Home
News

കോളടിച്ചല്ലോ... ഈ ദിവസം മറക്കരുത്‌! ആമസോൺ പ്രൈം ഡേ സെയിൽ 2024ൽ ഞെട്ടിപ്പിക്കുന്ന ഡിസ്കൗണ്ടുകൾ

ആമസോൺ പ്രൈം ഡേ സെയിൽ 2024 ലൈവ് ആകാൻ മണിക്കൂറുകൾ മാത്രം ബാക്കി. ആമസോൺ അതിൻ്റെ പ്രൈം ഡേ സെയിൽസിൻ്റെ എട്ടാം എഡിഷൻ ജൂലൈ 20 അർദ്ധ രാത്രി മുതൽ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഈ വർഷവും ഇ-കൊമേഴ്‌സ് ഭീമന് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും വലിയ ഡീലുകളും ഓഫറുകളും ഉണ്ടാകും. പ്രൈം ഡേ ഒരു ആഗോള ഡീൽ ഫെസ്റ്റ് ആണെങ്കിലും, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഫാഷൻ, ദൈനംദിന അവശ്യ വസ്തുക്കൾ എന്നിവയിലെ ഡീലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യയിൽ ഇത് സവിശേഷമാണ്.

ആമസോൺ പ്രൈം ഡേയിൽ, അംഗങ്ങൾക്ക് സ്മാർട്ട്ഫോണുകൾ, ടിവികൾ, എയർകണ്ടീഷണറുകൾ തുടങ്ങിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ആമസോൺ ഉപകരണങ്ങൾ, ഫാഷൻ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, വീട്, അടുക്കള വസ്തുക്കൾ, ഫർണിച്ചറുകൾ എന്നിവയിലും മറ്റും കിഴിവുകൾ ലഭിക്കും. ഈ വർഷം, സാംസങ് ഗാലക്‌സി എം35 5ജി, മോട്ടറോള റേസർ 50 അൾട്രാ, ലാവ ബ്ലേസ് എക്‌സ്, പ്ലാറ്റ്‌ഫോമിൽ റിയൽമി, വൺപ്ലസ് എന്നിവയിൽ നിന്നുള്ള പുതിയ സ്‌മാർട്ട്‌ഫോണുകളുടെ ലോഞ്ചുകൾക്കും പ്രൈം ഡേ സാക്ഷ്യം വഹിക്കും.

ആമസോൺ പ്രൈം ഡേ സെയിൽ 2024ൽ ഞെട്ടിപ്പിക്കുന്ന ഡിസ്കൗണ്ടുകൾ

2016ൽ സമാരംഭിച്ച ആമസോൺ എന്ന ഇ-കൊമേഴ്‌സ് വെബ്സൈറ്റ് 2017ൽ ഇന്ത്യയിലെ ആദ്യത്തെ പ്രൈം ഡേ സെയിൽ ആരംഭിച്ചു. അത് ഇന്ത്യൻ ഉപയോകൾക്ക് വേണ്ട പ്രൊഡക്ടുകൾക്ക് മുൻഗണന നൽകികൊണ്ട് തന്നെ ആണ് ആരംഭിച്ചത്. ഓരോ വർഷവും, മികച്ച ഡീലുകൾക്ക് ഒപ്പം, പ്രൈം ഡേ ചെറുകിട വിൽപ്പനക്കാരിൽ നിന്ന് വൈവിധ്യമാർന്ന പുതിയ ഉൽപ്പന്നങ്ങൾ കൊണ്ടുവരാനും ശ്രമിച്ചു.

ഇത് വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വൈവിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇ-കൊമേഴ്‌സ് വെബ്സൈറ്റിൽ മാത്രമല്ല ആമസോൺ അവതരിപ്പിക്കുന്ന പ്രൈം വീഡിയോയിൽ ഷോകളും ഫ്രാഞ്ചൈസി ടൈറ്റിലുകളും മ്യൂസിക്ക് റിലീസുകളും അവതരിപ്പിക്കുന്നതിലൂടെയും ഈ ദിവസം ഉപയോക്താക്കൾക്ക് പ്രധാനപ്പെട്ടത് ആകുന്നു. നിരവധി ഉപയോക്താക്കൾ പല പ്രൊഡക്ടുകളും വാങ്ങാനായി പ്രൈം ഡേ സെയിലിന് വേണ്ടി കാത്തിരിക്കാറുണ്ട്.

സമീപ വർഷങ്ങളിൽ, ബ്രാൻഡിൻ്റെ ഡെലിവറി ഡിസ്കൗണ്ടുകളും റിട്ടേൺസ് അനുഭവത്തിലും തുടർച്ചയായി നിക്ഷേപം നടത്തുന്നതിനാൽ, ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ള അംഗത്വങ്ങളിൽ പ്രൈം ഡേ വൻ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഇത്തവണത്തെ ആമസോൺ പ്രൈം ഡേ സെയിൽ 2024ൽ എന്തൊക്കെ പ്രൊഡക്ടുകൾക്ക് ആണ് ഡിസ്കൗണ്ടുകൾ ഉള്ളതെന്ന് നോക്കാം.

Uber റൈഡുകൾക്ക് പ്രൈം ഡേ ക്യാഷ്ബാക്ക്: 2024 പ്രൈം ഡേയിൽ Uber ആപ്പ് വഴി യാത്ര ചെയ്യുന്നതിന്, ആമസോൺ പേ വഴി പണമടയ്ക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഒരു ശതമാനം ആമസോൺ പേ ക്യാഷ്ബാക്കിന് ഒപ്പം ഏകദേശം നാല് ശതമാനം യുബർ ക്രെഡിറ്റായി തിരിച്ച് കയറുന്നതായിരിക്കും.

പുതിയ MagSafe പവർ ബാങ്കുകളും വയർലെസ് ചാർജറും: ഇന്ത്യൻ ഉപഭോക്തൃ ഇലക്‌ട്രോണിക് ബ്രാൻഡായ ആംബ്രേൻ 2024 ആമസോൺ പ്രൈം ഡേയ്‌ക്കായി ക്വി 2 വയർലെസ് ചാർജറിനൊപ്പം രണ്ട് പുതിയ സ്റ്റൈലിഷായ പവർ ബാങ്കുകളും പുറത്തിറക്കി. ആൻഡ്രോയിഡ്, iOS മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ കഴിയുന്ന 10,000mAh ബാറ്ററിയും ടൈപ്പ്-സി വയർഡ് ചാർജിംഗ് ഔട്ട്‌പുട്ടും ഉള്ള ഭാരം കുറഞ്ഞ വയർലെസ് 2-ഇൻ-1 പവർ ബാങ്കാണ് AeroSync PB Prime.

ഇത് ബിഐഎസ് സർട്ടിഫിക്കേഷനുള്ളതും വിമാന യാത്രയ്ക്ക് അംഗീകാരം നൽകിയതുമാണ്. അതേസമയം, AeroSync PB 11 ന് 10,000mAh കപ്പാസിറ്റി ഉണ്ട്. കൂടാതെ iPhone 12ഉം അതിന് മുകളിലുള്ള ഉപകരണങ്ങളും ആൻഡ്രോയിഡ് മൊബൈൽ ഫോണുകളും ഉപയോഗിക്കാൻ അനുയോജ്യമാണ്. രണ്ട് പവർ ബാങ്കുകളുടെയും പ്രൈം ഡേ വില യഥാക്രമം 2,299 രൂപയും 1,999 രൂപയുമാണ്. കൂടാതെ, MagSafe അനുയോജ്യതയുള്ള 15W Qi-2 വയർലെസ് ചാർജറിന് 1,299 രൂപയാണ് വില.

അലക്‌സാ (Alexa), ഫയർ ടിവി സ്റ്റിക്ക് (Fire TV Stick), അലക്‌സാ സ്മാർട്ട് ഹോം കോമ്പോസ് (Alexa smart home combos) എന്നിവയുള്ള എക്കോ സ്മാർട്ട് സ്പീക്കറുകൾ: 2024ലെ പ്രൈം ഡേയിൽ, ആമസോൺ അതിൻ്റെ ഉപഭോക്താക്കൾക്ക് അലക്‌സ നൽകുന്ന സ്‌മാർട്ട് വീട്ടുപകരണങ്ങളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു.

