പുതിയ സ്മാർട്ട്ഫോണുകൾ കിടിലൻ ഓഫറിൽ അണിനിരക്കും! പ്രൈം ഫോൺ പാർട്ടി സെയിലുമായി ആമസോൺ
ഏറെ ജനപ്രിയമായ വിവിധ ബ്രാൻഡുകളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ മികച്ച വിലയിലും ഓഫറുകളിലും അണിനിരത്തി പ്രൈം ഫോൺ പാർട്ടി സെയിൽ(Prime Phones Party sale) പ്രഖ്യാപിച്ച് ആമസോൺ(Amazon). തങ്ങളുടെ പ്രൈം ഉപയോക്താക്കൾക്കായാണ് ഈ സെയിൽ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് പ്രൈം ഫോൺ പാർട്ടി സെയിലിന്റെ പ്രത്യേകത.

ഇതിനോടകം ആരംഭിച്ച ആമസോൺ പ്രൈം ഫോൺ പാർട്ടി സെയിൽ 2023 ജനുവരി 8 വരെയാണ് നടക്കുക. സാംസങ്, ഷവോമി, ഓപ്പോ, റിയൽമീ, ടെക്നോ എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ ഉൾപ്പടെ ഈ ഓഫർ സെയിലിന്റെ ഭാഗമായി വിലക്കുറവിൽ വാങ്ങാം.

ബാങ്ക് ഓഫറുകളുടെ സഹായത്താലും ഇഎംഐ സൗകര്യങ്ങൾ ഉപയോപ്പെടുത്തിയും ഈ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആമസോൺ ഓഫർ സെയിലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ, ഡെബിറ്റ് കാർഡ് ഇഎംഐ) കാർഡുകൾ ഉപയോഗിച്ച് 5000 രൂപയ്ക്ക് മേൽ മൂല്യമുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് പത്ത് ശതമാനം വരെ(പരമാവധി 1000 രൂപ) ഡിസ്കൗണ്ട് ലഭ്യമാണ്.

കൂടാതെ തെരഞ്ഞെടുത്ത ബാങ്കുകൾ വഴി 12 മാസം വരെ പലിശരഹിത ഇഎംഐ സൗകര്യവും ആമസോൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ വന്ന ഓഫറുകൾ ഉപയോഗപ്പെടുത്താൻ സാധിക്കാഞ്ഞവർക്ക് ഈ അവസരം വിനിയോഗിക്കാൻ ശ്രമിക്കാവുന്നതാണ്. ആമസോൺ പ്രൈം ഫോൺ പാർട്ടി സെയിലിൽ ഓഫറുകളോടെ ലഭ്യമാകുന്ന പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

ഷവോമി
ആമസോൺ പ്രൈം ഫോൺ പാർട്ടി സെയിലിൽ നിങ്ങൾക്ക് ഷവോമിയുടെ കരുത്തുറ്റ സ്മാർട്ട്ഫോണുകളിൽ ഒന്നായ ഷവോമി 12 പ്രോ 54,999 രൂപയ്ക്ക് വാങ്ങാം. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1, 50+50+50 എംപി മികച്ച ക്യാമറകൾ എന്നിവയോടുകൂടിയാണ് ഷവോമി 12 പ്രോ എത്തുന്നത്. ഇതിന് പുറമെ റെഡ്മി 11 പ്രൈം 5ജി 11,999 രൂപയ്ക്കും 22,999 രൂപയ്ക്കും വാങ്ങാം., റെഡ്മി കെ50ഐ 22,999 രൂപയ്ക്കും വാങ്ങാം. ഈ സ്മാർട്ട്ഫോണുകൾക്ക് 1000 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്.

സാംസങ്
സാംസങ്ങിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ മുന്നിലുള്ള സാംസങ് ഗാലക്‌സി എസ് 22 ഈ ഓഫർ സെയിലിൽ 52,999 രൂപയ്ക്ക് ലഭ്യമാണ്. 120Hz ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയും പ്രോ-ഗ്രേഡ് ക്യാമറയുമാണ് ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷത. വിൽപ്പന സമയത്ത്, 12 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐയിലും ഈ ഫോൺ സ്വന്തമാക്കാം. ഇതു കൂടാതെ സാംസങ് ഗാലക്സി എം13 ബാങ്ക് ഓഫറിനൊപ്പം 1000 രൂപ അധിക കിഴിവ് ഉൾപ്പെടെ 9,999 രൂപയ്ക്കും ഗാലക്സി എം33, ഗാലക്സി എം32 പ്രൈം എന്നിവ യഥാക്രമം 16,499 രൂപയ്ക്കും 12,499 രൂപയ്ക്കും ലഭ്യമാണ്. കൂപ്പണിലൂടെ 500 രൂപയുടെ ഡിസ്കൗണ്ട് കൂടി ഈ ഫോണുകൾക്ക് ലഭ്യമാണ്.

ഓപ്പോ
ഓപ്പോ എ77 ആമസോൺ പ്രൈം ഫോൺ പാർട്ടി സെയിലിൽ 15,499 രൂപയ്ക്ക് വാങ്ങാം. 5000 എംഎഎച്ച് ബാറ്ററിയും മീഡിയടെക് ഹീലിയോ ജി35 പ്രൊസസറും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.
ടെക്നോ
ആമസോൺ പ്രൈം ഫോൺ പാർട്ടി സെയിൽ സമയത്ത് 7,559 രൂപ പ്രാരംഭവിലയിൽ ടെക്നോ സ്പാർക്ക് 9 സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അവസരമുണ്ട്. കൂടാതെ ബാങ്ക് ഓഫറിനൊപ്പം 840 രൂപ അധിക കിഴിവും ലഭിക്കും. ഹീലിയോ ജി 37 ഗെയിമിംഗ് പ്രോസസറും 7 ജിബി വരെ എക്സപാൻഡ് ചെയ്യാവുന്ന റാമും സ്മാർട്ട്‌ഫോണിന്റെ സവിശേഷതകളാണ്. കൂടാതെ, 12 മാസത്തെ കോംപ്ലിമെന്ററി മെമ്പർഷിപ്പോടെ ടെക്നോ ഫാന്റം എക്സ്2 39,999 രൂപയ്ക്ക് വാങ്ങാനും ഓഫർ സെയിലിൽ അവസരമുണ്ട്.

റിയൽമി
പ്രൈം ഫോൺ പാർട്ടി സെയിലിൽ റിയൽമീ നാർസോ 50, റിയൽമീ നാർസോ 50 പ്രോ എന്നിവ യഥാക്രമം 10,999 രൂപയ്ക്കും 19,999 രൂപയ്ക്കും ലഭ്യമാണ്. ഹീലിയോ G96 ചിപ്‌സെറ്റ്, 5000 എംഎഎച്ച് ബാറ്ററി, 128 ജിബി സ്റ്റോറേജ്, 6 ജിബി റാം എന്നിവയുമായാണ് റിയൽമീ നാർസോ വരുന്നത്. കൂപ്പണും ബാങ്ക് ഓഫറും ഉപയോഗിച്ച് ഈ സ്മാർട്ട്ഫോണുകൾക്ക് 2000 രൂപയുടെ അധിക ഡിസ്കൗണ്ടും നേടാം.


Click it and Unblock the Notifications








