Home
News

ഇന്ത്യ കാത്തിരുന്ന 36 മണിക്കൂർ.. വിലക്കുറവിന്റെ പൂരം ഇന്നും നാളെയും.. ഓഫറുകൾ ഒറ്റനോട്ടത്തിൽ!

By Shafik

വ്യത്യസ്തങ്ങളായ പല തരത്തിലുള്ള വമ്പൻ ഓഫറുകളും കിഴിവുകളുമായി ആമസോൺ പ്രൈം ഡേ ആരംഭിച്ചിരിക്കുകയാണ്. ഇന്നും നാളെയുമാണ് കാലാവധി. ആയിരക്കണക്കിന് ചെറുകിട ബിസിനസുകാരും സംരംഭകരും പങ്കെടുക്കുന്ന ആമസോണ്‍ പ്രൈം ഡേ ജൂലൈ 16ന് 12 PMന് ആരംഭിക്കുകയും ജൂലൈ 18ന് 11.59PMന് അവസാനിക്കുകയും ചെയ്യും. അങ്ങനെ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രൈം ഡേ ഓഫറാണ് ഇത്തവണ ആമസോണ്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് ലഭ്യമാകുന്ന പ്രധാനപ്പെട്ട ഓഫറുകൾ വിവരിക്കുകയാണി ഇവിടെ.

എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫർ

എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫർ

എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉള്ള, അതുവഴി നടത്തുന്ന EMI അടക്കമുള്ള വാങ്ങലുകൾക്കെല്ലാം 10 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാകും.

ആമസോൺ പേ ഓഫർ

ആമസോൺ പേ ഓഫർ

ആമസോണിന്റെ തന്നെ പേ ബാലൻസ് സൗകര്യം വഴിയാണ് ഇടപാട് നടത്തുന്നത് എങ്കിൽ അപ്പോഴും ഒരു 10 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാകും.

നോ കോസ്റ്റ് EMI

നോ കോസ്റ്റ് EMI

തവണകളായി അടവായി അടയ്ക്കാവുന്ന പേയ്‌മെന്റ് ഓപ്ഷൻ ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അധികമായ പലിശ ഈടാക്കാതെ തന്നെയുള്ള നോ കോസ്റ്റ് EMI സൗകര്യം ആമസോൺ ഓഫറുകളിൽ പല ഉല്പന്നങ്ങൾക്കും ലഭ്യമാണ്.

എക്സ്ചേഞ്ച് ഓഫറുകൾ

എക്സ്ചേഞ്ച് ഓഫറുകൾ

പല ഉൽപ്പന്നങ്ങൾക്കും ഈ രണ്ടു ദിവസങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള എക്സ്ചേഞ്ച് ഓഫറുകൾ ലഭ്യമാണ്. സ്മാർട്ഫോണുകൾക്കാണ് ഏറ്റവുമധികം എക്സ്ചേഞ്ച് ഓഫറുകൾ ലഭ്യമാകുക. ഇവ കൂടാതെ 3000 രൂപയോളം കിഴിവ് നൽകുന്ന ഓഫറുകൾ വരെയുണ്ട്.

മൊബൈൽ ആക്‌സസറീസിന് 80% വരെ കിഴിവ്

മൊബൈൽ ആക്‌സസറീസിന് 80% വരെ കിഴിവ്

ഫോൺ കേസുകൾ, കവറുകൾ, ഹെഡ്സെറ്റുകൾ, ചാർജറുകൾ തുടങ്ങ്ഗി വ്യത്യസ്തങ്ങളായ പല കമ്പനികളുടെ പല തരത്തിലുള്ള ഉല്പന്നങ്ങൾക്ക് 80 ശതമാനം വരെ കിഴിവ് ഈ രണ്ടു ദിവസം ലഭ്യമാകും.

പ്രൈം ഡേ ഫ്ലാഷ് സെയിൽ

പ്രൈം ഡേ ഫ്ലാഷ് സെയിൽ

പ്രത്യേക ഇടവേളകളിലായി ഓരോ ഫ്ലാഷ് വില്പനകൾ ഈ രണ്ടു ദിവസങ്ങളിലായി നടക്കും. ഇന്ന് ഒരുമണിക്ക് റെഡ്മി Y2 ആയിരുന്നു ഫ്ലാഷ് സെയിലിൽ. കൂടുതൽ ഫ്ലാഷ് സെയിൽ വിവരങ്ങൾക്കായി ആമസോൺ ലോഗിൻ ചെയ്യാം.