അലക്‌സാ (Alexa), ഫയർ ടിവി സ്റ്റിക്ക് (Fire TV Stick), അലക്‌സാ സ്മാർട്ട് ഹോം കോമ്പോസ് (Alexa smart home combos) എന്നിവക്ക് ഒപ്പം എക്കോ സ്‌മാർട്ട് സ്‌പീക്കറുകളിൽ ഇ കൊമേഴ്‌സ് ഭീമൻ 55 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യും.

എക്കോ പോപ്പ് 2,449 രൂപയ്ക്ക് ലഭിക്കും. എക്കോ ഷോ 5 (സെക്കൻഡ് ജനെറേഷൻ) 3,999 രൂപയ്ക്ക് ലഭിക്കും. അലക്‌സാ സ്മാർട്ട് ഹോം കോമ്പോ (Echo Dot - 5th Gen + Wipro 9W LED സ്മാർട്ട് ബൾബ്) 4,749 രൂപയ്ക്ക് ലഭിക്കും. എക്കോ ഡോട്ട് (ക്ലോക്കിനൊപ്പം ഫോർത്ത് ജനെറേഷൻ + വിപ്രോ 9W LED സ്മാർട്ട് കളർ ബൾബ്) 3,749 രൂപയ്ക്ക് ലഭിക്കും.

എക്കോ പോപ്പ് + വിപ്രോ സിമ്പിൾ സെറ്റപ്പ് 9W എൽഇഡി സ്മാർട്ട് ബൾബ് 2,749 രൂപയ്ക്കും എക്കോ ഷോ 8 (സെക്കൻഡ് ജനെറേഷൻ) 8,999 രൂപയ്ക്കും ലഭ്യമാകും. കൂടാതെ അലക്‌സാ സ്മാർട്ട് ഹോം കോമ്പോ (എക്കോ പോപ്പ് + ആമസോൺ സ്മാർട്ട് പ്ലഗ്) 2,948 രൂപയ്ക്ക് ലഭിക്കും.

ഹോണർ ലാപ്‌ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കും കിഴിവ്: ആമസോൺ പ്രൈം ഡേയുടെ ഭാഗമായി, ഹോണർ അതിൻ്റെ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ലാപ്‌ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കും നിരവധി കിഴിവുകൾ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ഹോണർ 13th Gen X14 പ്രോ (2024) 8 ജിബി+512ജിബി, 16 ജിബി+512 ജിബി മോഡലുകൾ, ഹോണർ 13th Gen X16 പ്രോ(2024) 8 ജിബി+512 ജിബി, 16 ജിബി+512 ജിബി ഡിസ്കൗണ്ട് മോഡലുകൾ, 43ജിബി+ 512ജിബി എന്നിവയ്ക്ക് 35 ശതമാനത്തിലധികം കിഴിവ് പ്രതീക്ഷിക്കാം.

ഹോണർ 12th Gen ലൈറ്റ് X16 (2024) 16ജിബി+512 ജിബി മോഡൽ, അത് പോലെ, ഹോണർ പാഡ് 9 8ജിബി+256ജിബി, ഹോണർ പാഡ് X9 8ജിബി+128ജിബി എന്നിവയ്ക്ക് 30 ശതമാനത്തിലധികം കിഴിവും ഹോണർ പാഡ് X9 4ജിബി+ 128ജിബി 42.3 ശതമാനം കിഴിവോടെയും ലഭിക്കും. ഹോണർ ലാപ്‌ടോപ്പുകളിലെ ഓഫറുകൾ ജൂലൈ 19 മുതൽ ജൂലൈ 22 വരെയും ടാബ്‌ലെറ്റുകൾക്ക് ജൂലൈ 18 മുതൽ ജൂലൈ 21 വരെയും വാലിഡ്‌ ആണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
In recent years, Prime Day has witnessed massive growth in membership from Tier 2 and Tier 3 cities as Amazon continues to invest in the brand's delivery discounts and returns experience. Let's see what products have discounts in this year's Amazon Prime Day Sale 2024.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X