Home
News

ആമസോണിന്റെ പ്രൈം ഡേ സെയിലിന്റെ പേരിൽ നിങ്ങൾ വഞ്ചിക്കപ്പെട്ടേക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ആമസോണിന്റെ പ്രൈം ഡേ സെയിൽ ജൂലൈ 15ന് ആരംഭിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി ആണ് വിൽപന നടക്കുന്നത്. പ്രൈം അംഗങ്ങൾക്ക് മാത്രമാണ് ഈ വിൽപനയിൽ പങ്കെടുക്കാൻ സാധിക്കു. ഇത്തരം വിൽപ്പനക്കിടെ ധാരാളം ഓൺലൈൻ തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് പരിശോധിക്കാം.

ഇത്തരത്തിലുള്ള കിഴിവ് വിൽപനയുടെ മറവിൽ പ്രധാനമായും മൂന്ന് തരം തട്ടിപ്പുകളാണ് നടക്കുന്നത്. അതിൽ പ്രധാനമാണ് ഫേക്ക് ഇമെയിലുകൾ അയച്ചുകൊണ്ടുള്ള തട്ടിപ്പ്. തങ്ങൾ ആമസോണിൽ നിന്നോ അല്ലെങ്കിൽ ഫ്ലിപ്കാർട്ടിൽ നിന്നോ ആണെന്ന രീതിയിൽ ഇല്ലാത്ത ഓഫറുകൾ ഉപഭോക്താക്കളുടെ ഇമെയിലുകളിലേക്ക് അയക്കും. മാത്രമല്ല ഉപഭോക്താക്കളുടെ പ്രൈം മെമ്പർഷിപ്പ് പുതുക്കണമെന്നും അപ്ഡേറ്റ് ചെയ്യണമെന്നും എല്ലാം ആവശ്യപ്പെടും.

ആമസോണിന്റെ പ്രൈം ഡേ സെയിലിന്റെ പേരിൽ നിങ്ങൾ വഞ്ചിക്കപ്പെട്ടേക്കാം

ഇതിന്റെ ആവിശ്യത്തിനായി ബാങ്ക് വിവരങ്ങളും മറ്റ് രഹസ്യ വിവരങ്ങളും പങ്കിടണമെന്നും ഇത്തരം ഇമെയിലുകളിൽ ആവിശ്യപ്പെടും. ആയതിനാൽ ഇത്തരം ഫേക്ക് ഇമെയിലുകളിൽ നിന്ന് ജാ​ഗ്രത പാലിക്കുക. മെയിൽ അയച്ച ആളുടെ മെയിൽ ഐഡി പരിശോധിച്ചതിന് ശേഷം മാത്രം റിപ്ലേ അയക്കുക. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇവർ അയക്കുന്ന അറ്റാച്ച്മെന്റുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക.

മറ്റൊരു തട്ടിപ്പാണ് വ്യാജ ഡൊമെയ്‌നുകൾ. ഫ്ലിപ്കാർട്ട് അല്ലെങ്കിൽ ആമസോൺ പോലുള്ള വെബ്സൈറ്റുകളുടെ പേരിൽ വ്യാജ ഡൊമെയ്‌നുകൾ നിർമ്മിച്ച ഉപഭോക്താക്കളുടെ കൈയ്യിൽ നിന്ന് പണം തട്ടുന്ന രീതി. അടുത്തിടെ ആമസോണുമായി സാമ്യമുള്ള 1,500 പുതിയ ഡൊമെയ്‌നുകൾ കണ്ടെത്തിയിരുന്നു. ഇതിൽ ഭൂരിഭാ​ഗം ഡൊമെയ്‌നുകളും സാമ്പത്തികമായി തട്ടിപ്പ് നടത്താൻ വേണ്ടി നിർമ്മിച്ചിരിക്കുന്നവയായിരുന്നു.

