നിരക്ക് വർധനവ് വീണ്ടും; ഒടിടി പ്രേമികൾക്കിനി കൈ പൊള്ളും | Amazon Prime Subscription
ഓൺലൈനിലും ഒടിടിയിലും സിനിമയും സീരീസുമൊക്കെ കാണുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ച് വരികയാണ്. പുതിയ പല സിനിമകളും പുറത്തിറങ്ങുന്നത് പോലും ഒടിടിയിൽ മാത്രമാണ്. മിക്കവാറും ഒടിടി പ്ലാറ്റ്ഫോമുകളും ഒരു വിധം മാന്യമായ സബ്സ്ക്രിപ്ഷൻ പ്ലാനുകളും നൽകുന്നുണ്ട്. വിവിധ ടെലിക്കോം കമ്പനികളും ഒടിടി ആക്സുകൾ നൽകുന്ന പ്ലാനുകൾ നൽകി വരുന്നു.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഓൺലൈൻ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളിൽ ഒന്നാണ് Amazon Prime. ജനപ്രീതി നേടിയ മലയാള സിനിമകൾ പോലും ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്. ഇപ്പോഴിതാ തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാൻ നിരക്കുകൾ കൂട്ടിയിരിക്കുകയാണ് കമ്പനി. നിരക്ക് വർധനവ് എന്ന് പറയുമ്പോൾ അത്യാവശ്യം വലിയ വർധനവ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. നിരക്ക് വർധനവിന് പിന്നിൽ കൃത്യമായ കച്ചവട താത്പര്യവും കാണാൻ കഴിയും.

ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നൽകുന്ന പ്രതിമാസ, ത്രൈമാസ പ്ലാനുകളുടെ നിരക്കാണ് കമ്പനി കൂട്ടിയിരിക്കുന്നത്. വാർഷിക പ്ലാൻ നിരക്ക് വർധിപ്പിച്ചിട്ടുമില്ല. മറ്റ് പ്ലാനുകൾ ഉപയോഗപ്പെടുത്തുന്ന യൂസേഴ്സിനെ വാർഷിക പ്ലാൻ സെലക്റ്റ് ചെയ്യാൻ പരോക്ഷമായി പ്രേരിപ്പിക്കുകയാണ് ഇതിലൂടെ കമ്പനി ചെയ്യുന്നത്. ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയൊന്നുമില്ല.
അത്യാവശ്യം യൂസർ ബേസുള്ള രാജ്യത്തെ ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ആമസോൺ പ്രൈം എന്ന് പറഞ്ഞല്ലോ. ഒടിടി കണ്ടന്റ് നൽകുന്ന പ്രൈം വീഡിയോയാണ് ഇതിന്റെ പ്രധാന കാരണമെങ്കിലും ഓഡിബിൾ, പ്രൈം മ്യൂസിക് എന്നിങ്ങനെയുള്ള സബ്സ്ക്രിപ്ഷനുകളും ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനൊപ്പം യൂസേഴ്സിന് ലഭിക്കും. ആമസോണിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന യൂസേഴ്സിനും ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ഉപയോഗപ്രദമാണ്.

ആമസോൺ പ്രൈം അംഗങ്ങൾക്ക് ഓൺലൈൻ പർച്ചേസിൽ കൂടുതൽ വേഗത്തിലുള്ള ഡെലിവറികളും കമ്പനി ഓഫർ ചെയ്യുന്നു. പ്രൈം മെമ്പേഴ്സ് അല്ലാത്തവർക്ക് കിട്ടുന്നതിലും പരിഗണന ഡെലിവറിയിൽ മെമ്പേഴ്സിന് ലഭിക്കുന്നുവെന്ന് സാരം. ഗ്രേറ്റ് ഇന്ത്യൻ സെയിൽ പോലെയുള്ള ഓൺലൈൻ സെയിലുകളിലേക്ക് പ്രൈം അംഗങ്ങൾക്ക് നേരത്തെ ആക്സസും ലഭിക്കും. ഇനി ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുള്ള രാജ്യത്തെ പുതുക്കിയ നിരക്കുകൾ നോക്കാം.
പ്ലാൻ പുതിയ നിരക്ക് പഴയ നിരക്ക് വാലിഡിറ്റി
മൺത്ലി പ്രൈം 299 രൂപ 179 രൂപ 1 മാസം
ക്വാർട്ടർലി പ്രൈം 599 രൂപ 459 രൂപ 3 മാസം
ആനുവൽ പ്രൈം 1,499 രൂപ 1,499 രൂപ 1 വർഷം
ഏറെ നാൾ മുമ്പാണ് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്ക് കമ്പനി ഉയർത്തിയത്. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷന് നേരത്തെയുള്ളതിലും ചിലവ് കൂടിയതായി കാണാം. ത്രൈമാസ സബ്‌സ്‌ക്രിപ്‌ഷന്റെ കാര്യവും സമാനമാണ്. ആനുവൽ പ്ലാൻ നിരക്ക് കൂടിയിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. പ്ലാൻ നിരക്കുകൾ കാണുമ്പോൾ മൺത്ലി, ക്വാർട്ടർലി പ്രൈം പ്ലാനുകളെക്കാളും ബെറ്റർ ചോയിസ് ആനുവൽ പ്രൈം പ്ലാൻ ആണെന്ന് യൂസേഴ്സിന് മനസിലാകും. 999 രൂപയുടെ ആമസോൺ പ്രൈം ലൈറ്റ് ആനുവൽ സബ്സ്ക്രിപ്ഷൻ പ്ലാനും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.
ഈ നിരക്ക് വർധനവ് രാജ്യത്ത് പ്രാബല്ല്യത്തിൽ വന്ന് കഴിഞ്ഞു. മൺത്ലി, ക്വാർട്ടർലി പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇനി കൂടുതൽ പണം ചിലവഴിക്കേണ്ടി വരും. അതിലും ഭേദം ആമസോൺ പ്രൈം അനുവൽ സബ്സ്ക്രിപ്ഷനോ ലൈറ്റ് സബ്സ്ക്രിപ്ഷനോ സെലക്റ്റ് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ ആമസോൺ പ്രൈം ആക്സസ് നൽകുന്ന ടെലിക്കോം പ്ലാനുകളും സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കും.


Click it and Unblock the Notifications








