ആമസോണ്‍ പ്രൈം ഇപ്പോള്‍ യു.എ.ഇയിലും ലഭ്യം; പ്രതിമാസം 4ഡോളര്‍

By Gizbot Bureau
|

യു.എ.ഇയിലും ആമസോണ്‍ പ്രൈം അവതരിപ്പിച്ചു. പ്രതിമാസം 4.4 ഡോളറാണ് ഇതിനായി ഉപയോക്താക്കള്‍ നല്‍കേണ്ടത്. അല്ലെങ്കില്‍ 38 ഡോളറിന്റെ വാര്‍ഷിക വരിസംഘ്യയടച്ചും ആമസോണ്‍ പ്രൈം സേവനം നേടാനാകും.

ആമസോണ്‍ പ്രൈം ഇപ്പോള്‍ യു.എ.ഇയിലും ലഭ്യം; പ്രതിമാസം 4ഡോളര്‍

ആമസോണ്‍ ഇ-കൊമേഴ്‌സ് കമ്പനിയായ souq.com amazon.ae ആയതിനു പിന്നാലെയാണ് പുതിയ തീരുമാനമുണ്ടായത്. 17 രാജ്യങ്ങളിലായി ഏകദേശം 100 മില്ല്യണ്‍ പെയ്ഡ് അംഗങ്ങളാണ് ആമസോണ്‍ പ്രൈമിനുള്ളത്. യു.എ.ഇയിലുള്ളവര്‍ക്കും ഇനിമുതല്‍ പ്രൈമിന്റെ സേവനം ഉപയോഗപ്പെടുത്താം.

ലക്ഷക്കണക്കിനു ലോക്കല്‍/ഇന്റര്‍നാഷണല്‍ വീഡിയോകളാകും പുതിയ അംഗത്വത്തിലൂടെ യു.എ.ഇയിലെ ഉപയോക്താക്കള്‍ക്കായി ലഭിക്കുക. അംഗമായുള്ളവര്‍ക്ക് പ്രൈമിന്റെ സേവനം എത്രവേണോ പ്രയോജനപ്പെടുത്താനാകും. അവാര്‍ഡ് വിന്നിംഗ് ആമസോണ്‍ ഒറിജിനല്‍ സീരീസ് വീഡിയോകളും ടിവി പരിപാടികളും വീഡിയോ ഗെയിമുകളും ഇനിമുതല്‍ പരിധികളില്ലാതെ ആസ്വദിക്കാനുമാകും.

അംഗങ്ങള്‍ക്ക് സ്ട്രീം ചെയ്‌തോ ഡൗണ്‍ലോഡ് ചെയ്‌തോ വീഡിയോകള്‍ കാണാന്‍ അവസരമുണ്ട്. ഗ്രാന്റ് ടൂര്‍, ആള്‍ ഓര്‍ നത്തിങ്: മാഞ്ചസ്്റ്റര്‍ സിറ്റി, മിര്‍സാപുര്‍, ബ്രീത്ത് അടക്കമുള്ള ആമസോണ്‍ ഒറിജിനല്‍ വീഡിയോകളും ആസ്വദിക്കാനാകും. ഇവയെല്ലാം ഉപയോക്താക്കളുടെ സമയമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും ആമസോണ്‍ പ്രൈമിലൂടെ കാണാം.

ആമസോണ്‍ പ്രൈം വീഡിയോ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമായ രീതിയില്‍ വീഡിയോകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് ആപ്പും ഐ.ഓ.എസ് ആപ്പും ലഭ്യമാണ്. സ്മാര്‍ട്ട് ടിവിയിലും, ഗെയിം കണ്‍സോളിലും, ഫയര്‍ ടി.വി സ്റ്റിക്കിലും ആപ്പിള്‍ ടിവിയിലും ആമസോണ്‍ പ്രൈം ഉപയോഗിക്കാവുന്നതാണ്.

ലോകത്തിലെ ഏറ്റവും പ്രമുഖമായ ഗെയിമുകള്‍ ആസ്വദിച്ച് കളിക്കാനും ആമസോണ്‍ പ്രൈം സൗകര്യമൊരുക്കുന്നു. ഇതിനായി ട്വിച്ച് പ്രൈം അംഗങ്ങളാവുക മാത്രമേ വേണ്ടൂ. ആമസോണിന്റെ ആഗോള ഷോപ്പിംഗ് ഇവന്റായ പ്രൈം ഡേയില്‍ പങ്കാളികളാകാനും യു.എ.ഇ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ അവസരമൊരുക്കുന്നുണ്ട്.

പുറത്തിറക്കല്‍ ഓഫറെന്നോണം 2019 ഒക്ടോബര്‍ 31 വരെ പ്രതിമാസം 3.3 ഡോളറില്‍ ആമസോണ്‍ പ്രൈം സേവനം ആസ്വദിക്കാവുന്നതാണ്. 30 ദിവസത്തെ സൗജന്യ ട്രയല്‍ സേവനവും ആമസോണ്‍ നല്‍കുന്നുണ്ട്. ഇതുപയോഗിച്ച് ഇഷ്ടപ്പെട്ട ശേഷം അംഗത്വമെടുക്കാം.

ഉപയോക്താക്കള്‍ക്കായി ഏറ്റവും മികച്ച സേവനമാണ് ആമസോണ്‍ നല്‍കിവരുന്നത്. ഓരോ ദിവസവും ഉപയോക്താക്കള്‍ക്കായി പുത്തന്‍ സേവനങ്ങള്‍ ആമസോണ്‍ നല്‍കിവരുന്നു. യു.എ.ഇയിലേക്കുള്ള പ്രൈമിന്റെ വരവ് ഏറെ അഭിമാനത്തോടെയാണെന്നും ആമസോണ്‍ പ്രതിനിധി പറയുന്നു.

Best Mobiles in India

Read more about:
English summary
Amazon Prime Now Available in UAE for Rs. 277

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X