'ജൂലൈ 16ന്' വിലക്കിഴിന്റെ ആ ഉത്സവം എത്തുന്നു: ആമസോണ്‍ പ്രൈം ഡേ..!

By GizBot Bureau
|

നിങ്ങള്‍ ഏവരും കാത്തിരുന്ന ആമസോണ്‍ പ്രൈം ഡേ ജൂലൈ 16ന് ആരംഭിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകളാണ് ഇത്തവണ ആമസോണില്‍ കമ്പനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എക്‌സ്‌ക്ലൂസീവ് ഉത്പന്നങ്ങളാണ് ഇത്തവണ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്നത്.

'ജൂലൈ 16ന്' വിലക്കിഴിന്റെ ആ ഉത്സവം എത്തുന്നു: ആമസോണ്‍ പ്രൈം ഡേ..!

ആയിരക്കണക്കിന് ചെറുകിട ബിസിനസുകാരും സംരംഭകരുമാണ് ഇത്തവണത്തെ ആമസോണ്‍ പ്രൈം ഡേയില്‍ എത്തുന്നത്. ആമസോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റു പ്രകാരം ജൂലൈ 16ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുകയും ജൂലൈ 18ന് ഉച്ചയോടെ അവസാനിക്കുകയും ചെയ്യും. 36 മണിക്കൂര്‍ നീളുന്ന പ്രൈം ഡേ ഓഫറാണ് ഇത്തവണ ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.

ആമസോണ്‍ ലോഞ്ച് പാഡ് തിരഞ്ഞെടുത്ത 18 സ്റ്റാര്‍ട്ടപ്പുകളുടെ 25 നൂതന ഉത്പന്നങ്ങളും ആമസോണ്‍ പ്രൈം ഡേയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ആരോഗ്യം, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ അങ്ങനെ ഗുണമേന്മയുളള വ്യത്യസ്ഥതരം ഉത്പന്നങ്ങളാണ് ആമസോണ്‍ പ്രൈം ഡേയില്‍ ഒരുക്കിയിരിക്കുന്നത്.

വണ്‍പ്ലസ് 6, വിവോ വി9, സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8, മോട്ടോ ജി6, വാവെയ് പി20 പ്രോ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളുംടെ ഡീലുകളും ഓഫറുകളും കാണാം.


ഓഫറുകളും/ സമ്മാനങ്ങളും

10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍, എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് /ഡെബിറ്റ് കാര്‍ഡ് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, കൂടാതെ ആമസോണ്‍ പ്രൈം ട്രാന്‍സാക്ഷന്‍ എന്നിവയിലും സെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില്‍പ്പനയ്ക്കു പുറമെ ആപ്പ് മുഖാന്തരം മത്സരം സംഘടിപ്പിക്കുയും വിജയികള്‍ക്ക് വണ്‍പ്ലസ് 6 സമ്മാനമായി നല്‍കുകയും ചെയ്യും. ജൂലൈ 3നും 15നും ഇടയിലായി ഉപയോക്താക്കള്‍ക്ക് എക്കോ സ്‌പോട്ട് ലഭിക്കാനുളള അവസരവും ഉണ്ട്. ആമസോണ്‍ ഉത്പന്നങ്ങളായ ഫയര്‍ ടിവി സ്റ്റിക്ക്, കമ്പനിയുടെ എക്കോ റേഞ്ച് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ഉണ്ടായിരിക്കും.

ക്യാഷ്ബാക്ക് ഓഫര്‍

പ്രൈം നൗ ആപ്ലിക്കേഷനിലൂടെ 100 രൂപ ക്യാഷ്ബാക്ക്, 40 ശതമാനം വരെ ഗ്ലോസറി ഉത്പന്നങ്ങള്‍ക്ക് ഓഫര്‍ കൂപ്പണുകള്‍ എന്നിവയും നല്‍കുന്നുണ്ട്. ഹോണര്‍, ഐഎഫ്ബി, ആമസോണ്‍ ബോസിക്‌സ്, സെല്‍ഫി, പാരീസ്, ലിഗോ, ജിഎപി എന്നിവ നല്‍കിയിട്ടുളള ഏറ്റവും പുതിയ ലോഞ്ച് ഓഫറുകള്‍, ആമസോണ്‍ പേ ബാലന്‍സ് ലോഡ് ചെയ്യുന്നതിലൂടെ 10 ശതമാനം ക്യാഷ്ബാക്ക്, എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയാല്‍ 2000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവ ആമസോണ്‍ പ്രൈം ഡേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്ത് പുതിയ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 3000 രൂപ ഓഫര്‍ ലഭിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍

മോട്ടോ ജി5 പ്ലസ്, സംസങ്ങ് ഗ്യാലക്‌സി ഓണ്‍7 പ്രൈം, വാവെയ് P20 പ്രോ, വാവെയ് P20 ലൈറ്റ്, 10.0r E, 10.or G, ഇന്‍ഫോക്കസ് ടര്‍ബോ 5 എന്നിവയ്ക്കാണ്. മോട്ടോ ജി6, വണ്‍പ്ലസ് 6, സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8, വിവോ വി7 പ്ലസ്, വിവോ വി9 എന്നീ ഫോണുകള്‍ക്ക് അധിക ഡിസ്‌ക്കൗണ്ടു നല്‍കുന്നു. ഹോണര്‍ വ്യൂ 10ന് 6,000 രൂപ ഡിസ്‌ക്കൗണ്ടു നല്‍കി 29,999 രൂപയ്ക്കു നേടാം. ഹോണര്‍ 7സി 32ജിബി സ്‌റ്റോറേജ് വേരിയന്റിന് 9,499 രൂപയും (MRP 12,999 രൂപ), 64ജിബി വേരിയന്റിന് 11,499 രൂപ (MRP 14,999) യുമാണ്.

എന്നാല്‍ ഹോണര്‍ 7X 32ജിബി വേരിയന്റിന് 11,999 രൂപയും (MRP 13,999 രൂപ) 64ജിബി വേരിയന്റിന് 13,999 രൂപ (MRP 16,999 രൂപ) യുമാണ്. ഇതു കൂടാതെ 80 ശതമാനം ഡിസ്‌ക്കൗണ്ട് വരെ പവര്‍ബാങ്കുകള്‍, കേസുകള്‍, കവറുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, ഡേറ്റ കേബിളുകള്‍ എന്നിവയ്ക്കു നല്‍കുന്നു.

ടിന്‍ഡര്‍ ഡേറ്റിംഗ് ആപ്പ് എങ്ങനെ ഉപയോഗിക്കാം?ടിന്‍ഡര്‍ ഡേറ്റിംഗ് ആപ്പ് എങ്ങനെ ഉപയോഗിക്കാം?

Best Mobiles in India

Read more about:
English summary
Amazon Prime Day Sale Starts July 16: Need To Know Everything

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X