ആമസോൺ എക്കോ ഓഫറുകൾ

ആമസോൺ എക്കോ ഓഫറുകൾ

ആമസോൺ എക്കോ സ്മാർട്ട് സ്പീക്കറുകൾക്ക് മികച്ച ഓഫറുകൾ ഈ സമയത്ത് കമ്പനി നൽകുന്നുണ്ട്. ഒരേ സമയം വിൽപ്പനയും ഇന്ത്യയിൽ അല്പമധികം ആമസോൺ എക്കോയുടെ പ്രചാരണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. അതിന്റെ ഭാഗമായി നല്ല കിഴിവുകൾ തന്നെ പ്രതീക്ഷിക്കാം.

മൊബൈൽ ഫോണുകൾക്ക് 40% വരെ കിഴിവ്

മൊബൈൽ ഫോണുകൾക്ക് 40% വരെ കിഴിവ്

പല കമ്പനികളുടെയും മൊബൈൽ ഫോണുകൾക്കായി 40 ശതമാനം വരെ കിഴിവ് നൽകുന്ന ഓഫറുകൾ ഈ 36 മണിക്കൂറുകളിൽ ലഭ്യമാകും. ഇവ കൂടാതെ അതാത് സ്മാർട്ഫോൺ കമ്പനികളുടെ നിലവിൽ ഉള്ള ഓഫറുകളും ലഭിക്കും.

വമ്പൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ''ബിഗ് ഷോപ്പിംഗ് ഡേസ്'' ഇങ്ങെത്തി!! ഏറ്റവും മികച്ച 10 ഓഫറുകൾ അറിയാം!

വമ്പൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ''ബിഗ് ഷോപ്പിംഗ് ഡേസ്'' ഇങ്ങെത്തി!! ഏറ്റവും മികച്ച 10 ഓഫറുകൾ അറിയാം!

വമ്പൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ''ബിഗ് ഷോപ്പിംഗ് ഡേസ്'' ഇങ്ങെത്തി!! ഏറ്റവും മികച്ച 10 ഓഫറുകൾ അറിയാം!

ആമസോൺ പ്രൈം ഡേ വരാൻ പോകുന്ന ഈ അവസരത്തിൽ മുഖ്യ എതിരാളികളായ ഫ്ലിപ്കാർട്ടും തങ്ങളുടെ ''ബിഗ് ഷോപ്പിംഗ് ഡേസ്'' ഓഫർ ദിവസങ്ങളുമായി എത്തുകയാണ്. ജൂലായ് 16 മുതൽ 19 വരെയാണ് ഓഫറുകൾ ലഭ്യമാകുക. നിരവധി ഓഫറുകളാണ് ഈയവസരത്തിൽ വാങ്ങുന്ന ഏതൊരാൾക്കും ലഭിക്കാൻ പോകുന്നത്. അതിനാൽ തന്നെ ഓഫറുകളിൽ ഏറ്റവും മികച്ച പത്തെണ്ണത്തെ കുറിച്ച് ഇന്നിവിടെ പറയാൻ പോകുകയാണ്.

42,999 രൂപക്ക് ഗൂഗിൾ പിക്സൽ 2

42,999 രൂപക്ക് ഗൂഗിൾ പിക്സൽ 2

''ബിഗ് ഷോപ്പിംഗ് ഡേസ്'' ഓഫറുകളിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ഓഫറാണ് 42,999 രൂപക്ക് ഗൂഗിൾ പിക്സൽ 2 സ്വന്തമാക്കാൻ കിട്ടുന്ന അവസരം. പല തരത്തിലുള്ള ക്യാഷ്ബാക്ക്, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയെല്ലാം തന്നെ ഈ ഫോണിന് ലഭ്യമാണ്.

10,900 രൂപക്ക് സാംസങ് On Nxt

10,900 രൂപക്ക് സാംസങ് On Nxt

സാംസങിന്റെ ഏറ്റവും മികച്ച ഫോണുകകളിൽ ഒന്നായ സാംസങ് On Nxt 10,900 രൂപക്ക് ലഭിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. 17,900 രൂപയായിരുന്നു ഫോണിന് വിലയുണ്ടായിരുന്നത്.

