ആമസോണ്‍ പ്രൈം മ്യൂസിക് ഇന്ത്യയില്‍ എത്തി, ഓഫറുകള്‍ എങ്ങനെ നേടാം?

|

499 രൂപ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷനില്‍ 2016 ജൂലൈ മാസത്തിലാണ് ആമസോണ്‍ പ്രൈം സേവനം ആരംഭിച്ചത്. തുടക്കത്തില്‍ മിക്ക ഉത്പന്നങ്ങളിലും ഒരു ദിവസം അല്ലെങ്കില്‍ രണ്ടു ദിവസം സൗജന്യമായി ഡെലിവറി നല്‍കുന്നു. അതു പോലെ അംഗങ്ങള്‍ക്ക് പ്രൈം ഡീലുകളും പ്രൈം വീഡിയോകളും നല്‍കുന്നു.

 
ആമസോണ്‍ പ്രൈം മ്യൂസിക് ഇന്ത്യയില്‍ എത്തി, ഓഫറുകള്‍ എങ്ങനെ നേടാം?

കമ്പനിയുടെ പ്രൈം മെമ്പര്‍ഷിപ്പിന്റെ ഭാഗമായാണ് ആമസോണ്‍ പ്രൈം മ്യൂസിക് 2018 ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്. ആന്‍ഡ്രോയിഡ് ഐഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ 'ആമസോണ്‍ മ്യൂസിക്' എന്ന പേരില്‍ ഇത് ലഭിക്കുന്നു. ഡെസ്‌ക്ടോപ്പ്, വെബ് പ്ലേയര്‍, ഫയര്‍ ഡിവിഡി സ്റ്റിക്കറുകള്‍, എക്കോ ഡിവൈസുകള്‍ എന്നിവയിലും ഈ സേവനം ലഭ്യമാണ്. 999 രൂപയാണ് പ്രതിവര്‍ഷം ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്.

ഇന്ത്യയിലെ ആമസോണ്‍ പ്രൈം മ്യൂസിക് അന്താരാഷ്ട്ര പ്രാദേശിക താരങ്ങളെ എതിര്‍ക്കുന്നു. ആപ്പിള്‍ മ്യൂസിക്, ഗൂഗിള്‍ പ്ലേ മ്യൂസിക്, സാവണ്‍, വിന്‍ക് മ്യൂസിക് തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകള്‍ ഇതിനകം സൗജന്യമായി മ്യൂസിക് സ്ട്രീമിംഗും കൂടാതെ പെയ്ഡ് അംഗത്ത്വവും പ്രാദേശിക, ഗ്ലോബല്‍ പാട്ടുകളുടെ വിശാലമായ ഒരു ലൈബ്രറിയും ഉണ്ട്.

ആമസോണ്‍ പ്രൈം മ്യൂസിക്കിലെ ഓഫുകള്‍

ആമസോണ്‍ പ്രൈം മ്യൂസിക് എത്തുന്നത് പ്രൈം മെമ്പര്‍ഷിപ്പുമായി കൂടിച്ചേര്‍ന്നാണ്. 999 രൂപയ്ക്ക് ഒരു വര്‍ഷത്തെ വാലിഡിറ്റിയിലാണ് ഇതില്‍. പ്രൈം മ്യൂസിക്കിനോടൊപ്പം മറ്റു പ്രൈം ബനിഫിറ്റുകളായ പ്രൈം വീഡിയോ, പ്രത്യേക ഓഫറുകള്‍, ഡിസ്‌ക്കൗണ്ടുകള്‍ അങ്ങനെ പല ആനുകൂല്യങ്ങളും ലഭിക്കുന്നു.

ആമസോണ്‍ പ്രൈം മ്യൂസിക് റെട്രോ ക്ലാസിക്കുകള്‍, പോപ്പ്, റോക്ക്, ഇലക്ട്രോണിക് തുടങ്ങിയ വിവിധ പരിപാടികളില്‍ പത്ത് ഭാഷകളിലായി ആഡ്-ഫ്രീ മ്യൂസിക് അവതരിപ്പിക്കുന്നു. ആമസോണ്‍ പ്രൈം മ്യൂസിക് ആപ്പ് എത്തുന്നത് കമ്പനിയുടെ AI അസിസ്റ്റന്റ് അലക്‌സയുമായാണ്.

ചാറ്റ്‌സിം 2-വിലൂടെ എങ്ങനെ ലോകത്ത് എവിടേയും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് നേടാം?ചാറ്റ്‌സിം 2-വിലൂടെ എങ്ങനെ ലോകത്ത് എവിടേയും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് നേടാം?

നിങ്ങള്‍ അലക്‌സാ ഐക്കണ്‍ ആപ്പില്‍ ടാപ്പ് ചെയ്ത ശേഷം കമാന്റുകള്‍ ഇങ്ങനെ കൊടുക്കാം, 'പ്ലേ ഹിന്ദി സോംഗ്', പ്ലേ 80s റോക്ക്', ' പ്ലേ ഷേപ്പ് ഓഫ് യൂ', ' പ്ലേ വര്‍ക്ക്ഔട്ട് മിക്‌സ്' എന്നിങ്ങനെ.

കൂടാതെ ഓഫ്‌ലൈനായി നിങ്ങള്‍ക്ക് പാട്ടു കേള്‍ക്കണമെങ്കില്‍ ആമസോണ്‍ പ്രൈം മ്യൂസിക്കിലൂടെ പരിധി ഇല്ലാതെ പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതിന്റെ മറ്റൊരു സവിശേഷത എന്നു പറഞ്ഞാല്‍ പ്രൈം മ്യൂസിക് ആമസോണിന്റെ ഉത്പന്നങ്ങളിലും വെബിലും ലഭ്യമാണ്.

Best Mobiles in India

Read more about:
English summary
Amazon Prime Music will be available as part of the company's Prime membership. On mobile, it is available as 'Amazon Music' for both Android and iOS platforms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X