ആമസോണിന്റെ പ്രൈം ഡേ സെയിലിന്റെ പേരിൽ നിങ്ങൾ വഞ്ചിക്കപ്പെട്ടേക്കാം

ആമസോണിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിന്റെ അതേ പതിപ്പ് ആയിരുന്നു ഇതിൽ പല ഡൊമെയ്‌നുകൾക്കും. നിങ്ങൾ കയറിയിരിക്കുന്ന വെബ്സൈറ്റ് ഔദ്യോ​ഗിക സൈറ്റ് ആണെന്ന് ഉറപ്പുവരുത്തുക. ഇതിനായി URL ലിങ്ക് വ്യക്തമായി പരിശേധിക്കുക. മറ്റൊരുതരം തട്ടിപ്പാണ് ഫേക്ക് എസ്എംഎസുകൾ അയച്ചുള്ള തട്ടിപ്പ്. ഇത്തരം തട്ടിപ്പുകൾക്ക് എതിരെ ആമസോൺ തന്നെ രം​ഗത്ത് വന്നിട്ടുണ്ട്.

നിങ്ങളുടെ അക്കൗണ്ടിന് പ്രശ്നം ഉണ്ട്, ഷിപ്പിം​ഗിന് പ്രശ്നമുണ്ട്, ഡെലിവറിക്ക് പ്രശ്നമുണ്ട് എന്നിങ്ങനെ വിവിധ തരത്തിൽ ആയിരിക്കും ഇത്തരം സന്ദേശങ്ങൾ എത്തുക. നിങ്ങളുടെ വിവരങ്ങൾ റിപ്ലേ ആയി അയക്കണമെന്നോ എല്ലെങ്കിൽ ഒരു ലിങ്ക് തന്ന് അതിൽ ക്ലിക്ക് ചെയ്യണമെന്നോ തട്ടിപ്പുകാർ ആവശ്യപ്പെടും. ഇതിലൂടെയാണ് ഇവർ തട്ടിപ്പ് നടത്തുക ആയതിനാൽ ഇത്തരം മെസേജുകളിൽ നിന്നോ, മെയിൽ സന്ദേശങ്ങളിൽ നിന്നോ ജാ​ഗ്രത പാലിക്കേണ്ടതുണ്ട്.

നിങ്ങൾ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കിൽ ആമസോണിന്റെയോ ഫ്ലിപ്കാർട്ടിന്റെയോ ഔദ്യോ​ഗിക സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറോ ഇമെയിൽ ഐഡിയുമായോ ബന്ധപ്പെടുക. അനാവശ്യ സന്ദേശങ്ങളിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. നിലവിൽ ആമസോണിന്റെ പ്രൈം ഡേ സെയിൽ നടക്കാനിരിക്കെ ഇത്തരത്തിലൂടെ തട്ടിപ്പ് നടക്കാൻ ഇനിയുള്ള ദിവസങ്ങളിൽ സാധ്യത കൂടുതലാണ്. ആയതിനാൽ തന്നെ സ്വയം ജാ​ഗ്രത പാലിക്കുക.

ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷപെടാൻ ചില മാർ​ഗങ്ങൾ ഇതാ. അപരിചിതമായ മെയിലുകളും എസ്എംഎസുകളും അവഗണിക്കുക, എന്തെങ്കിലും മെയിലുകൾ വന്നാൽ തന്നെ അയച്ച ആളുടെ വെബ്സൈറ്റും URL ലിങ്കും ഔദ്യോ​ഗികമാണോ എന്ന് പരിശോധിക്കുക, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, എന്തെങ്കിലും സംശയം വന്നാൽ ഔദ്യോ​ഗിക സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറുമായി മാത്രം ബന്ധപ്പെടുക.

നിങ്ങളുടെ ആമസോൺ, ഫ്ലിപ്കാർട്ട് അക്കൗണ്ടുകൾ മികച്ചതും വ്യത്യസ്തവുമായ പാസ്വേഡുകൾ നൽകുക, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ രണ്ട്-ഘടക ഒതന്റിക്കേഷൻ എനബിൾ ചെയ്യുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചുകഴിഞ്ഞാൽ ആമസോൺ പ്രൈം ഡേയ്‌ക്കോ മറ്റേതെങ്കിലും ഓൺലൈൻ ഷോപ്പിംഗ് ഇവന്റുകൾക്കോ നടക്കുന്ന തട്ടിപ്പുകളിൽ നിന്ന് ഒരു പരുധിവരെ രക്ഷനേടാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Amazon's Prime Day sale starts on July 15. Many online scams are also reported during such sales. Mainly fraud using a fake domain, fake mail, and fake SMS can be seen during this period. Let's check out how to avoid these types of scams.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X