം റീഡിങ്, പ്രൈം ഗെയിമിങ് എന്നിവയിലെ സേവനങ്ങളിലേക്കും ആക്സസ് നേടാൻ ആമസോൺ ​പ്രൈം മെമ്പർഷിപ്പ് സഹായിക്കും. ഇത്തവണത്തെ പ്രൈം ഡേയിൽ 5 ഭാഷകളിലെ, നിരവധി പേർ കാണാൻ കൊതിക്കുന്ന 14 ഒറിജിനൽ സീരീസുകളുടെയും സിനിമകളുടെയും ലൈനപ്പും പ്രൈം വീഡിയോ പ്രഖ്യാപിച്ചു.

പീതാംബരൻ സാറേ... ഇറങ്ങിവാ... ആമസോണിൽ ഓഫർ വന്നിട്ടുണ്ടേ...!

മിർസാപൂർ സീസൺ 3 (ഹിന്ദി), ദി ബോയ്സ് സീസൺ 4 (ഇംഗ്ലീഷ്), ട്വൽവ് ഫൈനൽ ഡേയ്സ് (ഇംഗ്ലീഷ്), സിവിൽ വാർ (ഇംഗ്ലീഷ്), പി ടി സർ (തമിഴ്), നാച്ച് ഗാ ഘുമ (മറാത്തി), ഗാം ഗം ഗണേശ (തെലുങ്ക്) തുടങ്ങി പുതിയ സീരീസുകളും സിനിമകളും പ്രീമിയർ ചെയ്യും.

ഇങ്കെ നാൻ താൻ കിങ്ക് (തമിഴ്), സത്യഭാമ (തെലുങ്ക്), ഗരുഡൻ (തമിഴ്), സ്‌പേസ് കേഡറ്റ് (ഇംഗ്ലീഷ്), മൈ സ്പൈ: ദി എറ്റേണൽ സിറ്റി (ഇംഗ്ലീഷ്) എന്നിവയും വരും ആഴ്‌ചകളിൽ ​പ്രൈമിൽ കാണാം. ആഡ്-ഓൺ സബ്‌സ്‌ക്രിപ്‌ഷൻ വഴി പ്രതിമാസം വെറും 79 രൂപയ്ക്ക് കണ്ടന്റുകൾ കാണാനുള്ള അ‌വസരവും ഉണ്ട്. ഈ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഡിസ്കൗണ്ടുകൾ വരും ദിവസങ്ങളിൽ അ‌റിയാനാകും.

More from GizBot

Best Mobiles in India

English summary
The eighth edition of the Amazon India Prime Day event 2024 (Amazon Prime Day 2024 sale) will be held on July 20 and 21, the company announced through a press release. This sale will give users access to new launches and great deals from over 450 brands including Intel, Samsung, OnePlus and more. Only Prime members can access these
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X