Home
News

ഈ വർഷം ഇതിലും വിലക്കുറവിൽ ഐഫോൺ 14 കിട്ടില്ല; ആമസോൺ പ്രൈം ഡേ സെയിൽ വിവരങ്ങൾ

ആമസോൺ പ്രൈം ഉപഭോക്താക്കൾ‌ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രൈം ഡേ സെയിൽ ഈ മാസം 15നും 16നും നടക്കും. രണ്ട് ​ദിവസമായി നടക്കുന്ന ഓഫർ സെയിലിൽ നിരവധി ഉത്പന്നങ്ങൾ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും. പ്രൈം ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഈ പ്രത്യേക കിഴിവ് ലഭിക്കുക.

ചില ഉത്പന്നങ്ങളുടെ വിലവിവരങ്ങൾ ഇതിനോടകം തന്നെ ആമസോൺ പുറത്തുവിട്ടിട്ടുണ്ട്. ഫോൺ പ്രേമികൾ ഏറെ കാത്തിരിക്കുന്നത് ഐഫോണുകളുടെ വിലവിവരങ്ങൾ അറിയാനാണ്. പ്രൈം ഡേ സെയിലിൽ ഐഫോൺ 14 ന് ഉൾപ്പെടെ വൻ കിഴിവ് ലഭിക്കുമെന്നാണ് ആമസോൺ ഇന്ത്യ ഡയറക്ടർ രഞ്ജിത് ബാബു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ വർഷം ഇതിലും വിലക്കുറവിൽ ഐഫോൺ 14 കിട്ടില്ല

ഐഫോൺ 13നെക്കാളും മികച്ച ഓഫറായിരിക്കും ഐഫോൺ 14ന് ലഭിക്കുക. ഈ വർഷം കണാൻ സാധിക്കുന്ന ഏറ്റവും വലിയ ഓഫർ ആയിരിക്കും ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വില എത്രയാണെന്ന് മാത്രം ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. വളരെക്കാലാമായി ഐഫോൺ വാങ്ങാനായി കാത്തിരിക്കുന്നവർ ഈ ഓഫർ പ്രയോജനപ്പെടുത്തണമെന്നും രഞ്ജിത് ബാബു കൂട്ടിച്ചേർത്തു.

വില കുറവിന് പുറമെ മികച്ച എക്സ്ചേഞ്ച് ഓഫറുകളും ഈ പ്രൈം ഡേ സെയിലിൽ ഉണ്ടായിരിക്കും. ഐഫോൺ 15 പുറത്തിറങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ഐഫോൺ 14ന് പരമാവധി ഓഫർ നൽകാൻ ആമസോൺ ശ്രമിക്കുന്നത്. ഈ വർഷം അവസാനത്തോടെ തന്ന ഐഫോൺ 15 പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. 15 സീരീയസിൽ ഐഫോൺ 15, 15 പ്രോ, 15 പ്രോ മാക്‌സ്, 15 പ്ലസ് എന്നീ വേരിയന്റുകൾ ഉണ്ടായിരിക്കും.

ഈ വർഷം ഇതിലും വിലക്കുറവിൽ ഐഫോൺ 14 കിട്ടില്ല

ഐഫോൺ 14നെ അപേക്ഷിച്ച് ഐഫോൺ 15ന്റെ വിലയിൽ വലിയ കുതിപ്പ് ഉണ്ടായേക്കും എന്നാണ് സൂചന. ഒരു ബോക്‌സി ഡിസൈനിൽ പ്രത്യക്ഷപ്പെട്ട ഫോൺ ആണ് ഐഫോൺ 14. പിൻ പാനലിൽ ഡ്യുവൽ റിയർ ക്യാമറയും മുൻ വശത്ത് ഒരു വൈഡ് നോച്ചിൽ ഒരു സെൽഫി ക്യാമറയും ഉൾപ്പെടുന്നു. കൂടാതെ A15 ബയോണിക് ചിപ്‌സെറ്റാണ് ഫോണിൽ നൽകിയിരിക്കുന്നത്.

ഒറ്റ ഫുൾ ചാർജിൽ ഒരു ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫും ഫോൺ വാ​ഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ iOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഐഫോൺ 14 പ്രവർത്തിക്കുന്നത്. നിലവിൽ ഔദ്യോ​ഗികമായി ഈ ഫോണിന്റെ സീരീസിന് ഇന്ത്യയിൽ 79,900 രൂപ മുതലാണ് വില തുടങ്ങുന്നത്. ഫോണിന്റെ ഓഫർ വില എത്രയും പെട്ടെന്ന് ആമസോൺ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോണുകൾക്ക് പുറമെ ഇയർഫോണുകൾ, വാച്ചുകൾ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ആക്‌സസറികൾക്കും പ്രൈം ഡേ സെയിലിൽ മികച്ച ഓഫർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈലുകൾക്ക് 40 ശതമാനം വരെയും സ്മാർട്ട് ടിവികൾക്കും ഗൃഹോപകരണങ്ങൾക്കും 60 ശതമാനം വരെയും ഡിസ്കൗണ്ട് ലഭ്യമാകും എന്നാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.

ആമസോണിന്റെ ഓഫറിന് പുറമെ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോ​ഗിച്ച് സാധനങ്ങൾ വാങ്ങിച്ചാലും വിവിധ ഓഫറുകൾ ലഭിക്കുന്നതാണ്. ഐസിഐസിഐ, എസ്ബിഐ എന്നിവയുടെ കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം കിഴിവ് നൽകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 25 ന​ഗരങ്ങളിൽ ഏറ്റവും സ്പീഡ് ഡെലിവലറിയും ആമസോൺ അവകാശപ്പെടുന്നുണ്ട്.

ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ അതേ ദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ ഡെലിവറി ചെയ്യാൻ സാധിക്കുമെന്നാണ് ആമസോൺ പറയുന്നത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ ന​ഗരങ്ങളിൽ ഈ സൗകര്യം ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The Prime Day sale, which is eagerly awaited by Amazon Prime customers, will take place from the 15th to the 16th of this month. The iPhone 14 will get a better offer than the iPhone 13. This will be the biggest offer this year. Amazon India Director Ranjit Babu revealed this. But he did not reveal the price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X