Home
News

ആമസോണിൽ ​പ്രൈം ഡേ കച്ചവടം പൊടിപൊടിക്കുന്നു; ഐഫോൺ വാങ്ങാൻ ബെസ്റ്റ് ​ടൈം!

​പ്രൈം അ‌ംഗങ്ങൾക്കായുള്ള രണ്ട് ദിവസത്തെ ആമസോൺ ​പ്രൈം ഡേ സെയിൽ ആരംഭിച്ചു. ജൂ​ലൈ 16ന് രാത്രി 11: 59 വരെയാണ് സെയിൽ ഓഫറുകൾ ലഭ്യമാകുക. സ്മാർട്ട്ഫോണുകൾ ലാപ്‌ടോപ്പുകൾ, ടിവികൾ, ഗൃഹോപകരണങ്ങൾ, സ്‌മാർട്ട് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച ഡിസ്കൗണ്ടാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.

പുതിയ പ്രൈം വരിക്കാരെ ആകർഷിക്കുക എന്നതാണ് പ്രൈം ഡേ സെയിലിന് പിന്നിലെ പ്രധാന ലക്ഷ്യം. അ‌തിനായി ഉൽപ്പന്നങ്ങളുടെ വിലയിൽ നൽകുന്ന ഡിസ്കൗണ്ടിന് പുറമേ എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ചും ഡിസ്കൗണ്ടുകൾ നേടാം.

ആമസോണിൽ ​കച്ചവടം പൊടിപൊടിക്കുന്നു; ഐഫോൺ വാങ്ങാൻ ബെസ്റ്റ് ടൈം!

തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. അ‌തിനാൽ ​പ്രൈം അ‌ംഗങ്ങൾക്ക് ഈ അ‌വസരം ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും. ആപ്പിൾ പ്രോഡക്ടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ​പ്രൈം ഡേ സെയിൽ നല്ലൊരു ഓപ്ഷനാണ്. പുതിയ ഐഫോൺ, മാക്ബുക്ക്,ഐപാഡ് എന്നിവയും ഐഫോണും വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് മികച്ച ഡീലുകൾ ആമസോൺ നൽകുന്നു. ചിലത് പരിചയപ്പെടാം.

ഐഫോൺ 14: 2022 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 14 ന്റെ അ‌ടിസ്ഥാന മോഡൽ പ്രൈം ഡേ വിൽപ്പനയിൽ 65,999 രൂപ വിലയിൽ ലഭ്യമാണ്. 128 ജിബി സ്റ്റോറേജുള്ള ഈ വേരിയന്റ് 79,990 രൂപയിലാണ് പുറത്തിറങ്ങിയത്. ബ്ലൂ, മിഡ്‌നൈറ്റ്, പർപ്പിൾ, റെഡ്, സ്റ്റാർലൈറ്റ്, യെല്ലോ എന്നിങ്ങനെ വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

A15 ബയോണിക് ചിപ്സെറ്റ് കരുത്തിലാണ് ഈ ഐഫോൺ എത്തുന്നത്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ, 1200nits-ന്റെ പീക്ക് ബ്രൈറ്റ്‌നെസ്, എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം രണ്ട് 12 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ഡ്യുവൽ ക്യാമറ യൂണിറ്റ് എന്നിവ ഇതിലുണ്ട്. മുൻ ക്യാമറയിൽ 12 മെഗാപിക്സൽ സെൻസറും ട്രൂഡെപ്ത്ത് ഫീച്ചറും സജ്ജീകരിച്ചിരിക്കുന്നു.

മാക്ബുക്ക് എയർ 2020 M1: M1 ചിപ്‌സെറ്റ് കരുത്തിലാണ് മാക്ബുക്ക് എയർ 2020-M1 എത്തുന്നത്. 13.3 ഇഞ്ച് എൽഇഡി-ബാക്ക്‌ലിറ്റ് ഐപിഎസ് ഡിസ്‌പ്ലേ, 30W USB Type-C ചാർജിംഗിനെ പിന്തുണ, ഒറ്റ ചാർജിൽ 18 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ​ടൈം, എന്നിവയാണ് ഈ ലാപ്ടോപ്പിന്റെ പ്രധാന സവിശേഷതകൾ.

ഗോൾഡ്, സിൽവർ, സ്‌പേസ് ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. പ്രൈം ഡേ സെയിലിൽ, മാക്ബുക്ക് എയർ 2020 M1 ഡിസ്കൗണ്ട് വിലയിൽ 81,990 രൂപയ്ക്ക് ലഭിക്കും. 92,900 രൂപ വിലയിലാണ് ഇത് ലോഞ്ച് ചെയ്തത്. 3,917 രൂപ മുതൽ ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

ആമസോണിൽ ​കച്ചവടം പൊടിപൊടിക്കുന്നു; ഐഫോൺ വാങ്ങാൻ ബെസ്റ്റ് ടൈം!

ആപ്പിൾ വാച്ച് സീരീസ് 8: നിരവധി ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളോടെ എത്തുന്ന ആപ്പിൾ വാച്ച് സീരീസ് 8 ആമസോൺ ​പ്രൈം ഡേ സെയിലിൽ ഓഫർ വിലയിൽ ലഭ്യമാണ്. ഈ സ്‌മാർട്ട് വെയറബിളിന്റെ 41 എംഎം വേരിയന്റ് 32,990 രൂപ വിലയിൽ ആണ് ​പ്രൈം ഡേ സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ലോഞ്ച് ചെയ്ത സമയത്ത് 45,900 രൂപയായിരുന്നു ഈ ആപ്പിൾ വാച്ചിന്റെ വില. ഏതാണ്ട് 12,910 രൂപ ഡിസ്കൗണ്ടോടെ ആപ്പിൾ വാച്ച് സീരീസ് 8 ലഭിക്കും എന്നതാണ് ശ്രദ്ധേയം. രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ (SpO2), ഹൃദയമിടിപ്പ്, ഏട്രിയൽ ഫൈബ്രിലേഷൻ (AFib), ഇലക്ട്രോകാർഡിയോഗ്രാം (ECG) എന്നിവ ഉൾപ്പെടെ വിവിധ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Amazon Prime Day sale for Prime members has started. Amazon offers great deals for people who are planning to buy a new iPhone, MacBook, iPad and iPhone. The base model iPhone 14 launched in September 2022 is available for Rs 65,999 in the Prime Day sale. The Apple Watch Series 8 Prime Day Sale is listed at a price of Rs 32,990.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X