14,999 രൂപയ്ക്ക് ഓണർ 9i

14,999 രൂപയ്ക്ക് ഓണർ 9i

ഓണറിന്റെ 9i ഫോൺ ഓഫർ വിലയിൽ ലഭ്യമാക്കാനുള്ള ഒരു സൗകര്യം കൂടെ ഫ്ലിപ്കാർട്ട് ഒരുക്കുന്നുണ്ട്. 19,999 രൂപയ്ക്കായിരുന്നു ഈ ഫോൺ വിറ്റിരുന്നത്.

Fitbit Blaze സ്മാർട്ട് വാച്ചുകൾ 50 ശതമാനം കിഴിവിൽ

Fitbit Blaze സ്മാർട്ട് വാച്ചുകൾ 50 ശതമാനം കിഴിവിൽ

Fitbit Blazeന്റെ സ്മാർട്ട് വാച്ചുകൾക്ക് വൻതോതിലുള്ള ഓഫ്ഫർ ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. 50 ശതമാനം വരെ വിലക്കുറവിൽ നിങ്ങൾക്ക് ഈ സ്മാർട്ട് വാച്ചുകൾ വാങ്ങാൻ സാധിക്കും.

Mi സ്മാർട്ട് ടിവി

Mi സ്മാർട്ട് ടിവി

മി ഫോർ യു ഓഫറിന് ശേഷം മി സ്മാർട്ട് ടിവികൾ ഓഫർ വിലയിൽ വാങ്ങാൻ മറ്റൊരു അവസരം കൂടെ ഒരുക്കുകയാണ് ഫ്ലിപ്കാർട്ട് ''ബിഗ് ഷോപ്പിംഗ് ഡേസ്''.

17999 രൂപക്ക് Vu 40 ഇഞ്ച് ഫുൾ എച്ച്ഡി ടിവി

17999 രൂപക്ക് Vu 40 ഇഞ്ച് ഫുൾ എച്ച്ഡി ടിവി

രാജ്യത്ത് ഏറെ വിറ്റൊഴിഞ്ഞ ബഡ്ജറ്റ് ഫുൾ എച്ച്ഡി ടിവികളിൽ ഒന്നായ Vu 40 ഇഞ്ച് ഫുൾ എച്ച്ഡി ടിവി 17999 രൂപക്ക് വാങ്ങാനുള്ള ഓഫറും ഈ ദിവസങ്ങളിൽ ലഭ്യമാണ്. 20000 രൂപയിൽ താഴെ നിങ്ങൾക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച ടിവികളിൽ ഒന്നുമാണിത്.

ഇനിഫിനിക്സ് ഹോട്ട് 6 പ്രൊ

ഇനിഫിനിക്സ് ഹോട്ട് 6 പ്രൊ

ഈയടുത്തിറങ്ങിയ ഇനിഫിനിക്സ് ഹോട്ട് 6 പ്രൊ ഈ ഓഫർ ദിവസങ്ങളിൽ അല്പം കുറഞ്ഞ വിലയിൽ സ്വന്താമാക്കാൻ സാധിക്കും. 8000 രൂപയ്ക്ക് താഴെയായി നിങ്ങൾക്ക് വാങ്ങാൻ പറ്റിയ ഏറ്റവും നല്ല ഫോണുകളിൽ ഒന്നുകൂടിയാണിത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 10 ശതമാനം വരെ അധിക ഡിസ്‌കൗണ്ടും ലഭിക്കും.

63990 രൂപക്ക് അസൂസ് Predator ഗെയിമിംഗ് ലാപ്ടോപ്

63990 രൂപക്ക് അസൂസ് Predator ഗെയിമിംഗ് ലാപ്ടോപ്

അസൂസിന്റെ ഗെയിമിംഗ് ലാപ്ടോപ്പായ 89,990 രൂപയോളം വിലയുള്ള Predator മോഡൽ 63990 രൂപക്ക് ലഭിക്കുന്ന ഓഫറും ഈ ദിവസങ്ങളിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Amazon Prime Day Sale: Here's all offers you can avail.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X