ആമസോണ്‍ 'പ്രൈം ഡേ' ആരംഭിച്ചു: ഫോണുകളും മറ്റും വന്‍ ഓഫറുകളില്‍!

Written By:

ആമസോണ്‍ പ്രൈം ഡേ സെയില്‍ ഇന്നു മുതല്‍ ആരംഭിച്ചു, അതായത് ജൂലൈ 10ന്. 30 മണിക്കൂറാണ് ഈ വില്‍പന ഡീലുകള്‍, ഇതില്‍ ക്യാഷ്ബാക്ക് ഓഫറുകര്‍, ഡീലുകള്‍, ഡിസ്‌ക്കൗണ്ടുകള്‍ എന്നിവ ലഭിക്കുന്നു.

ഈ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ പ്രൈം മെമ്പര്‍മാര്‍ക്കാണ് ഈ ഓഫറുകള്‍. ഇന്ത്യ ഉള്‍പ്പെടെ 12 മറ്റു രാജ്യങ്ങളിലും ആമസോണ്‍ പ്രൈം ഡേ നടത്തുന്നണ്ട്.

ആമസോണ്‍ 'പ്രൈം ഡേ' ആരംഭിച്ചു:ഫോണുകളും മറ്റും വന്‍ ഓഫറുകളില്‍!

സെല്‍ഫി പ്രേമികള്‍ക്കായി വിവോയുടെ വമ്പന്‍ ഓഫറുകള്‍: വേഗമാകട്ടേ!

ജൂലൈ 10ന് വൈകുന്നേരം ആറു മണിമുതലാണ് ഈ സെയില്‍ ആരഭിക്കുന്നത്. ഇത് അവസാനിക്കുന്നത് ജൂലൈ 11ന് അര്‍ദ്ധരാത്രിയിലും.

മൊബൈല്‍ ഫോണുകള്‍ കൂടാതെ ആമസോണ്‍ സെയിലില്‍ ആക്‌സറീസുകളും ഉള്‍പ്പെടുന്നു. ഇതില്‍ ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്, ഫിറ്റ്‌നസ് ട്രാക്കര്‍ ബാന്‍ഡ് മറ്റും വില്‍പനയ്ക്ക് എത്തുന്നു.

ഇവിടെ വില്‍ക്കുന്ന ചില ഹോട്ട് ഓഫറുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നോട്ട് 4

ഏറ്റവും മികച്ച ഫോണായ ഷവോമി റെഡ്മി നോട്ട് 4ഉും ഈ ഡിസ്‌ക്കൗണ്ടില്‍ ഉള്‍പ്പെടുന്നു. ഈ സെയില്‍ ആരംഭിക്കുന്നത് ഇന്നു വൈകുന്നേരം 6 മണി മുതലാണ്. മറ്റു പല ഓഫറുകളും ഈ ഫോണിന് ലഭിക്കുന്നുണ്ട്.

24 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ 149 രൂപയ്ക്ക്: ജിയോ ഓഫറുകള്‍ ഞെട്ടിക്കുന്നു!

വണ്‍ പ്ലസ് 5

ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണായ വണ്‍ പ്ലസ് 5 എക്‌സ്‌ച്ചേഞ്ച് ഡിസ്‌ക്കൗണ്ടില്‍ 2,000 രൂപ വരെ ലഭിക്കുന്നു. കൂടാതെ വണ്‍പ്ലസ് 3ടിയും 2000 രൂപ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നു.

മറ്റു ഗാഡ്ജറ്റുകള്‍

കമ്പനിയുടെ സ്വന്തം സ്ട്രീമിങ്ങ് ഉപകരണമായ ഫയര്‍ സ്റ്റിക് 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 2,999 രൂപയ്ക്കു ലഭിക്കുന്നു. ഇതിന്റെ യഥാര്‍ത്ഥ വില 3,999 രൂപയാണ്.

കൂടാതെ ഫിറ്റ്‌നസ് ബാന്‍ഡിനും 40% വരെ ഓഫര്‍ ലഭിക്കുന്നു.

 

10 ഭാഗ്യ വിജയികള്‍

ആമസോണ്‍ പ്രൈം ഡേയില്‍ 10 ഭാഗ്യ വിജയികളേയും തിരഞ്ഞെടുക്കുന്നു. ഈ വിജയം നേടിയവര്‍ക്ക് മേക് മൈ ട്രിപ്പിലൂടെ (Make Mytrip) തായ്‌ലാന്‍ഡ് ഹോളിഡേ പാക്കേജ് ലഭിക്കുന്നു.

ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്കു മാത്രം

ഈ സെയിലിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ ഓഫറുകള്‍ എല്ലാം തന്നെ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രമാണ്. നിങ്ങള്‍ പ്രൈം മെമ്പര്‍ അല്ലെങ്കില്‍ ഈ ഓഫറുകള്‍ ലഭ്യമല്ല.

ഹോണല്‍ 8 പ്രോ

ഹോണര്‍ 8 പ്രോ എന്ന ഫോണ്‍ ഈ അടുത്തിടെ ഇറങ്ങിയ ഫോണാണ്. ഇതും ഈ സെയിലില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഈ ഫോണിന്റെ വില 29,999 രൂപയാണ്. ജൂലൈ 13നാണ് ഈ ഫോണിന്റെ ഓപ്പണ്‍ സെയില്‍.

എച്ച്ഡിഎഫ്‌സി കാര്‍ഡ് ഹോള്‍ഡര്‍

ആമസോണ്‍ പ്രൈം ഡേ ഉപഭോക്താക്കള്‍ക്ക് 15% ക്യാഷ് ബാക്ക് ഓഫറുകള്‍ നല്‍കുന്നു. അതായത് ഈ സെയിലില്‍ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ 15% ക്യാഷ്ബാക്ക് ഓഫര്‍, അതായത് ഏകദേശം 2000 രൂപ വരെ ലഭിക്കുന്നു.

പ്രൈം വീഡിയോ

ജൂലൈ 5നും 9നും ആമസോണ്‍ പ്രൈം പുതിയ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. ജൂലൈ 10 രാത്രിയില്‍ പ്രൈമറി വീഡിയോയില്‍ ആമസോണ്‍ അതിന്റെ യഥാര്‍ത്ഥ ഇന്‍സൈഡ് ഏജ് പുറത്തിറക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Amazon Prime Day sale starts at 6pm today (IST) and will go up till midnight July 11.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot